- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയില്‍ മദ്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് തെലങ്കാനക്കാരും ആന്ധ്രക്കാരും; ആളോഹരി കണക്കില്‍ കേരളം ഒമ്പതാമത്; പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മദ്യപാന നിരക്ക് കുത്തനെ കൂടിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്ത് മദ്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (NIPFP) പ്രസിദ്ധീകരിച്ച ആല്‍ക്കഹോളിക് പാനീയങ്ങളുടെ നികുതിയില്‍ നിന്നുള്ള വരുമാന സമാഹരണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മദ്യത്തിനായി ഏറ്റവും കൂടുതല്‍ ആളോഹരി പണം ചെലവഴിക്കുന്നതില്‍ മുന്‍പന്തിയില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ്. പ്രതിവര്‍ഷം ശരാശരി 1,623 രൂപയാണ് (202223) തെലങ്കാനക്കാര്‍ ചെലവാക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രപ്രദേശ് […]
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മദ്യപാന നിരക്ക് കുത്തനെ കൂടിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്ത് മദ്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (NIPFP) പ്രസിദ്ധീകരിച്ച ആല്‍ക്കഹോളിക് പാനീയങ്ങളുടെ നികുതിയില്‍ നിന്നുള്ള വരുമാന സമാഹരണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മദ്യത്തിനായി ഏറ്റവും കൂടുതല്‍ ആളോഹരി പണം ചെലവഴിക്കുന്നതില്‍ മുന്‍പന്തിയില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ്. പ്രതിവര്‍ഷം ശരാശരി 1,623 രൂപയാണ് (202223) തെലങ്കാനക്കാര്‍ ചെലവാക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രപ്രദേശ് 1306 രൂപയാണ് ശരാശരി ചെലവാക്കുന്നത്.
ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും മദ്യത്തിനും മറ്റ് ലഹരി പാനീയങ്ങള്‍ക്കുമായി ചെലവഴിക്കുന്നു. 379 രൂപയാണ് കേരളം ശരാശരി ചെലവാക്കുന്നത്. പട്ടികയില്‍ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം.
സംസ്ഥാനത്തില്‍ മൊത്തം ഉപയോഗിക്കുന്ന മദ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആളോഹരി മദ്യ ഉപഭോഗം കണക്കാക്കുന്നത്. എന്‍എസ്എസ്ഒയുടെ (നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫിസ്) സര്‍വേ കണക്കുകള്‍ പ്രകാരം, കേരളം (486 രൂപ), ഹിമാചല്‍ പ്രദേശ് (457 രൂപ), പഞ്ചാബ് (453 രൂപ), തമിഴ്‌നാട് (330 രൂപ), രാജസ്ഥാന്‍ (308 രൂപ) എന്നിങ്ങനെയാണ് കണക്ക്.
മദ്യത്തിന് ഏറ്റവും കുറവ് നികുതി പിരിക്കുന്ന സംസ്ഥാനം ജാര്‍ഖണ്ഡും (67%) ഏറ്റവും ഉയര്‍ന്നത് ഗോവയുമാണ് (722%). 201415 സാമ്പത്തിക വര്‍ഷത്തില്‍ 745 രൂപയായിരുന്ന തെലങ്കാനയുടെ ലഹരി പാനീയങ്ങളുടെ ആളോഹരി ചെലവ്. എന്നാല്‍, 2022-23ല്‍ 1,623 രൂപയായി കുത്തനെ ഉയര്‍ന്നു.
കേരളം മദ്യത്തിന് ചെലവാക്കുന്ന തുക 2014-15ല്‍ 1020 രൂപയായിരുന്നെങ്കില്‍ 2022-23ല്‍ 379 രൂപയായി എന്നതാണ് ശ്രദ്ധേയം. പ്രതിശീര്‍ഷ എക്‌സൈസ് ശേഖരണത്തിലും തെലങ്കാനയാണ് മുന്നില്‍. വാര്‍ഷിക പ്രതിശീര്‍ഷം 4,860 രൂപയാണ് തെലങ്കാനയുടെ കളക്ഷന്‍. 4,432 രൂപയുമായി കര്‍ണാടക രണ്ടാം സ്ഥാനത്താണ്.
2010നും 2017നും ഇടയില്‍ ഇന്ത്യയുടെ വാര്‍ഷിക മദ്യപാനനിരക്ക് 38 ശതമാനമാണ് വര്‍ധിച്ചത്. 2010ല്‍ ഒരാള്‍ ശരാശരി 4.3 ലിറ്റര്‍ മദ്യമായിരുന്നു ഒരു വര്‍ഷം അകത്താക്കിയിരുന്നതെങ്കില്‍ 2017 ആകുമ്പോഴേക്ക് അത് 5.9 ലിറ്ററായി വര്‍ധിച്ചതായും ലാന്‍സെറ്റ് ജോണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം വ്യക്തമാക്കുന്നു. അതേസമയം ഈ കാലഘട്ടത്തില്‍ അമേരിക്കയിലും ചൈനയിലും മദ്യത്തിന്റെ ഉപയോഗം ചെറിയ തോതില്‍ മാത്രമാണ് കൂടിയത്. അമേരിക്കയില്‍ 2010ല്‍ 9.3 ലിറ്ററായിരുന്നത് 2017ല്‍ 9.8 ശതമാനമായും ചൈനയില്‍ 7.1 ലിറ്ററായിരുന്നത് 7.4 ലിറ്ററായും വര്‍ധിച്ചു.