- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടിവസ്ത്രം ധരിച്ച് വിമാനത്തിനുള്ളിൽ റഷ്യക്കാരന്റെ പരാക്രമം; എല്ലാവരും ചാവുമെന്ന് ആക്രോശം; വാതിൽ തുറന്ന് റൺവേയിലേക്ക് എടുത്തുചാട്ടം; എയർഏഷ്യ വിമാനത്തെ മുൾമുനയിൽ നിർത്തി മദ്യപാനി; പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പിടിവീണു

ബാങ്കോക്ക്: വിയറ്റ്നാമിൽ നിന്ന് തായ്‌ലൻഡിലേക്ക് പുറപ്പെട്ട എയർഏഷ്യ വിമാനത്തിൽ മദ്യലഹരിയിൽ റഷ്യൻ പൗരന്റെ പരാക്രമം. വസ്ത്രങ്ങളെല്ലാം അഴിച്ചിട്ട് അർദ്ധനഗ്നനായി ഇയാൾ മറ്റ് യാത്രക്കാരിലും പരിഭ്രാത്തി സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വിമാനം ബാങ്കോക്കിൽ അടിയന്തരമായി നിലത്തിറക്കി. വിമാനം റൺവേയിൽ ഇറങ്ങിയ ഉടൻ വാതിൽ തുറന്ന് പുറത്തേക്ക് ചാടിയ ഇയാളെ തായ്‌ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം.
തായ്‌ലൻഡിലേക്ക് പോകുകയായിരുന്ന എയർഏഷ്യ 647 വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് റഷ്യൻ പൗരനായ യാത്രക്കാരൻ സഹയാത്രികരെയും ജീവനക്കാരെയും പരിഭ്രാന്തരാക്കി പരാക്രമം ആരംഭിച്ചത്. ഇയാൾ വസ്ത്രങ്ങളെല്ലാം അഴിച്ച് അടിവസ്ത്രം മാത്രം ധരിക്കുകയും സീറ്റുകൾക്ക് മുകളിലൂടെ കയറി വിമാനത്തിന്റെ പിൻഭാഗത്തേക്ക് എത്തുകയുമായിരുന്നു.
തുടർന്ന് വിമാനത്തിന്റെ പ്രധാന വാതിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലീഷിലും റഷ്യൻ ഭാഷയിലുമായി ആക്രോശിക്കുകയും ജീവനക്കാരെ ശല്യം ചെയ്യുകയും ചെയ്തു. വിമാനത്തിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ "നമ്മളെല്ലാം ഇവിടെ മരിക്കണമെന്ന് ഇവരൊക്കെ ആഗ്രഹിക്കുന്നു" എന്ന് സഹയാത്രികരോട് പറയുകയും ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്തു.
സ്ഥിതി വഷളായതോടെ, വിമാനത്തിന്റെ ക്യാപ്റ്റൻ ബാങ്കോക്കിലെ ഡോൺ മുവാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കാൻ തീരുമാനിച്ചു. വിമാനം നിലത്തിറങ്ങിയ ഉടൻ, ഗോവണി ഘടിപ്പിക്കുന്നതിന് മുൻപുതന്നെ ഇയാൾ വാതിൽ ബലമായി തുറന്ന് റൺവേയിലേക്ക് എടുത്തുചാടി. വീഴ്ചയിൽ ഇയാളുടെ കാലിന് പരിക്കേറ്റു. റൺവേയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തായ്‌ലൻഡ് പോലീസ് ഉടൻതന്നെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.


