മുംബൈ: അങ്ങനെ വീണ്ടും കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ഗ്രൗണ്ടിൽ ഇറങ്ങുകയാണ്. വീണ്ടും തിരുവനന്തപുരത്തുകാരനായ സഞ്ജുവിനെ ഗ്രൗണ്ടിൽ ഇറങ്ങി കാണാൻ വലിയ ആവേശത്തോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. വലിയ തിരിച്ചടികൾ നേരിട്ട സഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഒരു മാലാഖ യെ പോലെയാണ് വീണ്ടുമൊരു അവസരം തന്നെ തേടിയെത്തുന്നത്.

ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടി20യിലാണ് സഞ്ജു സാംസന് ഇടം ലഭിച്ചിരിക്കുന്നത്. ഇതൊരു അവസാന കച്ചിതുരുമ്പ് ആയും ആരാധകർ കാണുന്നുണ്ട്. കഴിഞ്ഞ ദുലീപ് ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വച്ചതും തകർപ്പൻ സെഞ്ച്വറിയും അദ്ദേഹത്തിന് ബംഗ്ലാദേശിനെതിരായ ടി20യിലെ ഇന്ത്യൻ ടീമിൽ ഇടം നേടാൻ ഭാഗ്യം തുണച്ചു. ചിലർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചത് കൊണ്ടാണ് സഞ്ജുവിനെ ടീമിൽ എടുത്തതെന്നും പറയുന്നു.

അതുപ്പോലെ ചില ആരാധകർ ഇത് നിലനിൽപ്പിന്റെ കളിയെന്നും വിശേഷിപ്പിക്കുന്നു. താൻ ഒട്ടും ഫോമിലല്ലെന്ന വിമർശകർക്ക് മറുപടിയായിട്ടാണ് ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസൺ തിളങ്ങിയത്. അന്ന് വലിയ ആവേശമായിരിന്നു ഗ്രൗണ്ട് മുഴുവനും. ആ മാച്ചിൽ സഞ്ജു 101 പന്തിൽ 106 റൺസ് എടുത്ത് ആരാധകരെ മുഴുവൻ ആവേശം കൊള്ളിച്ചു. താൻ ഒട്ടും ഫോമിൽ അല്ലെന്ന വിമർശകർക്കുള്ള മറുപടി കൂടിയാണ് താരത്തിന്റെ ആ ഇന്നിങ്‌സ്.

ഇതോടെയാണ് ഇപ്പോഴിതാ താരത്തിന് സുവർണ്ണ നേട്ടമായി ബംഗ്ലാദേശിനെതിരായ ടി20യിൽ കളിക്കാൻ ചാൻസ് കിട്ടുന്നത്. പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണർ ആകാനും ചാൻസ് ഉണ്ട്. രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ - ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജു സാംസന് ഗുണം ചെയ്യും.

അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജുവിനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജുവിനെ ഓപ്പണറായി കളിച്ചിരുന്നുവെങ്കിലും താരം ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാം ടി20യില്‍ മൂന്നാമനായിട്ടും സഞ്ജു കളിക്കുകയും ചെയ്തു.

ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ മുന്‍നിര്‍ത്തി റിഷഭ് പന്തിന് വിശ്രമം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജു പ്രധാന വിക്കറ്റ് കീപ്പറായത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒക്ടോബര്‍ 6നാണ് ഇന്ത്യ - ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.