- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലൗ ജിഹാദ് എന്ന വാക്കിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രണയക്കെണികളും ചതി പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റവും നടക്കുന്നു; തീവ്രവാദ പരമായ സഹായങ്ങളും ശ്രമങ്ങളും ഇതിനുണ്ട്; കോതമംഗലത്തെ ആത്മഹത്യയില്‍ തീവ്രവാദ ബന്ധം സംശയിക്കാന്‍ കാരണം കുപ്രസിദ്ധമായ പാനായിക്കുളം; സഭ രണ്ടും കല്‍പ്പിച്ച് തന്നെ; പാംപ്ലാനിയെ അപമാനിച്ചത് ഇടതിന് തിരിച്ചടിയാകും
കോട്ടയം: കോതമംഗലത്ത് പെണ്‍കുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന സീറോമലബാര്‍ സഭയുടെ നിലപാട് സര്‍ക്കാരിന് തലവേദനയാകും. സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിലാണ് ഇക്കാര്യം അറിയിച്ചത്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നു പെണ്‍കുട്ടിയുടെ അമ്മയും കത്തോലിക്കാ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇത്തരം വിഷയങ്ങളെ സഭ നേരത്തെ മുതല്‍ ഗൗരവമായി കാണുന്നതാണ്. പെണ്‍കുട്ടി യാക്കോബായ സുറിയാനി സഭാംഗമായതിനാല്‍ യാക്കോബായ സഭയില്‍നിന്നാണ് ശക്തമായ പ്രതികരണം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം അന്താരാഷ്ട്ര വിഷയമായതിനാല്‍ സംസ്ഥാന ഏജന്‍സികളേക്കാള്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് കേന്ദ്ര ഏജന്‍സികള്‍ക്കാണ്. പെണ്‍കുട്ടിയെ കൊണ്ടുപോയതും മര്‍ദിച്ചതും തീവ്രവാദ പരിശീലനങ്ങള്‍ക്കു കുപ്രസിദ്ധമായ പാനായിക്കുളത്താണെന്നതാണു തീവ്രവാദ ബന്ധം സംശയിക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ് എടുക്കാത്തതു ഐപിസി 366 പോലുള്ള വകുപ്പുകള്‍ സംസ്ഥാനം ചുമത്താത്തതും പ്രതിഷേധാര്‍ഹമാണ്. കൃത്യമായ വകുപ്പുകള്‍ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. പ്രണയക്കെണിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബോധവത്കരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചത്തീസ് ഗഡ് വിവാദത്തിലും സര്‍ക്കാരുമായി സഭ അകലുന്ന സൂചനയുണ്ട്. ഇതിനിടെയാണ് കോതമംഗലത്ത് വിവാദവും വരുന്നത്.
ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു. ഏതൊരു വ്യക്തിയെയും പോലെ അദ്ദേഹത്തിനും അഭിപ്രായം പറയാന്‍ സാഹചര്യമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വിഷയത്തില്‍ ഇടപെട്ടു. ഇടപെട്ട എല്ലാവരോടു നന്ദിയുണ്ടെന്നാണ് ബിഷപ് പറഞ്ഞത്. പങ്കെടുത്ത വ്യക്തികളോട് നന്ദി പറയേണ്ടത് ഉത്തരവാദിത്വമാണ്. കേന്ദ്രസര്‍ക്കാരില്‍ ഇടപെടാന്‍ സാധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായതിനാല്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ടു. ശക്തമായ ഇടപെടലുകളുണ്ടായപ്പോള്‍ നന്ദി പറയേണ്ട ചുമതല സഭയ്ക്കുണ്ട്. എല്ലാവര്‍ക്കും പൊതുവായി നന്ദി പറഞ്ഞതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ല. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സിപിഎം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. സിപിഎം ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ മതേതര നിലപാടുകള്‍ സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെടുന്നു. ഇതിനൊപ്പം കോശി കമ്മീഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ചയാക്കുന്നുണ്ട്. കോശി കമ്മീഷന്‍ രണ്ടു വര്‍ഷമായി പൂഴ്ത്തിവച്ചിരിക്കുകയാണ് രണ്ടു വര്‍ഷമായി റിപ്പോര്‍ട്ട് പുറത്തു വിടാനോ ക്രൈസ്തവ സമൂഹം നേരിടുന്ന വിഷയങ്ങള്‍ അഭിമുഖീകരിക്കാനോ തയാറാകുന്നില്ലെന്നതും ഓര്‍മിക്കണമെന്ന് സഭ പറയുന്നു. ഇടതുപക്ഷത്തിനെതിരെ ശക്തമായ നിലപാട് സഭ എടുക്കുമെന്ന സൂചനകളാണ് ഈ പ്രതികരണത്തിലുള്ളത്.
