- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പ എന്ന് പറയാന്‍ കുറച്ചിലാണോ; കുഞ്ഞ് ജനിച്ചപ്പോള്‍ 'അച്ഛനായി' എന്ന് പോസ്റ്റിട്ടയാള്‍ക്ക് പൊങ്കാല; പേരിലും മതം കലര്ത്തുന്നവരായി മലയാളി മാറുന്നോ?
കോഴിക്കോട്: ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്നൊക്കെപ്പറഞ്ഞുള്ള വലിയ ക്യാമ്പയിനുകള്‍ നാം സാധാരണ കാണാറുണ്ട്. ഉത്തരേന്ത്യയില്‍ ഗോവധത്തിന്റെ പേരില്‍ നടന്ന പ്രശ്നങ്ങളൊക്കെ ചൂണ്ടിക്കാട്ടി, ഈ തലക്കെട്ടില്‍ ഇടതുപക്ഷ സംഘടനകളൊക്കെ കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളൊക്കെ നടത്തിയിരുന്നു. പക്ഷേ സ്വന്തം നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മതവത്ക്കരണത്തെക്കുറിച്ച് ഡിവൈഎഫ്ഐയൊക്കെ എത്രമാത്രം, ബോധവാന്‍മ്മാരാണ് എന്നത് ഒരു ചോദ്യമാണ്. കാരണം ഉത്തരേന്ത്യയെ നാണിപ്പിക്കുന്ന സാമുദായിക ധ്രുവീകരണമാണ് കേരളത്തില്‍ ഉണ്ടാകുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പേരിടല്‍ വിവാദം നടക്കുകയാണ്. ഇസ്ലാം മതവിശ്വാസിയായ […]
കോഴിക്കോട്: ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്നൊക്കെപ്പറഞ്ഞുള്ള വലിയ ക്യാമ്പയിനുകള്‍ നാം സാധാരണ കാണാറുണ്ട്. ഉത്തരേന്ത്യയില്‍ ഗോവധത്തിന്റെ പേരില്‍ നടന്ന പ്രശ്നങ്ങളൊക്കെ ചൂണ്ടിക്കാട്ടി, ഈ തലക്കെട്ടില്‍ ഇടതുപക്ഷ സംഘടനകളൊക്കെ കേരളത്തില്‍ ബീഫ് ഫെസ്റ്റിവലുകളൊക്കെ നടത്തിയിരുന്നു. പക്ഷേ സ്വന്തം നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മതവത്ക്കരണത്തെക്കുറിച്ച് ഡിവൈഎഫ്ഐയൊക്കെ എത്രമാത്രം, ബോധവാന്‍മ്മാരാണ് എന്നത് ഒരു ചോദ്യമാണ്. കാരണം ഉത്തരേന്ത്യയെ നാണിപ്പിക്കുന്ന സാമുദായിക ധ്രുവീകരണമാണ് കേരളത്തില്‍ ഉണ്ടാകുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പേരിടല്‍ വിവാദം നടക്കുകയാണ്. ഇസ്ലാം മതവിശ്വാസിയായ ഒരു ഗായകന്‍ തനിക്ക് കുഞ്ഞ് ജനിച്ചത് അറിയച്ചുകൊണ്ടുള്ള, തീര്‍ത്തും നിരുപദ്രവകരമായ പോസ്റ്റിന്റെ പേരിലാണ് തര്‍ക്കം നടക്കുന്നത്. 'അങ്ങനെ ഞാന്‍ അവന്റെ അച്ഛനായി' എന്ന് പറഞ്ഞ്, ആശുപത്രിയിലെ വീഡിയോ പങ്കുവെച്ചാണ് യുവാവ് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ചത്. എന്നാല്‍ അദ്ദേഹം സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യമാണ് പിന്നീട് നടന്നത്.
എന്തിനാണ് 'അച്ഛനായി' എന്ന് പറയുന്നത് എന്നും, ഉപ്പ എന്ന് പറയാന്‍ നിങ്ങള്‍ക്ക് കുറച്ചിലാണോ എന്നും, ചോദിച്ച് ഒരു വിഭാഗം രംഗത്തെത്തി. ഒറ്റപ്പെട്ട കമന്റുകള്‍ ആയിരുന്നില്ല അത്്. കൃത്യമായി സൈബര്‍ ആക്രമണംപോലെ തോന്നിക്കുന്ന രീതിയില്‍ ഒരു സംഘം ആളുകളാണ് 'അച്ഛനെതിരെ' രംഗത്ത് എത്തിയത്.- "ഞങ്ങളുടെ നാട്ടില്‍ ആരും അച്ഛനാവാറില്ല. ഉപ്പ ( ബാപ്പ)യാണ് ആവാറുള്ളത്. നേരെ മറിച്ച് താങ്കള്‍ക്ക് പിതാവ് എന്ന് എഴുതാമല്ലോ' എന്നാണ് ഒരു ചോദ്യം, അങ്ങനെ ഞാന്‍ അവന്റെ ബാപ്പയായി എന്ന് എഴുതാമായിരുന്നില്ലേ എന്നാണ് മറ്റൊരു കമന്റ്. 'ഉപ്പ എന്ന് പറയാന്‍ കുറച്ചിലായിക്കും, എന്തായാലും അള്ളാഹു ബറകാത്ത് ചെയ്യട്ടെ' എന്ന് മറ്റൊരു കമന്റ്. പിതാവ് എന്ന് മതിയായിരുന്നു, അപ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ലല്ലോ എന്നായി മറ്റൊരു കമന്റ്.
ഇതിന് മറുപടിയുമായി മറ്റുചിലരും എത്തിയതോടെ ചര്‍ച്ച കൊഴുത്തു. ചുരുക്കിപ്പറഞ്ഞാല്‍ തനിക്ക് മകനുണ്ടായ വിവരം അറിയിക്കാന്‍ ഒരാള്‍ ഇട്ട പോസ്റ്റ്, സാമുദായിക പ്രശ്നമായി മാറി. ഇതേതുടര്‍ന്ന് അദ്ദേഹം പോസ്റ്റ് ഹൈഡ് ചെയ്തിരിക്കയാണ്്. പക്ഷേ അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ച് ചര്‍ച്ച കൊഴുക്കയാണ്. മലയാളി അതിതീവ്രമായി അരികുവല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരമാണ് ഈ പോസ്റ്റിലെ കമന്റുകള്‍ എന്ന് സ്വതന്ത്ര ചിന്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന് പറഞ്ഞ് പോസ്റ്റിട്ട പലരുമാണ് ഇവിടെ ഒരു വാക്കിന്റെപേരില്‍ മെഴുകുന്നത്്. ഇനി മലയാളം സംസാരിക്കുന്നതും ഹറാം ആണെന്ന് പറയുമോ ആവോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.