- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാധ്യമങ്ങളെ പരിസരത്തേക്ക് അടുപ്പിക്കില്ല; പ്രത്യേകം തയാറാക്കിയ ആറു വാഹനങ്ങളില്‍ സഞ്ചാരം; 22 ന് രാഷ്ട്രപതിക്ക് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; തീര്‍ഥാടകര്‍ക്കും പ്രവേശനം ഉണ്ടാകില്ല; കനത്ത മഴ തുടരുമോ എന്നതില്‍ ആശങ്ക
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. മുന്നൊരുക്കത്തിന്റെ ഭാഗമായി ദിവസവും സ്വാമി അയ്യപ്പന്‍ റോഡില്‍ സുരക്ഷാ ട്രയല്‍ റണ്‍ നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ അടക്കം ആരെയും രാഷ്ട്രപതി വന്നിറങ്ങുന്ന നിലയ്ക്കല്‍ മുതലുള്ള പരിസരത്തേക്ക് അടുപ്പിക്കില്ല. രാഷ്ട്രപതിയുടെ മീഡിയ സംഘവും ദൂരദര്‍ശനുമാകും മീഡിയ കവറേജ് നല്‍കുക.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് അനധികൃതമായി താമസിക്കുന്ന മുഴുവന്‍ പേരെയും നാളെ മലയിറക്കും. ബറ്റാലിയന്‍ എഐജി അരുള്‍ ബി. കൃഷ്ണ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്.പി കെ.വി. വേണുഗോപാല്‍ പമ്പയിലും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കും. ഇവര്‍ ഇന്നലെ ചുമതലയേറ്റു.
പുതിയ ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള യാത്ര. ആറു വാഹനങ്ങള്‍ അകമ്പടി സേവിക്കും. ഗവര്‍ണറും ഭാര്യയും ദേവസ്വം മന്ത്രി വി.എന്‍. വാസവനും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകുമെന്നുമാന് വിവരം. പമ്പ-ശബരിമല പാതയില്‍ അപകടഭീഷണിയായി നിന്ന എല്ലാ വൃക്ഷങ്ങളും മുറിച്ചു മാറ്റി. സ്വാമി അയ്യപ്പന്‍ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മണ്‍കൂനകള്‍ നീക്കം ചെയ്യുകയും ചെയ്തു. ദ്രുതകര്‍മ സേന, ഡോഗ് സ്‌ക്വാഡ്, അഡ്വാന്‍സ് പട്രോളിങ് ടീം, സ്നേക്ക് റെസ്‌ക്യൂ ടീം, വെറ്റിനറി ടീം, വൈപ്പര്‍ ടീം എന്നിവയെ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. അതേസമയം കനത്ത മഴതുടര്‍ന്നാല്‍ ശബരിമല സന്ദര്‍ശനം വെല്ലുവിളി നിറഞ്ഞതാകും. ഇക്കാര്യത്ില്‍ ആശങ്ക നിലനിര്‍ക്കുന്നുണ്ട്.
22 ന് രാവിലെ 10.20 ന് ഹെലികോപ്ടറില്‍ നിലയ്ക്കല്‍ ഹെലിപാഡില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് പോകും. ഉച്ചപൂജ ദര്‍ശനത്തിന് ശേഷം സന്നിധാനം ഗസ്റ്റ് ഹൗസില്‍ വിശ്രമം. വൈകിട്ട് മൂന്നിന് സന്നിധാനത്ത് നിന്ന് മടങ്ങി 4.10 ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്ക് പോകും.