- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിരൂര്‍ ദൗത്യത്തില്‍ ഇന്നും തീരുമാനമില്ല; നാവികസേനക്ക് പുഴയിലിറങ്ങാന്‍ അനുമതി ലഭിച്ചില്ല; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി ഇതുവരെ സ്ഥലത്തെത്തിയില്ല. കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. പുഴയിലിറങ്ങാനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മഴ മാറി നില്‍ക്കുന്നതും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തിരച്ചിലിന് ഏറെ അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ല. […]
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി ഇതുവരെ സ്ഥലത്തെത്തിയില്ല. കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
പുഴയിലിറങ്ങാനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മഴ മാറി നില്‍ക്കുന്നതും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തിരച്ചിലിന് ഏറെ അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ല.
എന്തുകൊണ്ടാണ് ഈ അലംഭാവം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജിതിന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചു. രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്. മഴയില്ല, പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നിട്ടും നാവിക സേനക്ക് ജില്ലാഭരണകൂടം അനുമതി നല്‍കുന്നില്ല. സോണാര്‍ പരിശോധന നടത്തുമെന്നാണ് അവര്‍ അറിയിച്ചതെന്നും ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാര്‍വാറില്‍ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്. അതേസമയം, എകെഎം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചില്‍ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയും പറയുന്നത്.
ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്.
തെരച്ചില്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ കുടുംബത്തിന്റെ ആശങ്ക കര്‍ണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.