ലണ്ടന്‍: പ്രമുഖ ഇംഗ്ലീഷ് കൊമേഡിയനും അഭിനേതാവും അവതാരകനുമായ റസല്‍ ബ്രാന്‍ഡ് വീണ്ടും മാമോദിസ മുങ്ങി. അടിവസ്ത്രം മാത്രം ധരിച്ച് അദ്ദേഹം നദിയില്‍ ഇറങ്ങി മാമോദിസ മുങ്ങിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 49 കാരനായ റസല്‍ നദിയില്‍ മറ്റ് രണ്ട് പേര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റസലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുഴുവനും ബൈബിള്‍ വചനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഡിസംബര്‍ മുതല്‍ തന്നെ ക്രൈസ്തവ വിശ്വാസങ്ങളോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഈ ആഴ്ചയില്‍ തന്നെ റസല്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ബൈബിള്‍ വ്യാഖാനിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിട്ടുളളത്. ദൈവത്തിന്റെ ത്യാഗത്തോടുള്ള തന്റെ നന്ദിപ്രകടനം എന്നാണ് റസല്‍ ഇതിനെ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് റസല്‍ബ്രാന്‍ഡിന്റെ പേരില്‍

ബലാല്‍സംഗ കുറ്റത്തിന് കേസെടുത്തത്.

ഇരയെ മര്‍ദ്ദിക്കുകയും വൈകാരികമായി ദുരുപയോഗം നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 2006നും 2013നും ഇടയിലാണ് ഈ കുററകൃത്യം നടത്തിയത് എന്നാണ് ചാനല്‍ ഫോര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം റസല്‍

നിഷേധിക്കുകയായിരുന്നു. ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ റസല്‍ തേംസ് നദിയില്‍ വെച്ച് മാമോദിസ മുങ്ങിയത്.

മാമോദിസയെ തുടര്‍ന്നാണ് തനിക്ക് വലിയ തോതിലുള്ള മാനസിക പരിവര്‍ത്തനമാണ് ഉണ്ടായതെന്നാണ് റസല്‍ പറയുന്നത്. നേരത്തേ

ബുദ്ധമതം സ്വീകരിച്ചിരുന്ന റസല്‍ബ്രാന്‍ഡ് അത് ഉപക്ഷിച്ചാണ് വീണ്ടും ക്രൈസ്തവ മതവിശ്വാസത്തിലേക്ക് മാറിയത്. താന്‍ ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു എന്നാണ് റസല്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. മാമോദിസയെ കുറിച്ച് അവിസ്മരണീയമായ അനുഭവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

താന്‍ വലിയൊരു മാറ്റത്തിന് വിധേയനായി കഴിഞ്ഞു എന്നാണ് റസല്‍ അനുയായികളോട് സമൂഹമാധ്യമങ്ങളിലൂടെ വിവരിക്കുന്നത്. എനിക്ക് മൂന്ന് കുട്ടികളുണ്ട്, ഒരു തൊഴിലുണ്ട്, നിരവധി വെല്ലുവളികള്‍ നേരിടുകയാണ് എന്നിട്ടും താന്‍ ലോകത്ത് തന്നെ ജീവിക്കുകയാണെന്നും തന്റെ ഉള്ളില്‍ പുതിയൊരു ഊര്‍ജ്ജം ഉയരുകയാണെന്നും റസല്‍ അനുയായികളോട് പറയുന്നു.