- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദേശീയ പൊതു പണിമുടക്കില്‍ പതിവ് പോലെ സ്തംഭിച്ചത് കേരളം മാത്രം; ട്രെയിനില്‍ വന്നിറങ്ങിയവര്‍ക്ക് കേരളത്തില്‍ ഉടനീളം തുടര്‍ യാത്ര പ്രതിസന്ധിയില്‍; കെ എസ് ആര്‍ ടി സിയും ഓടുന്നില്ല; പതിവ് പോലെ സജീവതയില്‍ മുംബൈയും ഡല്‍ഹിയും ചെന്നൈയും; തൊഴിലാളി പ്രതിഷേധം പതിവ് പോലെ മലയാളിയ്ക്ക് ബന്ദാകുമ്പോള്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. തീവണ്ടികളില്‍ വിവധ സ്ഥലത്ത് എത്തിയവര്‍ തുടര്‍ യാത്രയ്ക്ക് വാഹനം കിട്ടാതെ വലഞ്ഞു. എറണാകുളത്ത് കെഎസ് ആര്‍ടിസി ബസ് സര്‍വ്വീസും തടഞ്ഞു. തിരുവനന്തപുരത്ത് പോലീസ് സംരക്ഷണമില്ലാത്തതു കൊണ്ട് ബസുകള്‍ക്ക് യാത്ര തുടരാന്‍ പോലും ആയിട്ടില്ല. ജനം എല്ലാ അര്‍ത്ഥത്തിലും വലഞ്ഞു. കേരളത്തിന് പുറത്ത് പൊതു പണിമുടക്ക് കാര്യമായ ചലനം ഉണ്ടാക്കുന്നതുമില്ല. കേരളത്തില്‍ സ്വകാര്യ വാഹനം പോലും നിരത്തില്‍ ഇല്ല. എന്നാല്‍ ഡല്‍ഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള മെട്രോ നഗരങ്ങളില്‍ സാധാരണക്കാരുടെ ജീവിതത്തെ സമരം ബാധിച്ചിട്ടില്ല.
അര്‍ധരാത്രി വരെയാണ് പണിമുടക്ക് തുടങ്ങിയത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. കെ എസ് ആര്‍ ടി സിയിലും ഡയസ്‌നോണ്‍ ആണ്. യാത്രാ സംവിധാനം പ്രതിസന്ധിയിലായതോടെ കേരളം ബന്ദിന്റെ അവസ്ഥയിലായി. സ്വകാര്യ വാഹനങ്ങള്‍ പോലും നിലത്തിറങ്ങുന്നില്ല. ചില ഡിപ്പോകളില്‍ നിന്നും നാമമാത്ര സര്‍വ്വീസുകള്‍ നടത്തിയ കെ എസ് ആര്‍ ടി സി മാത്രമാണ് അപവാദം.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ വകുപ്പു മേധാവികള്‍ അവധി അനുവദിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ക്കു സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കലക്ടര്‍മാരും ഉറപ്പാക്കുകയും വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും നടക്കാനുള്ള സാധ്യതയില്ലെന്നാണ് പൊതു പണമുടുക്കിന്റെ ആദ്യ മണിക്കൂറുകള്‍ നല്‍കുന്ന സൂചന. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളിയിരുന്നു. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും പറഞ്ഞു. കെഎസ്ഇബിയിലും ഡെയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പണിമുടക്ക്.
കര്‍ഷകര്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല ജീവനക്കാര്‍, ബാങ്കിംഗ്- ഇന്‍ഷ്വറന്‍സ് ജീവനക്കാര്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നുണ്ടെന്നാണ് സംഘടനകളുടെ അവകാശ വാദം. സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.