ലണ്ടന്‍: യുകെയില്‍ താമസിക്കുന്ന സകല മനുഷ്യരും ഇന്ന് അതീവ ജാഗ്രത കാട്ടുക. ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞ് വീശിയേക്കുമെന്നും ഒപ്പം പെരുമഴയും സംഭവിക്കുമെന്നും മെറ്റ് ഓഫീസ് മിക്കവരുടെയും മൊബൈല്‍ നമ്പറുകളിലേക്ക് നേരിട്ട് സന്ദേശം അയച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈലന്‍സില്‍ ഫോണ്‍ ഇട്ടവരെ പോലും അലേര്‍ട്ട് ചെയ്തുകൊണ്ട് പ്രത്യേക അലാം ശബ്ദത്തോടെയാണ് മെറ്റ് ഓഫീസ് സന്ദേശം മൊബൈല്‍ ഫോണുകളില്‍ എത്തിയത്.

ബസ്- ട്രെയിന്‍- വിമാന യാത്രകളെയും കൊടുങ്കാറ്റ് ബാധിക്കും. അനേകം വിമാനങ്ങള്‍ മുന്‍കരുതലായി റദ്ദു ചെയ്തിട്ടുണ്ട്. തീരദേശത്ത് കൂടിയുള്ള ട്രെയിനുകളും റദ്ദ് ചെയ്തവയില്‍ പെടുന്നു. അതിനു പുറമെ, മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് അറ്റ്‌ലന്റിക് സമുദ്രത്തില്‍ നിന്നും ഇന്നലെ ബ്രിട്ടനിലെത്തിയതോടെ ക്രിസ്ത്മസ് ആഘോഷ പരിപാടികലും, ഫുട്‌ബോള്‍ മാച്ചുകളും റദ്ദ് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റിന്റെ പ്രഭാവം ഏറ്റവുമധികം അനുഭവപ്പെടാന്‍ ഇടയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് വീടുകള്‍ക്കകത്ത് തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവന്‍ വരെ അപകടത്തിലാകാം എന്ന് സൂചിപ്പിക്കുന്ന വളരെവിരളമായ ഒരു റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വന്‍ നാശങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചിപ്പിക്കുന്ന പ്രത്യേക മുന്നറിയിപ്പ് ഇന്ന് അതിരാവിലെ 3 മണി മുതല്‍ 11 മണി വരെ പ്രാബല്യത്തില്‍ ഉണ്ടാകും. കാര്‍ഡിഫും സ്വാന്‍സീയും ഉള്‍പ്പടെ വെയ്ല്‍സിന്റെ തീരപ്രദേശങ്ങളില്‍ ഏതാണ്ട് മുഴുവനായും നിലോവില്‍ വര്‍ന്ന ഈ മുന്നറിയിപ്പ് ബ്രിസ്റ്റോളിന്റെയും നോര്‍ത്ത് സോമര്‍സെറ്റിന്റെയും പല ഭാഗങ്ങളിലും ബാധകമാകും.തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും മിക്ക ഭാഗങ്ങളും ഇപ്പോള്‍ അടിയന്തിര മുന്നറിയിപ്പിന്റെ കീഴിലാണ്.

ഡെവണ്‍, ബാത്ത്, വടക്ക് കിഴക്കന്‍ സോമര്‍സെറ്റ്, ബ്രിസ്റ്റോള്‍ നഗരം, വടക്കന്‍ സോമര്‍സെറ്റ്, തെക്കന്‍ ഗ്ലസ്റ്റര്‍ഷെയര്‍, സോമര്‍സെറ്റ്, ഐല്‍ ഓഫ് ആംഗ്ലസി, കോണ്‍വി, സെറെഡിഗിയോണ്‍, പെമ്പ്രോക്ക്ഷയര്‍, സ്വാന്‍സീ, പോര്‍ട്ട് ടാല്‍ബോട്, കാര്‍ഡിവ്, ന്യൂ പോര്‍ട്ട് തു്യുടങ്ങിനിരവധി ഇടങ്ങളില്‍ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഡാര എത്തിയതോടെ നാഷണല്‍ ഹൈവേസും, നാഷണല്‍ റെയിലും നിരവധി ട്രെയിന്‍ സര്‍വ്വീസുകളും, നേരത്തെ നിശ്ചയിച്ചിരുന്ന റോഡ് പണികളുമൊക്കെ നിത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9 മണി മുതല്‍ തന്നെ വെയ്ല്‍സില്‍ നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.

