- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പരലും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല; ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല'; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്‍ജ്
'ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ യുവ രാഷ്ട്രീയ നേതാവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തുമെന്നും അവര്‍ പഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പരലും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും അവര്‍ പ്രതികരിച്ചു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്.നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്.
തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാള്‍ അത് തുടര്‍ന്നു. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.
ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് ഇന്നലെ പറഞ്ഞു. എങ്ങനെയാണ് യുനേതാവ് സമീപിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി. അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്:
ഇതിനകത്ത് ഉള്ള ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ കൂടുതല്‍ പേരും പരാതിയുമായി വരാത്തതിന്റെ ഒരു പ്രധാനപ്പെട്ട കാരണം തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കനാണ് എന്നുള്ളതാണ്. അതായത് വളരെ രഹസ്യമായാണ് ചാറ്റുകള്‍, നമുക്ക് സ്‌ക്രീന്‍ഷോര്‍ട്ട് എടുക്കാന്‍ പറ്റുന്ന രീതിയിലല്ല. വിഡിയോ കോളില്‍ വന്നാല്‍ പോലും ഒരു പുകമറയില്‍ അതായത് ഒരു ഇരുട്ടിന്റെ മറയില്‍ ആണ് വരുന്നത്. സ്‌ക്രീന്‍ഷോര്‍ട്ട് എടുത്ത് വെച്ചാല്‍പ്പോലും ഇത് ഇയാളാണെന്നൊന്നും തെളിയിക്കാന്‍ കഴിയില്ല. അത്രയ്ക്കും ക്രിമിനല്‍ ബുദ്ധിയോട് കൂടിയാണ് സ്ത്രീകളെ ഇയാള്‍ കൈകാര്യം ചെയ്യുന്നത്. ടെലഗ്രാം സീക്രട്ട് ചാറ്റൊക്കെയാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ തെളിവുകള്‍ വെക്കാന്‍ കഴിയില്ല.
വിവാഹ വാഗ്ദാനം ഒന്നും ഈ വ്യക്തി നല്‍കുന്നില്ല. പക്ഷേ ചില ലാഞ്ചനകളാണ് ചിലപ്പോള്‍ നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ഒരു തോന്നല്‍ ക്രിയേറ്റ് ചെയ്യുകയാണ്. ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ മൂവ്മെന്റാണ്. അപ്പോ നമ്മുക്ക് ഒരു സ്ഥലത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് തെളിയിക്കാന്‍ പറ്റില്ല. തെളിവുകള്‍ ഉണ്ടാകാതെ ഇരിക്കാന്‍ വളരെ വിദഗ്ധമായിട്ട് നീങ്ങുന്ന ഒരു വ്യക്തിയാണ് ഇയാള്‍. ഒരു ക്രിമിനല്‍ മൈന്‍ഡ് ഉണ്ട് പുള്ളിക്ക്. അത് കൊണ്ടായിരിക്കണം കുറെയൊക്കെ സ്ത്രീകള്‍ തുറന്ന് പറയാത്തതിന് കാരണം.
ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ആധികാരികമായി എന്തു ചൂണ്ടിക്കാണിക്കാനുണ്ട് എന്നൊരു പേടി ഉണ്ട്. അതാണ് കുറേ സ്ത്രീകള്‍ ഇത് പറയാത്തതിന്റെ ഒരു കാരണം. സൗഹൃദം സ്ഥാപിച്ച് പിന്നെ മുറിയിലേക്ക് എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നെല്ലാം പറഞ്ഞ് എത്തിക്കും. അയാളുടെ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്ന് തോന്നിയത് കൊണ്ടാണ് തുറന്നുപറച്ചിലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. അവസാനം മെസേജ് അയച്ചത് ഫെബ്രുവരിയിലാണെന്നും അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയില്‍ നടന്നിട്ടുണ്ടെന്നും റിനി പറഞ്ഞു.
'ഏറ്റവും ഒടുവില്‍ മെസേജ് വന്നത് ഈ വര്‍ഷം ഫെബ്രുവരി സമയത്ത് ആയിരുന്നു. എങ്ങനെയെങ്കിലും പതിയെ പതിയെ പതിയെ അയാളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക എന്നുള്ള രീതിയിലാണ് മെസേജ്. പല രീതിയില്‍ സോഫ്റ്റ് ആയിട്ട് സംസാരിക്കുക. സൗഹൃദത്തില്‍ സംസാരിക്കുക.. എപ്പോഴെങ്കിലും വരുമോ കാണാം, നമ്മള്‍ സൗഹൃദം ആണ് എന്നൊക്കെ പറഞ്ഞ് നമ്മളെ അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയില്‍ നടന്നിട്ടുണ്ട്' എന്നായിരുന്നു റിനിയുടെ വാക്കുകള്‍.
ആദ്യം ഇത്രയും പ്രശ്നക്കാരനാണെന്ന് മനസിലായിട്ടില്ലായിരുന്നു. സ്ഥിരം പ്രശ്നക്കാരനാണെന്ന് പിന്നീടാണ് മനസിലായത്. അകത്തുള്ള സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ട്. എന്നോട് മോശമായി പെരുമാറിയപ്പോള്‍ നേരിട്ടെന്നും റിനി പറഞ്ഞു. കേസ് ആയിട്ട് മുന്നോട്ട് പോയാലും സംഘടനയില്‍ മുന്നോട്ടുപോലും ഒരു കാര്യവുമില്ലെന്നും സ്ത്രീകള്‍ക്കും നീതിയില്ലെന്നും അതാണ് എന്റെ വിഷയമെന്നും റിനി പറഞ്ഞു. എന്റെ ലൈഫ് ഡേയഞ്ചറാക്കാം എന്നല്ലാതെ ഒരു നീതിയും കിട്ടില്ലെന്നും റിനി പറഞ്ഞു.