- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അവൻ ചാടിക്കയറി പിന്നിലൂടെ പലതും ചെയ്തു'; മാനത്തേക്കാൾ വലുത് ജീവനാണെന്ന് തോന്നിപ്പോയ നിമിഷം; ഭയം കാരണം പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല; സുരക്ഷിതമെന്ന് കരുതിയിടത്തും നേരിടേണ്ടി വന്നത് ഇതായിരുന്നു; വീഡിയോയിൽ പൊട്ടിക്കരഞ്ഞ് സോളോ ട്രാവലർ ജന്നാ ഷെസ്മിൻ

ജോർദാൻ: പ്രമുഖ സോളോ ട്രാവൽ വ്ലോഗറായ ജന്നാ ഷെസ്മീന് ജോർദാനിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെയാണ് അവർ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും, ജോർദാനിലെ പോലീസ് മോശമായി പെരുമാറിയെന്നും ജന്നാ ഷെസ്മീൻ ആരോപിച്ചു.
യാത്രയുടെ ഭാഗമായി ജോർദാനിൽ തിരിച്ചെത്താൻ വാഹനം ലഭിക്കാതെ വന്നപ്പോൾ ഒരു നാട്ടുകാരന്റെ സഹായം തേടുകയായിരുന്നു ജന്നാ ഷെസ്മീൻ. കഴുതപ്പുറത്തുള്ള യാത്രയ്ക്കിടെ കൂടെയുണ്ടായിരുന്നയാൾ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. "അവൻ ചാടി കയറി പിന്നിലൂടെ പലതും ചെയ്തു," എന്ന് വ്ലോഗിൽ ജന്ന വ്യക്തമാക്കുന്നു. ആ സമയത്ത് ഭയം കാരണം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ജീവനാണ് മാനത്തെക്കാൾ വലുതെന്ന് തോന്നിപ്പോയെന്നും ജന്നാ കൂട്ടിച്ചേർത്തു. ഉപദ്രവിച്ചയാൾ പലപ്പോഴും പണം ആവശ്യപ്പെട്ടതായും അവർ വെളിപ്പെടുത്തി.
നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ദുരനുഭവം ആദ്യമായാണെന്നും ജന്നാ ഷെസ്മീൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് ജന്നാ ഷെസ്മീൻ പറഞ്ഞു. വിവരമറിഞ്ഞ സുഹൃത്തുക്കൾ കേസ് കൊടുക്കാൻ ഉപദേശിച്ചതിനെ തുടർന്ന് അവർ പരാതി നൽകി. എന്നാൽ, ജോർദാനിലെ പോലീസ് തന്നോട് മോശമായി പെരുമാറിയെന്നും താൻ മാനസികമായി തളർന്നുപോയെന്നും അവർ കൂട്ടിച്ചേർത്തു.
ജോർദാൻ വളരെ സുരക്ഷിതമായ രാജ്യമാണെന്ന് കേട്ടാണ് താൻ വന്നതെന്നും എന്നാൽ തന്റെ അനുഭവം മറിച്ചായിരുന്നുവെന്നും അവർ പറയുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ അപരിചിതമായ സ്ഥലങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത് എന്നൊരു മുന്നറിയിപ്പും ജന്ന നൽകുന്നു. ക്യാമറയ്ക്ക് മുന്നിൽ കാണുന്ന സന്തോഷം മാത്രമല്ല ജീവിതമെന്നും, പലപ്പോഴും കഠിനമായ പോരാട്ടങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ജന്ന വ്യക്തമാക്കുന്നു.


