- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിളയിലെ പീഡനത്തില്‍ ആദ്യ വെളിപ്പെടുത്തല്‍ 2019ല്‍; 2022ലും തുറന്നു പറഞ്ഞു; 2024ലെ പ്രതികരണം കേസാകുമോ? സിദ്ദിഖ് അമ്മയില്‍ നിന്നും രാജി വയ്ക്കുമ്പോള്‍
തിരുവനന്തപുരം: അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തു വരുമ്പോള്‍ കേസെടുക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തല്‍. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞു. 2019ലും 2022ലും ഇവര്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അന്നത്തെ വെളിപ്പെടുത്തലിനേക്കാള്‍ ഗൗരവമുള്ളാണ് ഇപ്പോഴത്തെ തുറന്നു പറച്ചില്‍. പീഡനം നടക്കുമ്പോള്‍ ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നോ എന്ന് പോലീസ് പരിശോധിക്കും. ഈ സാഹചര്യത്തിലാണ് സിദ്ദഖി അമ്മയുടെ ജനറല്‍ […]
തിരുവനന്തപുരം: അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തു വരുമ്പോള്‍ കേസെടുക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. സിനിമയില്‍ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തല്‍. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞു. 2019ലും 2022ലും ഇവര്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അന്നത്തെ വെളിപ്പെടുത്തലിനേക്കാള്‍ ഗൗരവമുള്ളാണ് ഇപ്പോഴത്തെ തുറന്നു പറച്ചില്‍. പീഡനം നടക്കുമ്പോള്‍ ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നോ എന്ന് പോലീസ് പരിശോധിക്കും. ഈ സാഹചര്യത്തിലാണ് സിദ്ദഖി അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
നടിയുടെ വെളിപ്പെടുത്തല്‍ പ്ലസ്ടു കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് വഴി സിദ്ദിഖ് സൗഹൃദം സ്ഥാപിച്ചത്. പതിവായുള്ള ഹായ്‌മോളെ എന്ന വിളിയിലും സന്ദേശങ്ങളിലും സംശയമൊന്നും തോന്നിയില്ല. രണ്ടുകൊല്ലത്തോളം ഈ രീതിയില്‍ സൗഹൃദം തുടര്‍ന്നു. മോഡലിങ് ചെയ്യുന്ന സമയത്താണ് സിനിമയിലേക്കുള്ള ക്ഷണംവന്നത്. അതൊരു കെണിയായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നു. നിള തിയേറ്ററില്‍ ഒരു സിനിമയുടെ പ്രിവ്യൂവിന് സിദ്ദിഖ് ക്ഷണിച്ചപ്പോള്‍ പോയി. സിനിമയുടെ ചര്‍ച്ച ഹോട്ടലില്‍ ആയിരുന്നു. അവിടെവെച്ചായിരുന്നു പീഡനം. ഹോട്ടല്‍മുറിയില്‍വെച്ച് ഹീനമായി പെരുമാറി. പരമാവധി ചെറുത്തു. കൊല്ലപ്പെടുമോയെന്നുപോലും തോന്നി-ഇതാണ് പുതിയ വെളിപ്പെടുത്തല്‍.
പുറത്തുപറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നു സിദ്ദിഖ് വെല്ലുവിളിച്ചു. സിനിമാസ്വപ്നത്തിന്റെ പേരില്‍ വലിയ വിലകൊടുക്കേണ്ടിവന്നു. ഒരുമണിക്കൂറോളംനീണ്ട ആ മുറിയിലെ നടുക്കം ഇപ്പോഴും വേട്ടയാടുന്നു. തന്റെ ജീവിതത്തിലാണ് ഇനിയുള്ള ശ്രദ്ധ. അതിനാല്‍ കേസ് കൊടുക്കാനില്ല. നിങ്ങളൊരു മാന്യനാണോ ക്രിമിനല്‍ ആണോയെന്നു സിദ്ദിഖിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നതായും നടി പറഞ്ഞു. നടന്‍ സിദ്ദിഖിനെ പ്രതികരണത്തിനായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറായില്ല. പോലീസില്‍ പരാതി നല്‍കില്ലെന്നാണ് ഈ നടിയുടെ നിലപാട്.
സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും നടി നേരത്തെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2016ല്‍ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നു. സ്വന്തം മകള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നും നേരത്തെ ചോദിച്ചിരുന്നു. മുന്‍പ് ഡബ്ല്യുസിസിക്കെതിരെ കെപിഎസി ലളിതക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് അന്ന് അവര്‍ പോസ്റ്റിട്ടത് പോസ്റ്റ്. ഈ വിഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
നേരത്തെ സംവിധായകനും എഡിറ്ററുമായ രാജേഷ് ടച്ച്‌റിവറിനെതിരെയും ഇതേ നടി ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്നായിരുന്നു ആരോപണം.