- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെതിരെ തെളിവുകള്‍ നല്‍കി, താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ; കള്ള മുഖംമൂടി പുറത്തുവരട്ടെ; വെല്ലുവിളിച്ചു പരാതിക്കാരി
കൊച്ചി: മുകേഷിനെ വെല്ലുവിളിച്ചു പരാതിക്കാരി. താന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവു പുറത്തുവിടാന്‍ പരാതിക്കാരി വെല്ലുവിളിച്ചു. എതിര്‍കക്ഷിയെ തളര്‍ത്താനുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും അവര്‍ പ്രതികരിച്ചു. അതേസമയം നടപടി സ്വീകരിച്ചതില്‍ അവര്‍ സര്‍ക്കാറിന് നന്ദി അറിയിച്ചു. വളരെ അഭിമാനവും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നല്‍കിയ പരാതിക്കാരി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് അവബോധം സര്‍ക്കാരിനോ സാധാരണക്കാര്‍ക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികള്‍ക്ക് അത്രമാത്രം […]
കൊച്ചി: മുകേഷിനെ വെല്ലുവിളിച്ചു പരാതിക്കാരി. താന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവു പുറത്തുവിടാന്‍ പരാതിക്കാരി വെല്ലുവിളിച്ചു. എതിര്‍കക്ഷിയെ തളര്‍ത്താനുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും അവര്‍ പ്രതികരിച്ചു. അതേസമയം നടപടി സ്വീകരിച്ചതില്‍ അവര്‍ സര്‍ക്കാറിന് നന്ദി അറിയിച്ചു. വളരെ അഭിമാനവും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നല്‍കിയ പരാതിക്കാരി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.
സിനിമാ മേഖലയെ കുറിച്ച് അവബോധം സര്‍ക്കാരിനോ സാധാരണക്കാര്‍ക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികള്‍ക്ക് അത്രമാത്രം പരിഗണനയാണ് അവര്‍ നല്‍കിയിരുന്നത്. ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാര്‍ക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു.
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയുന്നും മുകേഷ് എം.എല്‍.എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മനസ്സ് വിങ്ങിയാണ് ജീവിച്ചതെന്നും അവര്‍ പറഞ്ഞു. നടപടി വേഗത്തിലായതില്‍ ആശ്വാസമുണ്ട്. ഇങ്ങനെ മുഖം മൂടിയണിഞ്ഞ ഒരാളെയല്ല സമൂഹത്തിന് വേണ്ടത്, സത്യസന്ധരായവരെയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നവരാണ് ജനപ്രതിനിധികളാവേണ്ടത്. ജനങ്ങളുമായി സഹകരിക്കുന്നവരാണ് വേണ്ടത്. മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് തന്നെ തളര്‍ത്തുകയാണ്. ജനങ്ങള്‍ ലോജിക്കായി ചിന്തിക്കും. 2012-13ലെ സിനിമയ്ക്ക് ശേഷം മുകേഷിനെ കണ്ടപ്പോള്‍ പോലും മിണ്ടിയില്ല. വളരെ മോശം ഡയലോഗ് അറപ്പുളവാക്കി. ഈ നിമിഷം വരെയും ഫോണിലൂടെ സംസാരിച്ചിട്ടില്ല. മുകേഷിനെതിരെ തെളിവുകള്‍ നല്‍കി. താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ മുകേഷിന് നട്ടെല്ലുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. എതിര്‍കക്ഷിയെ തളര്‍ത്താനുള്ള കാര്യങ്ങളാണെന്നും പരാതിക്കാരി പ്രതികരിച്ചു.
അതേസമയം, നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നില്‍ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎല്‍എ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങള്‍ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.
നിലവില്‍ എംഎല്‍എ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ജില്ലയില്‍ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്.
കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുകേഷിന് പുറമേ ജയസൂര്യ, മണിയന്‍പിള്ള രാജു , ഇടവേള ബാബു എന്നിവര്‍ക്കെതിരെയും രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്.