- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം'; സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ്; ആക്ഷേപംസെബി അന്വേഷണം നടക്കവേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചതായിരുന്നു അദാനി ഗ്രൂപ്പിനെതിരായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ അദാനി ഗ്രൂപ്പിനെയും അവരെ കുറിച്ച് അന്വേഷണം നടത്തുന്ന സെബിക്കെതിരെയും ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ശതകോടീശ്വരന്‍ ഗൗതം അദാനിയെ ലക്ഷ്യമിട്ട് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വീണ്ടും രംഗത്തുവന്നത്. പുതിയ ആരോപണം ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ചും ഏറെ വിമര്‍ശനത്തിന് ഇടയാക്കുന്നതാണ്. ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സണ്‍ മാധബി […]
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചതായിരുന്നു അദാനി ഗ്രൂപ്പിനെതിരായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ അദാനി ഗ്രൂപ്പിനെയും അവരെ കുറിച്ച് അന്വേഷണം നടത്തുന്ന സെബിക്കെതിരെയും ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ശതകോടീശ്വരന്‍ ഗൗതം അദാനിയെ ലക്ഷ്യമിട്ട് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വീണ്ടും രംഗത്തുവന്നത്. പുതിയ ആരോപണം ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ചും ഏറെ വിമര്‍ശനത്തിന് ഇടയാക്കുന്നതാണ്.
ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഇന്ന് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
അദാനിയുടെ ഷെല്‍ കമ്പനികളില്‍ 2015നാണ് മാധബി ബുച്ചും ഭര്‍ത്താവ് ധവല്‍ ബുച്ചും നിക്ഷേപം ആരംഭിച്ചത്. 2017 മുതല്‍ മാധബി ബുച്ച് സെബിയില്‍ പൂര്‍ണ സമയ അംഗമായതോടെ അക്കൗണ്ട് ഭര്‍ത്താവിന്റെ പേരില്‍ മാത്രമായി. ഇതിനായി നല്കിയ കത്തും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടു. ഇന്ത്യയെ കുറിച്ചുള്ള വമ്പന്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.
ഏറെ കോളിളക്കം സൃഷ്ടിച്ച അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് വിവരങ്ങളും മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരുന്നു. 2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഹരിമൂല്യത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിന്‍ഡന്‍ബെര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.
അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വിപണിയില്‍ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോര്‍ട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിന്‍ഡന്‍ബെര്‍ഗിന്റെ രീതി. അദാനി ഗ്രൂപ്പ് വന്‍ ലാഭം കൊയ്തു എന്നതുള്‍പ്പെടെയുള്ള ആരോപണമാണ് അന്ന് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്.
മൗറീഷ്യസ്, യു.എ.ഇ., കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമം നടത്തുന്നതെന്നായിരുന്നു ആരോപണം. 129 പേജുള്ള റിപ്പോര്‍ട്ട് തങ്ങളുടെ രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിന്‍ഡെന്‍ബര്‍ഗ് അവകാശപ്പെട്ടു.
സംഭവത്തില്‍ ഇരുകമ്പനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയില്‍ വരെ എത്തിയ അദാനി -ഹിന്‍ഡന്‍ബെര്‍ഗ് കേസില്‍ സെബി അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.