- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല; മാനം പോകുന്ന കാര്യമെന്നും നിയമനടപടിയെന്നും സുധീഷ്; നടന്‍ കള്ളം പറയുന്നുവെന്ന് ജുബിത
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, നടന്മാരായ ഇടവേള ബാബു, സുധീഷ്, സംവിധായകന്‍ ഹരികുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി രംഗത്തു വന്നിരുന്നു. ഇവര്‍ പോലീസിലും പരാതി നല്‍കുമെന്നാണ് സൂചന. എന്നാല്‍, തനിക്കെതിരായ ആരോപണം നടന്‍ സുധീഷ് നിഷേധിച്ചു. ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി എന്നാണ് ജുബിത പറഞ്ഞത്. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, നടന്മാരായ ഇടവേള ബാബു, സുധീഷ്, സംവിധായകന്‍ ഹരികുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി രംഗത്തു വന്നിരുന്നു. ഇവര്‍ പോലീസിലും പരാതി നല്‍കുമെന്നാണ് സൂചന. എന്നാല്‍, തനിക്കെതിരായ ആരോപണം നടന്‍ സുധീഷ് നിഷേധിച്ചു.
ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി എന്നാണ് ജുബിത പറഞ്ഞത്. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്', ജുബിത പറയുന്നു.
എന്നാല്‍, മോശമായി പെരുമാറിയെന്ന് ജുബിത എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധീഷ് പറയുന്നു. ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നുണ്ട്- സുധീഷ് പറഞ്ഞു.
സുധീഷ് നന്നായി കളവുപറയുന്ന വ്യക്തിയാണ് എന്നാണ് തനിക്ക് മനസ്സിലാകുന്നതെന്ന് ജുബിത പിന്നീട് പ്രതികരിച്ചു. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്. സുധീഷിനെക്കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. തന്റെ മനസ്സ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. തനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. താന്‍ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്. പേര് പറയാന്‍ തനിക്ക് ഭയക്കേണ്ട ആവശ്യമില്ലെന്നും ജുബിത പറഞ്ഞു.
ഇടവേള ബാബു, 'അമ്മ'യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് ജുബിത ആരോപിച്ചു. 'അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചുവെന്നാണ് ആരോപണം.