തിരുവനന്തപുരം: അവാര്‍ഡുകളില്‍ വിവാദങ്ങള്‍ പുതിയ സംഭവമല്ല.പക്ഷെ ചില വസ്തുതകളൊ പ്രഖ്യാപനങ്ങളോ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. ഇന്ന് പ്രഖ്യാപിച്ച അമ്പത്തിയഞ്ചാമത് സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ ബാലതാരത്തിന്റെയും കുട്ടികളുടെ ചിത്രത്തിന്റെയും വിഭാഗത്തെച്ചൊല്ലിയാണ് ഇപ്പൊള്‍ ചര്‍ച്ചകള്‍ ഉയരുന്നത്. ''ഈ വര്‍ഷം ഏറ്റവും നല്ല കുട്ടികളുടെ സിനിമ, അഭിനേതാവ് പുരസ്‌കാരങ്ങള്‍ ഇല്ല''. കാരണം 2024 ഇല്‍ അങ്ങനെയൊരു സിനിമ ഉണ്ടായിട്ടേ ഇല്ല എന്നാണ് അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ജൂറി ചെയര്‍മാന്‍ പറഞ്ഞത്.എന്നാല്‍ ഇതേ വര്‍ഷമാണ് തമിഴ് നാട്ടില്‍ ഉള്‍പ്പടെ ചര്‍ച്ചയായി ബാക്ക്‌ബെഞ്ചേഴ്‌സ് എന്ന രീതിക്ക് മാറ്റം വരുത്തുന്ന ആശയത്തിന് വിത്ത് പാകിയ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ എന്ന ചിത്രമെത്തിയത്.

സ്‌കൂള്‍ കാലഘട്ടത്തെ ജീവിതം വരച്ച് കാട്ടുന്ന സിനിമ അധ്യാപകരും വിദ്യാര്‍ ര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെ പ്രതിപാദിക്കുന്നതിനൊപ്പം കുട്ടികള്‍ക്കിടയിലെ വേര്‍തിരിവ് ഒഴിവാക്കി ബാക്ക് ബെഞ്ചേഴ്‌സ് എന്ന ആശയത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു.തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന ചിത്രം ഒടിടി റിലീസിന് ശേഷമാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിയതും ചര്‍ച്ചയായതും. പിന്നാലെയാണ് തമിഴ് നാട്ടില്‍ ബാക്ക് ബെഞ്ചേഴ്‌സ് എന്ന രീതി ഒഴിവാക്കി ക്ലാസില്‍ സി ആകൃതിയില്‍ ബഞ്ചുകള്‍ ക്രമീകരിക്കുന്നതിനെക്കുറിച്ച് സ്റ്റാലിന്‍ നടപടി കൈക്കൊണ്ടിരുന്നു.

ബാക്ക്‌ബെഞ്ചര്‍മാര്‍' എന്ന അപമാനം ഇല്ലാതാക്കാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ തുല്യത പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിള്ളതാണ് ഇരിപ്പിട ക്രമീകരണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'സ്താനാര്‍ത്ഥി ശ്രീക്കുട്ടന്‍ എന്ന സിനിമയാണ് ഇതിന് കാരണമായതെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.തമിഴ് നാട് സര്‍ക്കാറിന്റെ തീരുമാനം വിചാരിക്കാത്ത മധുരമാണെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആനന്ദ് മന്മഥന്‍ പ്രതികരിച്ചിരുന്നു.

സിനിമ ചെയ്യുമ്പോള്‍ നല്ല സിനിമ ആകണം എന്നുമാത്രമേ വിചാരിച്ചിട്ടൊള്ളൂ. തമിഴ്‌നാട് വിദ്യാഭഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലറിറക്കിയത് ശരിക്കും ഞെട്ടലായിരുന്നു. 'സി' ആകൃതിയിലുള ക്ലാസ് മുറികള്‍ പഞ്ചാബിലടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നു എന്നറിയുന്നതും സന്തോഷമാണ്. ബാക് ബെഞ്ചില്‍ തഴയപ്പെട്ട ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ ചിന്തയായിരുന്ന മനസില്‍ കണ്ടത്.ബാക് ബെഞ്ചേഴ്സിനോടുള്ള അധ്യാപകരുടെ അവഗണന പൊളിച്ചെഴുതാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നായിരുന്നു ആനന്ദിന്റെ പ്രതികരണം.


പിന്നാലെ കേരളത്തിലും ഇത്തരമൊര് സമ്പ്രദായം നടപ്പാക്കാനുള്ള ആശയം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും മുന്നോട്ട് വച്ചിരുന്നു.ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍. ജൂറിയുടെ പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ആനന്ദ് മന്മഥന്‍ രംഗത്തെത്തി. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് And the jury decides there is no worthy child artist. കഴിഞ്ഞ വര്‍ഷം നല്ല പെര്‍ഫോര്‍മന്‍സുകള്‍ കാഴ്ച്ച വച്ച ബാല താരങ്ങള്‍ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോള്‍ പറയണമെന്ന് തോന്നി എന്നാണ് അദ്ദേഹം കുറിച്ചത്.

നിരവധി പേരാണ് ആനന്ദിന് പിന്തുണയുമായി എത്തിയത്. വീതംവെച്ചപ്പോള്‍ വിട്ടുപോയതാണ് എന്നാണ് ഒരു കമന്റ്. ജനങ്ങള്‍ ഏറ്റെടുത്തിലെ അത് പോരെ ആനന്ദെ.. വിട്ടുകള എന്ന് ഒരാള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ദേശീയ തലത്തില്‍ കിട്ടുമെന്ന് മറ്റൊരാള്‍ ആശ്വസിപ്പിക്കുന്നു.മികച്ച ഗാനരചയ്താവിനുള്ള പുരസ്‌കാരം വേടന് നേടിക്കൊടുത്ത പാട്ടിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം! എന്ന വരിയാണ് മറ്റൊരാള്‍ കമന്റായി ഇട്ടിരിക്കുന്നത്.

വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടനില്‍ ശ്രീരംഗ് ഷൈന്‍' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ് ജോണി ആന്റണി, സൈജു ക്കുറുപ്പ് ,ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.