- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഗത്ഭനെതിരെ ഊഹാപോഹത്തില്‍ നടപടിയെടുക്കില്ല! ഇടതു സഹയാത്രികയുടെ വെളിപ്പെടുത്തലില്‍ മന്ത്രി സജി ചെറിയാനും സംശയം; രഞ്ജിത്തിന് രക്ഷകര്‍ ഏറെ
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്കിടെയും സംവിധായകനെ രഞ്ജിത്തിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിനെ പുച്ഛിച്ച് തള്ളും വിധമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സിപിഎമ്മിലെ പ്രബല വിഭാഗം രഞ്ജിത്തിനെ പിന്തുണയ്ക്കുന്നുണ്ട്. മുമ്പ് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായി രഞ്ജിത്തിനെ ഉയര്‍ത്തി കാട്ടിയവരാണ് ഇപ്പോള്‍ രഞ്ജിത്തിന് പിന്തുണ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും രഞ്ജിത്തിനൊപ്പമാണ്. […]
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്കിടെയും സംവിധായകനെ രഞ്ജിത്തിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിനെ പുച്ഛിച്ച് തള്ളും വിധമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സിപിഎമ്മിലെ പ്രബല വിഭാഗം രഞ്ജിത്തിനെ പിന്തുണയ്ക്കുന്നുണ്ട്. മുമ്പ് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായി രഞ്ജിത്തിനെ ഉയര്‍ത്തി കാട്ടിയവരാണ് ഇപ്പോള്‍ രഞ്ജിത്തിന് പിന്തുണ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും രഞ്ജിത്തിനൊപ്പമാണ്. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്റെ പരസ്യ നിലപാട് പ്രഖ്യാപിക്കല്‍.
'രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ. അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക. ആര്‍ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ-ഇതാണ് സജി ചെറിയാന്റെ വിശദീകരണം.
ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവി രഞ്ജിത്ത് നിര്‍വഹിക്കുന്നത്. പാര്‍ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ സിപിഎം എന്ന പാര്‍ട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും', സജി ചെറിയാന്‍ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ താന്‍ രഞ്ജിത്തിനോട് സംസാരിച്ചോ ഇല്ലയോ എന്നത് മാധ്യമ പ്രവര്‍ത്തകരോട് പറയേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ബംഗാളിലെ ഇടതു സഹയാത്രികയാണ് ശ്രീലേഖ മിത്ര. എന്നും സിപിഎമ്മിനോട് ചേര്‍ന്ന് നിന്ന വ്യക്തിത്വം. അത്തരമൊരു നടിയുടെ പരാതി പോലും കേരളത്തിലെ സിപിഎം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കില്ലെന്ന സന്ദേശമാണ് സജി ചെറിയാന്റെ പ്രസ്താവന നല്‍കുന്നത്.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് ശ്രീലേഖ മിത്രയെ പരിഗണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോട് താന്‍ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഇത് അതേപടി അംഗീകരിക്കുകയാണ് മന്ത്രി. ഇതോടെ പരാതിക്കാരിക്ക് വിലയില്ലാത്ത അവസ്ഥയും വരുന്നു. ശ്രീലേഖ തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും ഡോക്യുമെന്ററി സംവിധായകന്‍ ജോഷി വ്യക്തമാക്കി. ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാമെന്നും ജോഷി പറഞ്ഞു. ഇതെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര രേഖാമൂലം പരാതി നല്‍കണമെന്നും. അങ്ങനെയെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിക്കുന്നു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മന്ത്രി പറയുന്നു.സ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴും രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ച് ശ്രീലേഖ രംഗത്ത വന്നിട്ടുണ്ട്. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.
പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. ജീവിക്കാനും കുട്ടികളെ വളര്‍ത്താനുമാണ് സിനിമാ അഭിനയം. അതുകൊണ്ട് തന്നെ ആ കാശു കൊണ്ട് കേസു നടത്താന്‍ താല്‍പ്പര്യമില്ല. ആരെങ്കിലും പിന്തുണയ്ക്കാന്‍ എത്തിയാല്‍ കേസ് നല്‍കുമെന്നാണ് അവരുടെ നിലപാട്.