ഇടുക്കി: ഇടുക്കിയിൽ 'സ്കൈ ഡൈനിങ്ങിൽ' വിനോദ സഞ്ചാരികൾ കുടുങ്ങിയെന്ന് റിപ്പോർട്ടുകൾ. മുന്നാറിന് സമീപം ആനച്ചാലിലാണ് സംഭവം നടന്നത്. കുഞ്ഞുങ്ങളും ജീവനക്കാരുമടക്കം അഞ്ചുപേരാണ് കുടുങ്ങി കിടക്കുന്നത്. ഏകദേശം 150 അടി ഉയരത്തിൽ മണിക്കൂറുകളായി ഇവർ കുടുങ്ങി കിടക്കുകയാണ്. വിവരം അറിഞ്ഞ് ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്രയിനിന് പറ്റിയ സാങ്കേതിക തകരാർ കാരണമാണ് സംഭവം നടന്നത് എന്നാണ് പ്രാഥമിക വിവരം. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം, 'സ്കൈ ഡൈനിങ്ങ്' എന്നത്, ഉയരത്തിൽ കെട്ടിത്തൂക്കിയ ഒരു പ്ലാറ്റ്‌ഫോമിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ്. ഒന്നര മണിക്കൂറിലധികമായി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.