- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊച്ചി ഐടി യൂണിറ്റിന് റെയ്ഡിന് അധികാരമില്ലെന്ന ഹര്‍ജി ബെംഗളൂരു കോടതി തള്ളി; കോടതി ഉത്തരവുമായി വീഡിയോ ക്യാമറയുമായി എത്തിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ എങ്ങനെ മരണം നടന്നു? റോയിയുടെ മരണം കൊലപാതകമോ, അതോ ആത്മഹത്യയോ ? അദ്ദേഹത്തെ ചതിച്ചതോ അതോ കൊലയ്ക്ക് കൊടുത്തതോ ? വെളിപ്പെടുത്തലുകളും ചോദ്യങ്ങളുമായി അഡ്വ.ശ്രീജിത്ത് പെരുമന
വെളിപ്പെടുത്തലുകളും ചോദ്യങ്ങളുമായി അഡ്വ.ശ്രീജിത്ത് പെരുമന

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയെ ഐടി ഉദ്യോഗസ്ഥര്‍ അപായപ്പെടുത്തിയതോ എന്ന തരത്തില്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പെരുകുകയാണ്. റോയിയുടെ മരണം കൊലപാതകമോ, അതോ ആത്മഹത്യയോ ? ഉത്തരം വേണം. അദ്ദേഹത്തെ ചതിച്ചതോ അതോ കൊലയ്ക്ക് കൊടുത്തതോ ? ഉത്തരം വേണം എന്നാണ് അഡ്വ.ശ്രീജിത്ത് പെരുമന കുറിച്ചത്
കോടതി ഉത്തരവോടെയുള്ള റെയ്ഡ്
കൊച്ചി ഇന്‍കം ടാക്‌സ് യൂണിറ്റിന്റെ റെയ്ഡ് തടയണമെന്നും അവര്‍ക്ക് അധികാരമില്ലെന്നും കാണിച്ച് സി.ജെ. റോയ് നല്‍കിയ ഹര്‍ജി ബാംഗ്ലൂര്‍ കോടതി തള്ളിയിരുന്നു. കൃത്യമായ കോടതി അനുമതിയോടെ, സാക്ഷികളെ മുന്‍നിര്‍ത്തിയും നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയുമാണ് റെയ്ഡ് നടന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു.
നിയമം ലംഘിക്കപ്പെട്ടോ?
ഐടി റെയ്ഡ് മാനുവല്‍ പ്രകാരം, പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തിയുടെ കൈവശമുള്ള എല്ലാ സാധനങ്ങളും, അതിനി ഒരു നഖംവെട്ടി ആണെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ പിടിച്ചുവെക്കണം. കൂടെ ഒരു ഉദ്യോഗസ്ഥനില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിലോ, ഓഫീസിലോ, എന്തിന് കക്കൂസിലോ പോകാന്‍ പോലും നിയമം അനുവദിക്കുന്നില്ല. അങ്ങനെയെങ്കില്‍, ലൈസന്‍സുള്ള തോക്ക് കൈവശം വെച്ച് റോയ് തനിച്ച് ഓഫീസിനുള്ളില്‍ കയറി വാതിലടച്ചു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം കുറിക്കുന്നു.
കൊച്ചി ഐടി യൂണിറ്റും 'സീല്‍' ചെയ്ത ഫയലുകളും
കഴിഞ്ഞ ആഴ്ച തന്നെ റോയിയുടെ ബാംഗ്ലൂരിലെ ഫയലുകള്‍ ഐടി സംഘം സീല്‍ ചെയ്തിരുന്നു. തന്റെ അധികാര പരിധിക്ക് പുറത്താണ് കൊച്ചി യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് റോയ് വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്നലെ അഞ്ചോളം കമ്പനികളില്‍ ഒരേസമയം നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് ഐടി സംഘം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിലെത്തിയത്. സര്‍വ്വ സന്നാഹങ്ങളുമായി എത്തിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് എങ്ങനെ ഒരു വെടിയൊച്ച കേട്ടു എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
കോടതി നിര്‍ദ്ദേശപ്രകാരം ക്യാമറയില്‍ പകര്‍ത്തപ്പെട്ട റെയ്ഡിനിടെ ഈ മരണം എങ്ങനെ സംഭവിച്ചു?
തോക്ക് കൈവശം വെക്കാന്‍ റോയിയെ ഉദ്യോഗസ്ഥര്‍ അനുവദിച്ചോ? അതോ മനഃപൂര്‍വ്വം കണ്ണടച്ചോ?
