- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നഗരത്തിൽ ചുറ്റിക്കറങ്ങി സുഭാഷ് പാർക്കിൽ എത്തിയത് ഇന്നലെ; നഗരമധ്യത്തില്‍ ഭീതി പടർത്തി മനുഷ്യജീവന് അപകടകാരികളായതിനാൽ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഇനം നായ; പിറ്റ്ബുള്ളിനെ ഉപേക്ഷിച്ച ആള്‍ക്കായി തിരച്ചില്‍
കൊച്ചി: കൊച്ചി സുഭാഷ് പാർക്കിൽ ഭീതി പരത്തി ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞ അപകടകാരിയായ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ പിടികൂടി. മനുഷ്യജീവന് അപകടകാരികളെന്ന റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രസർക്കാർ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഇനത്തിൽപ്പെട്ട നായയെയാണ് നഗരമധ്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡൽഹിയിൽ ആറ് വയസ്സുകാരന്റെ ചെവി കടിച്ചെടുത്തതും ഇതേ ഇനത്തിൽപ്പെട്ട നായയായിരുന്നു.
തിരക്കേറിയ കൊച്ചി നഗരത്തിൽ ഇത്രയും അപകടകാരിയായ നായയെ ഉപേക്ഷിച്ചത് ജനങ്ങളിൽ വലിയ ഭീതിക്കിടയാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്ന നായ ഇന്നലെയാണ് സുഭാഷ് പാർക്കിലെത്തിയത്. ആളുകൾ ഭയപ്പെട്ടതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസും ആനിമൽ റെസ്ക്യൂ സംഘവുമെത്തി നായയെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റി.
ഒന്നര വയസ്സുള്ള നായയെയാണ് ഉപേക്ഷിച്ചിരിക്കുന്നത്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പിടികൂടിയ നായയിൽ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഉടമയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെസ്ക്യൂ സംഘം. വളർത്തുനായ്ക്കളെ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നുമുള്ള നിർദേശം പൂർണമായും നടപ്പായിട്ടില്ല എന്നത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.




