- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുഷ്ദ മോള്‍, റുഷ്ദ മോള്‍.. മലബാറിലെ വീട്ടില്‍ കല്ല്യാണത്തലേന്ന് സുഹൃത്തുക്കള്‍ പാടിയ പാട്ട്; പാട്ടിലെ വരികള്‍ പാളിയപ്പോള്‍ നിര്‍ത്താതെ റോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയ; ട്രോളുകള്‍ പരിധി വിട്ടതോടെ വലിയ വിഷമമെന്ന് പറഞ്ഞ് സമദ് സഖാഫി; മലപ്പുറത്തെ ആ വൈറല്പാട്ടിന് പിന്നിലെ സങ്കടകഥ!
റുഷ്ദ മോള്‍, റുഷ്ദ മോള്‍..
തിരുവനന്തപുരം: കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയതായിരുന്നു മലപ്പുറത്ത് വിവാഹത്തലേന്ന് വരന്റെ സുഹൃത്തുക്കള്‍ പാടിയ പാട്ട്. മദ്ഹ് ഗാനങ്ങളുടെ ശൈലിയില്‍ പാടിയ ആ ഗാനത്തിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാട്ടിന്റെ താളവും ശൈലിയുമെല്ലാം ഒത്തുവന്നപ്പോള്‍ അതിവേഗത്തിലായിരുന്നു പാട്ട് വൈറലായത്. ഇതോടെ സൈബറിടത്തിലെ സ്ഥിരം ട്രോളന്മാരും ഇത് ഏറ്റെടുത്തു. ഇതോടെ വലിയ ബഹളമായിരുന്നു സൈബറിടത്തില്‍. എന്നാല്‍, ഈ പാട്ട് വൈറലായതോടെ പണി കിട്ടിയത് ആ നവദമ്പതികള്‍ക്കായിരുന്നു. ആ വൈറല്‍പാട്ട് തങ്ങള്‍ക്ക് ഏറെ വിഷമം ഉണ്ടാക്കിയെന്നാണ് നവവരന്‍ സമദ് സഖാഫി പറയുന്നത്.
ജനുവരിയില്‍ ആദ്യവാരമായിരുന്നു ഈ പാട്ട് ഏറെ വൈറലായത്. ഒരുപറ്റം മുസ്ല്യാര്‍മാര്‍ ആലപിച്ചരായിരുന്നു റുഷ്ദമോള്‍ എന്നു തുടങ്ങുന്ന ഗാനം. ആ പാട്ടിലെ വരികള്‍ക്ക് ഏറെ വിമര്‍ശനം ആണ് നേരിട്ടത്. മതപണ്ഡിതന്‍ കൂടിയായ അബ്ദുസമദ് സഖാഫിയുടെ വിവാഹത്തിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച വരികള്‍ ഉണ്ടായത്. വിവാഹ തലേന്നുണ്ടായ തട്ടിക്കൂട്ട് പാട്ട് മാത്രമായിരുന്നു ഇത്.
സാധാരണ നിലയില്‍ കല്യാണ വീടുകളില്‍ സംഘടിപ്പിക്കാറുള്ള സദസ്സിലാണ് പാട്ട് ഉയര്‍ന്നത്. എന്നാല്‍, അതിലെ വരികള്‍ പിന്നീട് ഏറെ ചര്‍ച്ചയായി. ഇതോടെ മതപണ്ഡിതന്മാര്‍ തന്നെ അതിനെതിരെ ശക്തമായി രംഗത്തെത്തി. അത്തരത്തിലുള്ള വരികള്‍ ആയിരുന്നു പിന്നീട് അതില്‍ ഉണ്ടായത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടി കാണിച്ചത്. ഏതായാലും പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയതോടെ പിന്നീട് ട്രോളുകളുടെ പെരുമഴ ആയിരുന്നു.
റുഷ്ദ മോള്‍, റുഷ്ദ മോള്‍, റുഷ്ദ മോള്‍ എന്നത് മുതല്‍ പിന്നീട് പാട്ടിന്റെ അര്‍ത്ഥം മറ്റൊരു രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. കാണാത്ത കാഴ്ചകള്‍ സമദ് കാണിക്കും എന്നുള്ള വരികളില്‍ ചാര്‍ത്തിക്കൊടുത്തു. വളരെ മോശമായ നിലയിലായിരുന്നു പിന്നീട് അതിനുള്ള ട്രോളുകളും കമന്റുകളും. ഇതിനിടെയാണ്, സംഭവത്തില്‍ വിശദീകരണവുമായി പാട്ടിലെ നായകന്‍ കൂടിയായ സമദ് സഖാഫി തന്റെ സങ്കടം വിശദീകരിച്ചത്.
റുഷ്ദ മോള്‍.. ട്രോള്‍ വലിയ വിഷമമുണ്ടാക്കിയെന്നും കാര്യമറിയാതെ വിമര്‍ശിച്ചവരില്‍ മതപണ്ഡിതന്മാര്‍ വരെയുണ്ടെന്നുമാണ് അബ്ദു സമദ് സഖാഫി പറയുന്നു. പരിപാടിയില്‍ ഇല്ലാത്ത വരി കൂടിയാണ് പ്രചരണം ഉണ്ടായത്. പരിപാടി ലൈവ് ആയിരുന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ഞാന്‍ എത്തും മുന്‍പ് അതിലെ ആ വരികള്‍ കട്ട് ചെയ്ത് എടുത്ത് റുഷ്ദ മോള്‍ സിന്ദാബാദ് എന്ന് കൂട്ടിച്ചേര്‍ത്ത്, പുതിയാപ്പിള ആയ ഞാനോ വൈഫ് ആയ റുഷ്ദ മോളോ വീട്ടുകാരോ ആരും ഇതിനു ഉത്തരവാദികള്‍ അല്ല. ആദ്യം കണ്ടപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ തോന്നിയില്ലെങ്കിലും സമയം കഴിയും തോറും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങി സഖാഫി പറയുന്നു.
ഈ പാട്ടിനെതിരെ സൈബറിടത്തില്‍ വിമര്‍ശനവുമായി ചില മതപണ്ഡിതര്‍ കൂടി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടയാണ് സമദ് സഖാഫി തന്റെ വിഷമം പറഞ്ഞത്. ജീവിതത്തില്‍ സന്തോഷിക്കേണ്ട സമയം ആയിട്ടും മരണവീടായ അവസ്ഥയാണ് ഈ പാട്ടു കൊണ്ട് ഉണ്ടായതെന്നാണ് സമദ് സഖാഫി പറയുന്നത്. ഈ പാട്ടുകൊണ്ട് വിഷമത്തിലായത് ഭാര്യ റുഷ്ദയും അവരുടെ മാതാപിതാക്കളുമാണെന്ന് സഖാഫി പറയുന്നു. ഗാനം ആലപിച്ചവര്‍ മദ്ഹ് ഗാനങ്ങള്‍ ആലപിക്കാന്‍ പോകുന്നവരായിരുന്നു. അവര്‍ക്കും ഈ പാട്ട് വൈറലായതോടെ അവസരങ്ങള്‍ മുടങ്ങി.
ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി ഇറക്കിയ സംഭവം ഒരു സാധു മുസ്ലിം പണ്ഡിതന് വലിയ പാരയായി മാറുകയായിരുന്നു.റുഷ്ദമോള്‍, സമദ് സഖാഫി, വൈറല്‍ പാട്ട്