സി.ജെ. റോയിയെ ആരോ ചതിച്ച് കൊലയ്ക്ക് കൊടുത്തതാണോ?
യാണ്.
അഡ്വ.ശ്രീജിത്ത് പെരുമനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
Exclusive & confidential വിവരം
ആത്മഹത്യയാണ് എന്ന് സംശയിക്കപ്പെടുന്ന സി ജെ റോയിയുടെ ദുരൂഹ മരണത്തിനു മുന്‍പ് റെയ്ഡ് ചെയ്യാനുള്ള എല്ലാ മുന്‍കൂര്‍ അനുമതിയും ബാംഗ്ലൂര്‍ കോടതി നല്‍കിയിരുന്നു എന്ന് വ്യക്തമായ വിവരം.
കോടതി നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്വെര്‍ച് ക്യാമറയില്‍ പകര്‍ത്തിയും, സാക്ഷികളെ മുന്‍ നിര്‍ത്തിയുമാണ് എന്ന് വ്യക്തം. കൊച്ചി IT അഥവാ ഇന്‍കം ടാക്‌സ് യുണിറ്റിന്റെ റെയ്ഡ് തടയണം, അധികാര പരിധി അവര്‍ക്കില്ല എന്ന് കാണിച്ച് റോയ് നല്‍കിയ ഹജ്ജയും തള്ളിയാണ് കോടതി അനുമതി എന്നാണ് മനസ്സിലാക്കുന്നത്.
അങ്ങനെ എങ്കില്‍ കോടതി അനുമതയോടെ സേര്‍ച്ച് നടത്തുന്ന സ്ഥലത്ത് ലൈസന്‍സ് ഉണ്ടെങ്കിലും ഒരാള്‍ സ്വകാര്യ പിസ്റ്റള്‍ കയ്യില്‍ വെച്ച് ഇരുന്നു, അവിടെ നിന്നും ഒറ്റക്ക് ഓഫീസില്‍ കയറി വാതില്‍ അടച്ചു ശേഷം വെടിയുതിര്‍ത്ത് മരിച്ചു എന്നത് അങ്ങേയറ്റം അതിശയകരമാണ്.
കൊച്ചി IT യൂണിറ്റ്.. ടീം ഇന്നലെ അഞ്ചോളം കമ്പനികളില്‍ റെയ്ഡ് നടത്തി.., ഒപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പിലും കോടതി അനുമതിയോടെ തുടര്‍ പരിശോധനകള്‍ക്കായി എത്തി. രേഖകള്‍ ബാംഗളൂരില്‍ ഓഫീസില്‍ ആണെന്ന് കണ്ടെത്തിയ ശേഷം കഴിഞ്ഞ ആഴ്ച ഫയലുകള്‍ സീല്‍ ചെയ്തിരുന്നു എങ്കിലും ഡോ. റോയി അതിനെ എതിര്‍ത്തുകൊണ്ട് കൊച്ചി യൂണിറ്റിന് റെയ്ഡ് ചെയ്യാന്‍ അധികാരമില്ല
എന്ന് വാദിച്ചങ്കിലും കോടതി റെയ്ഡ് ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.
കര്‍ണാടക ഹൈകോടതിയില്‍ ടാക്‌സ് വെട്ടിപ്പിന്റെ പേരില്‍ കേസ്സ് നടക്കെയാണ് അതിന്റെ പേരിലാണ് റെയ്ഡ്. സേര്‍ച്ച് സമയത്ത് അതിന് വിധേയമാകുന്ന ആളുടെ കൈവശമുള്ള എല്ലാ സാധനങ്ങളും, അതിനി നഖം വെട്ടി ആണെങ്കിലും ഉദ്യോഗസ്ഥര്‍ മേടിച്ച് വെക്കണം എന്നാണ് നിയമം. കൂടെ ഒരു ഉദ്യോഗസ്ഥന്‍ ഇല്ലാതെ ഒറ്റക്ക് ഒരു റൂമിലോ, ഓഫീസിലോ, കക്കൂസിലോ പോകാന്‍ പോലും അനുമതി ഇല്ല.
അങ്ങനെയെങ്കില്‍ ഇപ്പോള്‍ വരുന്ന കഥകള്‍ എങ്ങനെ വിശ്വസിക്കും ?
ഡോ. സി ജെ റോയിയുടെ മരണം കൊലപാതകമോ, അതോ ആത്മഹത്യായോ ? ഉത്തരം വേണം. അദ്ദേഹത്തെ ചതിച്ചതോ അതോ കൊയ്ക്ക് കൊടുത്തതോ ?
ഉത്തരം വേണം ?


