- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും; 'എമ്പുരാന്‍' അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണ്: വേറിട്ട അഭിപ്രായവുമായി ഛായാഗ്രാഹകന്‍ സണ്ണി ജോസഫ
എമ്പുരാന്‍ വെറുപ്പ് പ്രമോട്ട് ചെയ്യുന്നുവെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: മാര്‍ച്ച് 27 ന് റിലീസ് ചെയ്ത നാള്‍ മുതല്‍, പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാന്‍ വിവാദ ഘോഷയാത്രയിലാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഏകപക്ഷീയ ചിത്രീകരണത്തിന്റെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ, മോഹന്‍ലാലിന്റെ ഖേദപ്രകടനവും റീ എഡിറ്റിങ്ങും അടക്കം ഉണ്ടായി. പ്രീറിലീസ് ഹൈപ്പിന് പുറമേ വിവാദങ്ങള്‍ കൂടിയായതോടെ, ചിത്രത്തിന്റെ കളക്ഷന്‍ കുതിച്ചുയര്‍ന്നു. ചിത്രത്തെ കുറിച്ച് പൊതുവെ സമ്മിശ്ര പ്രതികരണമാണ് വന്നിരിക്കുന്നത്.
എമ്പുരാന്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണെന്ന് മുതിര്‍ന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
'ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും. സിനിമയുടെ മികവ് അനിഷേധ്യമായും പൃഥ്വിക്കും സുജിത്തിനും അവകാശപ്പെട്ടത്. മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍ സിനിമ പതറും. സത്യം എന്തെന്നാല്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നത് വെറുപ്പിനെയാണ്. അതിനോട് ഞാന്‍ വിയോജിക്കുന്നു. ഈ അഭിപ്രായത്തില്‍ ഞാന്‍ ഏകനായിരിക്കും', സണ്ണി ജോസഫ് കുറിച്ചു.
പല പോസ്റ്റുകളിലായി സണ്ണി ജോസഫ് വിശദീകരിക്കുന്നത് ഇങ്ങനെ- 'അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു ചിത്രം നിര്‍മ്മിച്ചതിന് പൃഥ്വിയെയും സുജിത്തിനെയും മറ്റുള്ളവരെയും ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ ഒരു ചിത്രം അതിന്റെ അണിയറക്കാരുടെ ബോധ്യത്തിനപ്പുറം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം എനിക്ക് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് തോന്നി', സണ്ണി ജോസഫ് കുറിച്ചു.
അതേസമയം, എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി.നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ് രംഗി അഥവാ ബല്‍രാജ് എന്ന വില്ലന്റെ പേര് ബല്‍ദേവാക്കി മാറ്റി. ഗുജറാത്ത് കലാപകാലത്തെ വര്‍ഷം കാണിക്കുന്നത് ഒഴിവാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും വെട്ടി.
ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളില്‍ എത്തിയത്. ഇന്ന് രാവിലെ ഷോ മുതല്‍ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇനി മുതല്‍ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദര്‍ശിപ്പിക്കുക. ആരെയും പേടിച്ചിട്ടല്ല തിരുത്തല്‍ ആവശ്യപ്പെട്ടതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിശദീകരിച്ചത്.