- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത്‌പോര്‍ട്ട് കില്ലര്‍ റുഡാകുബാനക്ക് വിധിച്ചത് കുറഞ്ഞത് 52 വര്‍ഷം ജയില്‍; പത്ത് പേരെയെങ്കിലും കൊല്ലണമെന്ന ഉദ്ദേശത്തോടെ എത്തി മൂന്ന് പേരെ വധിച്ച ക്രൂരന്‍ ജീവിതത്തില്‍ ഒരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യതയില്ല
സ്റ്റോക്പോര്‍ട്ട് കില്ലര്‍ റുഡാകുബാന ജീവപര്യന്തം തടവ്; കുറഞ്ഞത് 52 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും
ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് ഡാന്‍സ് സ്‌കൂളില്‍ മൂന്ന് പെണ്‍കുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയ ആക്സല്‍ ഡുഡാകുമാനയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ചുരുങ്ങിയത് 52 വര്‍ഷമെങ്കിലും ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടതായി വരും. അക്രമങ്ങളില്‍ അതീവ ആസക്തി പ്രദര്‍ശിപ്പിക്കുന്ന ഇയാള്‍ പക്ഷെ ഒരു ഭീരുവിനെ പോലെ, തന്റെ അക്രമത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങളെ കാണുവാന്‍ വിസമ്മതിക്കുകയായിരുന്നു. നേരത്തെ, ഇയാള്‍ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
പത്ത് പേരെയെങ്കിലും കൊല്ലണമെന്ന ഉദ്ദേശത്തോടെ എത്തി മൂന്ന് പേരെ വധിച്ച ഈ ക്രൂരന്‍ ജീവിതത്തില്‍ ഒരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്ത രീതിയിലുള്ള ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷവും കെട്ടുപോയതായി ഇരകളുടെ കുടുംബങ്ങള്‍ വിധിക്ക് മുന്‍പായി പറഞ്ഞിരുന്നു. ഒരുതരം നിര്‍വികാരതയോടെയാണ് തങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തെ കോടതിയില്‍ കാണിച്ച ഒരു വീഡിയോ ദൃശ്യത്തില്‍ ഇയാള്‍ ഒരു ടാക്സിയില്‍ ദാന്‍സ് സ്‌കൂളിലേക്ക് പോകുന്നത് കാണാമായിരുന്നു. ക്രൂരത വെട്ടിത്തിളങ്ങുന്ന ഇയാളുടെ ചെകുത്താന്‍ കണ്ണുകള്‍, നീല മാസ്‌കിന് മുകളിലായി വ്യക്തമായി കാണാന്‍ ആകുമായിരുന്നു. പിന്നീട് ഇയാള്‍ ഡാന്‍സ് ക്ലാസ്സ് നടക്കുന്ന ഹാര്‍ട്ട് സ്പേസ് ബില്‍ഡിംഗിലേക്ക് നടന്നടുക്കുന്ന ദൃശ്യവും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. പ്രധാന പ്രവേശന കവാടം അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ ഇയാള്‍ മറ്റൊരു വാതിലിലൂടെയായിരുന്നു അകത്ത് പ്രവേശിച്ചത്.
ഏതാണ്ട് 30 സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അകത്തു നിന്നും നിലവിളികള്‍ ഉയര്‍ന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തികച്ചും നിഷ്ഠൂരമായ പ്രവൃത്തിയായിരുന്നു ഇയാളുടെതെന്ന് പലരും പറയുന്നു, കോടതിക്കും അത് നിഷേധിക്കാനാവില്ല എന്നായിരുന്നു ജഡ്ജിയുടെ വിലയിരുത്തല്‍. ചിലര്‍ക്ക് അവിടെ നിന്നും രക്ഷപ്പെടായിരുന്നില്ലെങ്കില്‍, ഇയാള്‍ അവിടെയുള്ള മുഴുവന്‍ കുട്ടികളെയും, തടയാന്‍ ചെല്ലുന്ന മുതിര്‍ന്നവരെയും കൊല്ലുമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യം ചെയ്യുന്ന സമയത്ത് ഇയാള്‍ക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല എന്നതിനാല്‍ ഇയാള്‍ക്ക് ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ വിധിക്കാന്‍ കഴിയില്ല എന്ന് ജഡ്ജി അറിയിച്ചു. അതുകൊണ്ടു തന്നെയാണ് 52 വര്‍ഷക്കാലത്തെ തടവ് വിധിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും ജയിലില്‍ നിന്നും പുറത്ത് പോകണമെങ്കില്‍ ഇയാള്‍ക്ക് പരോള്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരായി അനുമതി തേടേണ്ടി വരും.