- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുവയസുകാരനെ രക്ഷിക്കാന്‍ ആനത്താരയിലൂടെ ഡ്രൈവിങ്; ആംബുലന്‍സ് ഡ്രൈവറായി സൂപ്രണ്ട്; ഡോ. പത്മനാഭന് രാജ്ഭവനിലേക്ക് ഗവര്‍ണരുടെ ക്ഷണം
അട്ടപ്പാടി: രണ്ടര വയസുള്ള മകന് ചികില്‍സ വേണ്ടെന്ന് വച്ച് ഊരിലേക്ക് മടങ്ങിയ കുടുംബത്തെ ആനത്താരയിലൂടെ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയില്‍ തിരികെയെത്തിച്ച സൂപ്രണ്ടിന് രാജ്ഭവനിലേക്ക് ഗവര്‍ണറുടെ ക്ഷണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭനാണ് കുഞ്ഞിന് ചികിത്സ നല്‍കേണ്ടതിന്റെ ആവശ്യം കുടുംബത്തെ ബോധ്യപ്പെടുത്തി ആശുപത്രിയില്‍ തിരിച്ചെത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. പത്മനാഭനെ നേരിട്ടു ഫോണില്‍ വിളിച്ചാണ് രാജ്ഭവനിലേക്ക് ക്ഷണിച്ചത്. ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരികെയെത്തിച്ച കുഞ്ഞ് സുഖം പ്രാപിക്കുന്നു. ചികില്‍സയില്‍ മാത്രമല്ല […]
അട്ടപ്പാടി: രണ്ടര വയസുള്ള മകന് ചികില്‍സ വേണ്ടെന്ന് വച്ച് ഊരിലേക്ക് മടങ്ങിയ കുടുംബത്തെ ആനത്താരയിലൂടെ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയില്‍ തിരികെയെത്തിച്ച സൂപ്രണ്ടിന് രാജ്ഭവനിലേക്ക് ഗവര്‍ണറുടെ ക്ഷണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭനാണ് കുഞ്ഞിന് ചികിത്സ നല്‍കേണ്ടതിന്റെ ആവശ്യം കുടുംബത്തെ ബോധ്യപ്പെടുത്തി ആശുപത്രിയില്‍ തിരിച്ചെത്തിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. പത്മനാഭനെ നേരിട്ടു ഫോണില്‍ വിളിച്ചാണ് രാജ്ഭവനിലേക്ക് ക്ഷണിച്ചത്.
ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരികെയെത്തിച്ച കുഞ്ഞ് സുഖം പ്രാപിക്കുന്നു. ചികില്‍സയില്‍ മാത്രമല്ല അടിയന്തര ഘട്ടത്തില്‍ ആംബുലന്‍സിന്റെ വളയം പിടിക്കാനും തയ്യാറായതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള വഴിതുറന്നത്.
ശ്വാസ തടസം നേരിട്ട് ചികില്‍സ തേടിയെത്തി പിന്നീട് ഡോക്ടറോട് പറയാതെ ഊരിലേക്ക് മടങ്ങിയ രണ്ടരവയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാണ് ഈ യാത്ര. അര്‍ധരാത്രിയില്‍ ആംബുലന്‍സ് ആനത്താരയിലൂടെയും കോണ്‍ക്രീറ്റ് പാതയിലൂടെയും പാഞ്ഞു. ആംബുലന്‍സ് ഡ്രൈവറുടെ അഭാവത്തില്‍ വളയം പിടിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത സൂപ്രണ്ട് പത്മനാഭനൊപ്പം ശ്വാസമടക്കിപ്പിടിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഇരുപത്തി രണ്ട് കിലോമീറ്റര്‍ അകലെ ആംബുലന്‍സ് ഓടിച്ചെത്തുമ്പോള്‍ രണ്ടര വയസുകാരന്‍ ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. കുടുംബത്തെ ബോധ്യപ്പെടുത്തി അതേ ആംബുലന്‍സില്‍ തിരിച്ച് കോട്ടത്തറയിലേക്ക്.
മതിയായ ചികില്‍സ കിട്ടാതിരുന്നാല്‍ കുട്ടിയുടെ ജീവന് തന്നെ ആപത്തെന്ന് കണ്ടാണ് സൂപ്രണ്ട് ആംബുലന്‍സോടിച്ച് സൂപ്പര്‍മാനായത്. കുട്ടിയുടെ വീട് വാഹനമെത്താത്ത ഗലസി ഊരിലാണെങ്കിലും കല്‍ക്കണ്ടിയിലെ ബന്ധുവീട്ടില്‍ ഇവര്‍ തങ്ങിയത് തുണയായി. രണ്ടാംവട്ടം ആലോചിക്കാതെ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതിനാല്‍ അലോസരപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന വാര്‍ത്ത ആശ്വാസ വഴിയിലേക്ക് മാറി.
കടുത്ത ചുമയും ശ്വാസ തടസവും തൂക്കക്കുറവുമായി ഓഗസ്റ്റ് 14 ന് വൈകീട്ടാണ് വനമേഖലയിലെ ഗലസി ഊരില്‍ നിന്നും രണ്ടര വയസുകാരനെയും കൊണ്ട് രക്ഷിതാക്കളെത്തിയത്. അടിയന്തര ചികിത്സാ വിഭാഗത്തിലേക്ക് കുഞ്ഞിനെ മാറ്റി. രണ്ടാംഘട്ട പരിശോധനയ്ക്കായി ഡോക്ടറെത്തിയപ്പോഴേക്കും ചികിത്സ വേണ്ടെന്നും പറഞ്ഞ് അധികൃതരെ അറിയിക്കാതെ മാതാപിതാക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെയും കുടുംബത്തേയും കാണാനില്ലെന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് പൊലീസിലും വനം വകുപ്പിനും ഐടിഡിപിക്കും ആരോഗ്യവകുപ്പിനും എസ്ടി പ്രമോട്ട4ക്കും വിവരം കൈമാറി. വനം ചെക്ക് പോസ്റ്റുകളില്‍ അടിയന്തര സന്ദേശവും നല്‍കി. രാത്രി 10.45 ന് കുടുംബം കല്‍ക്കണ്ടിയിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരമെത്തി. ആംബുലന്‍സുണ്ട്, രാത്രി സേവനത്തിന് ഡ്രൈവര്‍മാരില്ല, ഇതോടെ സൂപ്രണ്ട് തന്നെ ഡ്രൈവ് ചെയ്ത് ഊരിലേക്ക് പോവുകയായിരുന്നു.
ശക്തമായ മഴയത്ത് 22 കിലോമീറ്റര്‍ ദുര്‍ഘട പാതയും താണ്ടിയാണ് പത്മനാഭനും സംഘവും കുടുംബത്തിനരികിലെത്തിയത്. കുഞ്ഞിന് ചികിത്സ നല്‍കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി കുഞ്ഞിനെ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.