- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഈ വര്‍ഷം സൗദി ഇതുവരെ തൂക്കി കൊന്നത് 274 പേരെ; വധശിക്ഷ നടപ്പിലാക്കിയതില്‍ 101 പേര്‍ വിദേശികള്‍; വിദേശികളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാന്‍, യമന്‍, സിറിയന്‍ പൗരന്മാര്; മരണശിക്ഷക്ക് വിധേയരായവരില്‍ മൂന്ന് ഇന്ത്യക്കാരും
ഈ വര്‍ഷം സൗദി ഇതുവരെ തൂക്കി കൊന്നത് 274 പേരെ
റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷം ഇതു വരെ വധശിക്ഷക്ക് വിധേയരാക്കിയത് 274 പേരെ. ഇവരില്‍ 101 പേര്‍ വിദേശികളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വധശിക്ഷക്ക് വിധേയരായവരില്‍ ഭൂരിപക്ഷം പേരും പാക്കിസ്ഥാന്‍, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരാണ്. മരണശിക്ഷക്ക് വിധേയരായവരില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ശനിയാഴ്ച ഒരു യമന്‍ പൗരനെ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ നജ്്റാനിലാണ് സംഭവം നടന്നത്. മയക്ക്മരുന്ന് കടത്തിയ കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചത്. ഇതോടെയാണ് ഈ വര്‍ഷം സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം 101 ആയി ഉയര്‍ന്നത്. 2022 ലും 2023 ലും 34 വിദേശ പൗരന്‍മാരെയാണ് സൗദിയില്‍ വധശിക്ഷക്ക് വിധേയരാക്കിയത്.
ഈ വര്‍ഷം രാജ്യത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം റെക്കോര്‍ഡ് ആണെന്നാണ് ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍-സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന വ്യക്തമാക്കുന്നത്. സൗദി അറേബ്യയില്‍ ഒരിക്കലും ഇത്തരം ഒരു കാലയളവില്‍ ഇത്രയും വിദേശികളെ വധശിക്ഷക്ക് വിധേയരാക്കിയിട്ടില്ലെന്നാണ് സംഘടനയുടെ ലീഗല്‍ ഡയറക്ടര്‍ താഹാ അല്‍ ഹജ്ജി ചൂണ്ടിക്കാട്ടി.
നിരന്തരമായി വധശിക്ഷ നടപ്പാക്കുന്നതിന്റെ പേരില്‍ സൗദി അറേബ്യയെ പല മനുഷ്യാവകാശ സംഘടനകളും രൂക്ഷമായിട്ടാണ് വിമര്‍ശിക്കുന്നത്. നിക്ഷേപകരേയും ടൂറിസ്റ്റുകളേയും എല്ലാം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ഇത് വലിയൊരു തടസമായി മാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം ചൈനയും ഇറാനും കഴിഞ്ഞാല്‍ 2023 ല്‍ ഏറ്റവുമധികം പേരെ വധശിക്ഷക്ക് വിധേയമാക്കിയ രാജ്യമാണ് സൗദി അറേബ്യ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഏറ്റവും പേരില്‍ വധശിക്ഷ നടപ്പിലാക്കിയതും ഈ വര്‍ഷമാണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 274 പേരെയാണ് ഈ വര്‍ഷം രാജ്യം വധശിക്ഷക്ക് വിധേയരാക്കിയത്. ഇവരില്‍ 21 പാക്കിസ്ഥാന്‍കാരും 20 യമന്‍ പൗരന്‍മാരും 14 സിറിയാക്കാരും 10 നൈജിരിയക്കാരും 9 ഈജിപ്തുകാരും 8 ജോര്‍ദ്ദാന്‍കാരും ഏഴ് എത്യോപ്യാക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ 3 വീതം ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും നിന്നുള്ളവരാണ്. ഈ വര്‍ഷം വധിക്കപ്പെട്ടവരില്‍ 92 പേര്‍ മയക്ക്മരുന്ന് കടത്തിയ കേസിലെ പ്രതികളാണ്.
ഇവരില്‍ 69 പേര്‍ വിദേശികളാണ്.
കുറ്റവാളികളുടെ ശിരഛേദം നടത്തുന്നതും സൗദിയില്‍ നിലവിലുള്ള ശിക്ഷാരീതിയാണ്. ഇതിനെതിരെയും ലോകമെമ്പാടുമുള്ള വിവിധ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൊലപാതകമോ അല്ലെങ്കില്‍ ഒരു വ്യക്തി ജനജീവിതത്തിന് ഭീഷണിയാകുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമേ വധശിക്ഷ നടപ്പിലാക്കുകയുള്ളൂ എന്ന് 2022 ല്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ ഇനിയും ഒരു മാസത്തോളം ബാക്കി നില്‍ക്കേ അടുത്ത വര്‍ഷം ജനുവരിയോടെ വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം 300 കവിയും എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.