സഭാ ആസ്ഥാനത്ത് ആരും വന്നാലും ഇറക്കിവിടുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറില്ലെന്നു ബിജെപി നേതാക്കള്‍ കേക്കുമായി എത്തുന്ന വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു. സഭ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഫിക്‌സഡ് വോട്ട് ബാങ്കല്ല. സഭ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു പോകുന്നതായതിനാല്‍ എല്ലാവരും വരുമ്പോള്‍ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യുന്നത് ആതിഥ്യമര്യാദയുടെ ഭാഗമാണ്. ബജ്രംഗ്ദള്‍ പോലുള്ള സംഘടനകളെ വിമര്‍ശിക്കാന്‍ സഭയ്ക്കു ഭയമില്ല. സഭ ബിജെപിയുടെ പക്ഷം നില്‍ക്കുകയല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ മുന്നില്‍ക്കണ്ടല്ല സഭ മുന്നോട്ടുപോകുന്നത്. കാസ ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്നല്ലാതെ എവിടെയും തീവ്രവാദ പ്രവര്‍ത്തനം നടത്തിയില്ല, കാസയെ ന്യായീകരിക്കുന്നില്ല. കാസ സഭയുടെ ഔദ്യോഗിക സംഘടനയല്ല. എല്ലാ സഭകളിലുമുള്ളവര്‍ കാസയിലുണ്ട്. ലൗ ജിഹാദ് എന്ന വാക്കിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രണയക്കെണികളും ചതി പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം, ലഹരി ഉപയോഗിച്ചുള്ള പീഡനം ഇതിനൊക്കെ തീവ്രവാദ പരമായ സഹായങ്ങളും ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദില്ലെന്ന്ആവര്‍ത്തിക്കുന്നവര്‍ക്ക് കോതമംഗലത്ത് ജീവന്‍ ത്യജിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിനപ്പുറം എന്ത് തെളിവാണ് വേണ്ടതെന്ന് ബിജെപി കോട്ടയം മേഖലാ പ്രസിഡന്റ് എന്‍.ഹരി ചോദിച്ചിരുന്നു. കേരളത്തിലെ സദാചാര രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇനിയെങ്കിലും കണ്ണു തുറക്കണം. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കണം. പ്രണയക്കുരുക്കില്‍ ഒരു സാധു പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടും പ്രതിഷേധത്തിനോ മെഴുകുതിരി പ്രകടനത്തിനോ ആരും തയാറായിട്ടില്ല. ഈ നിശബ്ദത വല്ലാതെ ഭയപ്പെടുത്തുന്നു. ലൗ ജിഹാദിന്റെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി മകളെ കൊടും പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് അമ്മ വ്യക്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അമ്മ ആവശ്യപ്പെടുകയും ചെയ്തു. മതം മാറണമെന്ന് നിര്‍ബന്ധിച്ച് റമീസിന്റെ ആലുവ പാനായിക്കുളത്തെ വസതിയില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മുറിയില്‍ പൂട്ടിയിട്ടു.
റമീസിനെ അറസ്റ്റ് ചെയ്തുവെങ്കിലും വളരെ ദുര്‍ബലമായ വകുപ്പുകള്‍ ആണ് ചേര്‍ത്തിരിക്കുന്നത്. പാനായിക്കുളം പ്രദേശം മതപരിവര്‍ത്തനത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും പലപ്പോഴും ആരോപണവിധേയമായിട്ടുള്ളതാണ്.അതുകൊണ്ടുതന്നെ ലൗ ജിഹാദിന്റെ രാജ്യാന്തര ഭീകരബന്ധം പുറത്തു കൊണ്ടുവരുന്നതിന് എന്‍ഐഎ അന്വേഷണം അനിവാര്യമാണ്.സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം അത് ശുപാര്‍ശ ചെയ്യണം -എന്‍. ഹരി പറഞ്ഞു.