- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനിയെത്ര സിനിമ ചെയ്യാനുണ്ടെന്ന് ചോദിച്ചു; ഇരുപത്തിരണ്ടോളമെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് എടുത്തങ്ങ് കളഞ്ഞു'
കൊച്ചി: സിനിമ ചെയ്യുന്നതിന്റെ പേരില്‍ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് സുരേഷ് ഗോപി. സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ചത്തുപോകും. സെപ്തംബര്‍ ആറിന് 'ഒറ്റക്കൊമ്പന്‍' സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് […]
കൊച്ചി: സിനിമ ചെയ്യുന്നതിന്റെ പേരില്‍ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് സുരേഷ് ഗോപി. സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ചത്തുപോകും. സെപ്തംബര്‍ ആറിന് 'ഒറ്റക്കൊമ്പന്‍' സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഞാന്‍ ചെയ്യും. അതിന് ഞാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു, ചടങ്ങില്‍ താരം വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താന്‍ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷനാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും പറയുന്നു സുരേഷ് ഗോപി.
ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആര്‍ത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ. സുരേഷ് ഗോപി പറഞ്ഞു
സുരേഷ് ഗോപിയുടെ വാക്കുകള്‍
'സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബര്‍ ആറാം തീയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റിനാണ് ആര്‍ത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് സെപ്തംബര്‍ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്ക് ഞാന്‍ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ ഒരു കാരവാന്‍ എടുത്ത് കൊടുക്കും. "ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂര്‍ക്കാര്‍ക്കാണ് എന്നെ ഇപ്പോള്‍ പൂര്‍ണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രി കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാന്‍ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോവും'