- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശ വ്യവസായത്തില്‍ കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ ഇനി സാധ്യം; പുനരുപയോഗിക്കാവുന്ന ആദ്യ ഹൈബ്രിഡ് റോക്കറ്റ് റൂമി വിജയകരം
ചെന്നൈ: പുനരുപയോഗിക്കാവുന്ന ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് റൂമി -1 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് സോണ്‍ ഇന്ത്യ, മാര്‍ട്ടിന്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് വികസിപ്പിച്ചെടുത്ത റോക്കറ്റ് ചെന്നൈയിലെ തിരുവിതന്തൈയില്‍ നിന്നാണ് വിക്ഷേപിച്ചത്. മൂന്ന് ക്യൂബ് സാറ്റലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗവേഷണ ആവശ്യങ്ങള്‍ക്കായി ഡാറ്റകള്‍ ശേഖരിക്കുകയാണ് ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. മുന്‍ ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. […]
ചെന്നൈ: പുനരുപയോഗിക്കാവുന്ന ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് റൂമി -1 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് സോണ്‍ ഇന്ത്യ, മാര്‍ട്ടിന്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് വികസിപ്പിച്ചെടുത്ത റോക്കറ്റ് ചെന്നൈയിലെ തിരുവിതന്തൈയില്‍ നിന്നാണ് വിക്ഷേപിച്ചത്.
മൂന്ന് ക്യൂബ് സാറ്റലൈറ്റുകളും 50 പിക്കോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒരു മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഉപഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗവേഷണ ആവശ്യങ്ങള്‍ക്കായി ഡാറ്റകള്‍ ശേഖരിക്കുകയാണ് ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. മുന്‍ ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. മയില്‍സ്വാമി അണ്ണാദുരൈയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം സ്പെയ്സ് സോണിന്റെ സ്ഥാപകനായ ആനന്ദ് മേഗലിംഗമാണ് റുമി ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
റൂമി റോക്കറ്റില്‍ ഒരു ജനറിക്-ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് മോട്ടോറും ഇലക്ട്രിക്കലി ട്രിഗര്‍ ചെയ്ത പാരച്യൂട്ട് ഡിപ്ലോയറും സജ്ജീകരിച്ചിരിക്കുന്നു. റൂമി 100% പൈറോടെക്നിക് രഹിതവും 0% ടിഎന്‍ടിയുമാണ്. റൂമി -1 റോക്കറ്റ് ദ്രവ, ഖര ഇന്ധന പ്രൊപ്പല്ലന്റ് സംവിധാനങ്ങളുടെ ഗുണങ്ങള്‍ സംയോജിപ്പിച്ച് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ബഹിരാകാശ വ്യവസായത്തില്‍ കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ചെന്നൈയിലെ ഒരു എയ്റോ-ടെക്നോളജി കമ്പനിയാണ് സ്പേസ് സോണ്‍ ഇന്ത്യ.