- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്, കോടതി തീരുമാനിക്കും; ആരോപണം മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്'; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ന്മാര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ചോദ്യമുന്നയിച്ച മാധ്യമങ്ങള്‍ക്കെതിരെയും സുരേഷ് ഗോപി രൂക്ഷ വിമര്‍ശനം നടത്തി. 'നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങള്‍ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് […]
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ന്മാര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ചോദ്യമുന്നയിച്ച മാധ്യമങ്ങള്‍ക്കെതിരെയും സുരേഷ് ഗോപി രൂക്ഷ വിമര്‍ശനം നടത്തി.
'നിങ്ങളുടെ മീഡിയയ്ക്കുള്ള ഒരു തീറ്റയാണിത്. നിങ്ങള്‍ അത് വച്ച് കാശ് ഉണ്ടാക്കിക്കോള്ളൂ. പക്ഷേ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങള്‍. വിഷയം കോടതിയില്‍ ഉണ്ടെങ്കില്‍ കോടതി തീരുമാനിക്കും. നിങ്ങള്‍ ആടിനെ തമ്മില്‍ തല്ലിച്ച് ചോര കൂടിക്കുക മാത്രമല്ല, ഒരു സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്. നിങ്ങള്‍ കോടതിയാണോ? കോടതി തിരുമാനിക്കും. ഞാന്‍ പറയാനുള്ളത് പറഞ്ഞു',- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, നടനും എംഎല്‍എയുമായ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യയാണ് പുതിയ ആരോപണവുമായി മുകേഷിനെതിരെ രംഗത്തെത്തിയത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി മോശമായി പെരുമാറിയെന്നും അവിടെ നിന്ന് അവര്‍ അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ഒരു ചാനലിനോട് വെളിപ്പെടുത്തി.
'എന്റെ സുഹൃത്തായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മേല്‍വിലാസം കണ്ടെത്തി അവരുടെ വീട്ടിലെത്തി. അന്ന് സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. ആ സമയത്ത് മുകേഷ് അമ്മയോട് മോശമായി പെരുമാറി'- സന്ധ്യ വെളിപ്പെടുത്തി. സിനിമ മേഖലയില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും സന്ധ്യ തുറന്നുപറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചു, വഴങ്ങിയാല്‍ മാത്രമേ, സിനിമയില്‍ അവസരം നല്‍കുവെന്നും ഇല്ലെങ്കില്‍ ജോലി ഇല്ലാതെ വീട്ടിലിരിക്കാന്‍ പറഞ്ഞുവെന്നും സന്ധ്യ ആരോപിക്കുന്നു. 'സിനിമയിലേക്കെത്തിയത് അഭിനയ മോഹം കൊണ്ടാണ്, ആകെ ഒരു സിനിമ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. അങ്ങനെയുള്ള അവസരം എനിക്ക് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്.
സിനിമ മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതെയായി'- സന്ധ്യ വ്യക്തമാക്കി.കഴിഞ്ഞ ദിവസം മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീര്‍ രംഗത്തെത്തിയിരുന്നു. ലൊക്കേഷനില്‍ വച്ച് മുകേഷ് ലൈംഗിക ആവശ്യവുമായി സമീപിച്ചു. വില്ലയിലേക്ക് ക്ഷണിച്ചു. നേരിട്ടും ഫോണിലും മോശമായി സംസാരിച്ചു എന്നാണ് മിനു ആരോപിച്ചത്.