- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരിയെ അറിയില്ല; കുറ്റം ചെയ്തിട്ടില്ല എന്ന് നൂറുശതമാനം ഉറപ്പ്; ഒറ്റയ്ക്ക് പോരാടും: അതിവേഗം മാധ്യമങ്ങളെ കണ്ട് നിവിന്‍ പോളി
കൊച്ചി: തനിക്കെതിരെ പീഡനക്കേസ് വന്നതിന് പിന്നാലെ അതിവേഗം വാര്‍ത്താസമ്മേളനം നടത്തി ആരോപണം പൂര്‍ണമായി നിഷേധിച്ച് നടന്‍ നിവിന്‍ പോളി. പീഡനപരാതി നല്‍കിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. "ആരോപണം പല രീതിയില്‍ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാല്‍ വസ്തുതകള്‍ മാധ്യമങ്ങള്‍ പരിശോധിക്കണം. പരാതിയില്‍ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്നു നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനാല്‍ നിയമ […]
കൊച്ചി: തനിക്കെതിരെ പീഡനക്കേസ് വന്നതിന് പിന്നാലെ അതിവേഗം വാര്‍ത്താസമ്മേളനം നടത്തി ആരോപണം പൂര്‍ണമായി നിഷേധിച്ച് നടന്‍ നിവിന്‍ പോളി. പീഡനപരാതി നല്‍കിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു.
"ആരോപണം പല രീതിയില്‍ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാല്‍ വസ്തുതകള്‍ മാധ്യമങ്ങള്‍ പരിശോധിക്കണം. പരാതിയില്‍ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്നു നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനാല്‍ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. നിരപരാധിയാണെന്നു തെളിയിക്കാന്‍ പരാമവധി ശ്രമിക്കും. നാളെ മറ്റുള്ളവര്‍ക്ക് എതിരെയും ആരോപണം വരും. അവര്‍ക്കുംകൂടി വേണ്ടിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. സത്യാവസ്ഥ തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാന്‍ തയാറാണ്" നിവിന്‍ പോളി പറഞ്ഞു.
"എനിക്കു വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. സത്യം തെളിയുമ്പോഴും മാധ്യമങ്ങള്‍ കൂടെ നില്‍ക്കണം. ഒന്നരമാസം മുന്‍പാണ് ഊന്നുകല്‍ സ്റ്റേഷനില്‍നിന്ന് സിഐ വിളിച്ച് പരാതിയെക്കുറിച്ചു പറയുന്നത്. പെണ്‍കുട്ടിയെ അറിയില്ല എന്നു ഞാന്‍ പറഞ്ഞു. കള്ളക്കേസാണെന്നു വ്യക്തമായതായി പറഞ്ഞ് കേസ് പൊലീസ് ക്ലോസ് ആക്കി. പരാതി കൊടുക്കട്ടെ എന്നു ഞാന്‍ പൊലീസിനോട് ചോദിച്ചിരുന്നു. ഇത്തരം കേസുകള്‍ വരാറുണ്ടെന്നും അതിനെ ആ വഴിക്ക് വിടാനും പൊലീസ് പറഞ്ഞു. വക്കീലും സമാനമായ ഉപദേശമാണ് നല്‍കിയത്. നിയമപരമായി എല്ലാ കാര്യങ്ങളിലും സഹകരിക്കും. ഇത് മനഃപൂര്‍വമായ ആരോപണം. ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കുടുംബത്തെയാണ് ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ബാധിക്കുക. കുടുംബം എന്നോടൊപ്പമാണ്. എന്റെ കുടുംബത്തിന് എന്നെ അറിയാം. വാര്‍ത്ത വന്നപ്പോള്‍ അമ്മയെ ആണ് വിളിച്ചത്. നീ ധൈര്യമായിരിക്കാനാണ് അമ്മ പറഞ്ഞത്" നിവിന്‍ പോളി പറഞ്ഞു.
തനിക്ക് എതിരായ ലൈംഗിക പീഡനാരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നിവിന്‍ പോളി നേരത്തെ ഫേസ്ബക്കില്‍ കുറിച്ചിരുന്നു.
'ഒരു പെണ്‍കുട്ടിയെ ഞാന്‍ ലൈംഗിക ചൂഷണം ചെയ്തതായി ആരോപിച്ചുള്ള വ്യാജ വാര്‍ത്താ റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടു. ഇത് തീര്‍ത്തും അസത്യമായ ആരോപണമാണ്. ആ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാനും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാനും ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങളുടെ ആശങ്ക അറിയിച്ചതിന് നന്ദി. മറ്റു കാര്യങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യും', തന്റെ ഫേസ്ബുക്ക് പേജില്‍ നിവിന്‍ പോളി കുറിച്ചു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് നിവിന്‍പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
എറണാകുളം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകല്‍ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍.
ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.
നിര്‍മാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികള്‍. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നല്‍കിയത്. മലയാള സിനിമയില്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിന്‍ പോളിക്കുമെതിരെ പരാതി ഉയരുന്നത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.