- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട; തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ ആവര്‍ത്തിച്ച് സീമ ജി നായര്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ ആവര്‍ത്തിച്ച് സീമ ജി നായര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി. നായര്‍ വീണ്ടും രംഗത്ത്. യുവതിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ച രാഹുലിനെതിരെ പുതിയ വാട്ട്സ്ആപ്പ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സീമ ജി. നായര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. എത്ര സൈബര്‍ ആക്രമണങ്ങള്‍ വന്നാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കി.
'ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല' എന്നും, തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ കുറിപ്പില്‍ പറയുന്നു. താന്‍ രാഹുലിനു വേണ്ടി പി.ആര്‍. (പബ്ലിക് റിലേഷന്‍സ്) വര്‍ക്ക് ചെയ്യുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു.
സീമ ജി. നായരുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:
'ശുഭദിനം, ഇന്നലെ ചില പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി പി.ആര്‍. വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന് ചിലര്‍ ആരോപിക്കുന്നു. ഏത് 'തീക്കുട്ടി' വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബര്‍ അറ്റാക്ക് വന്നാലും ഞാന്‍ എന്റെ സ്റ്റേറ്റ് മെന്റില്‍ ഉറച്ചു നില്‍ക്കും.'
'അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താല്‍ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ച് മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്ന് ഒരു 'തീക്കുട്ടിയും' കരുതണ്ട.'
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ആദ്യഘട്ടത്തിലും സീമ ജി. നായര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെ അവര്‍ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
സീമ ജി നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ശുഭദിനം ഇന്നലെ ചില പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതില്‍ 'തീക്കുട്ടി 'എന്ന മുഖമില്ലാത്ത വ്യക്തിയില്‍ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാന്‍ തീക്കുട്ടിയുടെ രൂപത്തില്‍ അവതരിച്ചു എന്നുള്ളത് അടിയന്‍ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാന്‍ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തില്‍ കൂടുതല്‍ എഴുതിയിട്ടുണ്ട്, അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങള്‍ വളരെ കൂടുതലുണ്ട്, ഇനി ഞാന്‍പറയട്ടെ ,ഏത് തീകുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ സ്റ്റേറ്റ് മെന്റില്‍ ഉറച്ചു നില്‍ക്കും ,(ആദ്യം ഞാന്‍ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റില്‍ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു )അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താല്‍ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീകുട്ടിയും കരുതണ്ട.