കാര്‍ഡിഫ് സിറ്റിയും വാറ്റ്‌ഫോര്‍ഡും തമ്മില്‍ നടക്കാനിരുന്ന ഫുട്‌ബോള്‍ മാച്ച് റദ്ദാക്കി. അതുപോലെ പ്ലിമത്ത് ആരൈലും ഓക്സ്‌ഫോര്‍ഡ് യുണൈറ്റഡും തമ്മിലുള്ള കളിയും ഇന്ന് നടക്കില്ല. ഇന്ന് രാവിലെ ആദ്യ മണിക്കൂറുകളില്‍ അതീവ ശക്തിയുള്ള കാറ്റായിരിക്കും വീശിയടിക്കുക എന്നാണ് കാലാാസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ന്യൂനമര്‍ദ്ധം ഐറിഷ് കടലിന് കുറുകെ കടക്കുന്നതിനാലാണിത്. ഡ്രൈവിംഗിന് തീരെ യോജിച്ച സാഹചര്യമായിരിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ, കഴിയുമെങ്കില്‍ റോഡ് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഇന്നലെ വൈകിട് മൂന്ന് മണി മുതല്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലാന്ദ് എന്നിവയുടെ വിവിധ ഭാഗങ്ങളില്‍, മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളും നിലവില്‍ വന്നിട്ടുണ്ട്. വിമാന സര്‍വ്വീസുകള്‍ വൈകിയേക്കാമെന്ന് പ്രമുഖ വിമാന കമ്പനികള്‍ ഒക്കെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ, വീടിനു പുറത്ത് ഒരുക്കിയിരിക്കുന്ന ക്രിസ്ത്മസ് അലങ്കാരങ്ങള്‍, ചവറു കൂടകള്‍, ഗാര്‍ഡന്‍ ഫര്‍ണീച്ചര്‍, ട്രാംപൊളിനുകള്‍, ടെന്റുകള്‍, ഷെഡുകള്‍, വേലികള്‍ തുടങ്ങി, അധികം ഉറപ്പില്ലാതെ ഘടിപ്പിച്ചവയെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നലെ രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍, ടോര്‍ച്ചുകളുംബാറ്ററികളും, മൊബൈല്‍ ഫോണ്‍ പവര്‍ ബാങ്കുകളും മറ്റ് അത്യാവശ്യ സാധനങ്ങളുമൊക്കെ കൈയ്യെത്താവുന്ന ദൂരത്ത് തയ്യാറാക്കി വയ്ക്കണമെന്നും പറയുന്നു. വളരെ വിരളമായി മാത്രമെ ചുവപ്പ് മുന്നറിയിപ്പ് നല്‍കാറുള്ളു. ഏറ്റവും ഒടുവില്‍ അത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയത്, 2024 ജനുവരി 21 ന് ഇഷാ കൊടുങ്കാറ്റ് വീശിയടിച്ചപ്പോഴായിരുന്നു. 2011 ല്‍ ഈ സമ്പ്രദായം ആരംഭിച്ചതിന് ശേഷം കേവലം 19 തവണ മാത്രമാണ് ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

അതിനിടയില്‍, പ്രതികൂല കാലാവസ്ഥയായിരിക്കും എന്ന മുന്നറിയിപ്പ് വന്നതോടെ, റാംസെ, ഹാംപ്ഷയര്‍, ടോണ്ടണ്‍, സോമര്‍സെറ്റ്, സ്‌ട്രോട്‌ഫോര്‍ഡ്, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ തുടങ്ങി നിരവധി പട്ടണങ്ങളില്‍ നടത്താന്‍ ഇരുന്നത് ഉള്‍പ്പടെ ക്രിസ്ത്മസ് പരിപാടികള്‍ പലയിടങ്ങളിലും റദ്ദാക്കി കഴിഞ്ഞു. ബോള്‍ട്ടണിലെ, 'പുട്ട് ബിഗ് ലൈഗ് ഓണ്‍' ദീപോത്സവം നീട്ടി വെച്ചു. അതുപോലെ ഡാര്‍ലിംഗ്ടണില്‍ നടത്താനിരുന്ന ഐസ് ശില്പ മത്സരവും നീട്ടിവെച്ചിട്ടുണ്ട്. പല പട്ടണങ്ങളിലും നഗരങ്ങളിലും ക്രിസ്ത്മസ് വിപണി ഇന്ന് അടഞ്ഞു കിടക്കുമെന്ന് കൗണ്‍സിലുകള്‍ അറിയിച്ചിട്ടുണ്ട്.