- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്; പത്മനാഭസ്വാമിയുടെ വേഷമാണ്; ഒറിജിനല്‍ തന്നെ വേണം... എന്നു ടി പത്മനാഭനോട് പറഞ്ഞ കേന്ദ്രമന്ത്രി; അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ആ വെള്ളത്താടി അപ്രത്യക്ഷം; മലയാള സിനിമയിലെ 'ഒറ്റക്കൊമ്പന്‍' ആകാന്‍ ആക്ഷന്‍ ഹീറോയെ മോദി അനുവദിച്ചില്ലേ? സുരേഷ് ഗോപിക്ക് ക്ലീന്‍ ഷേവ്
തിരുവനന്തപുരം: ഗോകുലം ഗോപാലന്‍ ശ്രീപത്മനാഭ സ്വാമിയുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കുന്നുവെന്നും അതില്‍ താനാണ് നായകനെന്നും സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. പത്മനാഭസ്വാമിയെ കുറിച്ചുള്ള സിനിമയ്ക്ക് ഒര്‍ജിനാലിറ്റിക്ക് വേണ്ടിയാണ് വെള്ളതാടി വച്ചതെന്നും വിശദീകരിച്ചു. കേന്ദ്രമന്ത്രിയായ ശേഷം കഥാകൃത്ത് ടി പത്മനാഭനോടായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കണ്ണൂരില്‍ എഴുത്തുകാരന്‍ ടി.പത്മനാഭനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു വെള്ളത്താടിക്കു പിന്നിലെ സിനിമാക്കഥ താരം പങ്കുവച്ചത്.
'ഈ വെള്ളത്താടിയുടെ എന്താണെന്ന്' കഥാകൃത്ത് ടി.പത്മനാഭന്‍ ചോദിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആ സിനിമാക്കഥ വെളിപ്പെടുത്തി. 'പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന സിനിമയില്‍ പത്മനാഭസ്വാമിയുടെ വേഷമാണ്', സുരേഷ് ഗോപി പറഞ്ഞു. 'സിനിമയ്ക്കാണെങ്കില്‍ താടി ഫിക്സ് ചെയ്താല്‍ പോരേ' എന്നായി പത്മനാഭന്‍. 'അതു ശരിയാവില്ല. പത്മനാഭസ്വാമിയുടെ വേഷമാണ്. ഒറിജിനല്‍ തന്നെ വേണം' എന്നു സുരേഷ് ഗോപി.
ഈ വെള്ളതാടിയാണ് സുരേഷ് ഗോപി ഇപ്പോള്‍ എടുക്കുന്നത്. ഇതോടെ സിനിമാ അഭിനയത്തിന് സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി മോദി അനുമതി കൊടുത്തില്ലേ എന്ന ചര്‍ച്ചയാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിയുടേയും അനുവാദത്തോടെ സിനിമയില്‍ അഭിനയിക്കുമെന്നതായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. ഇപ്പോള്‍ താടി പോകുന്നു. ഇതോടെ പലവിധ ചോദ്യങ്ങളും ഉയരുകയാണ്. താടി വേണ്ടാത്ത സിനിമയില്‍ സുരേഷ് ഗോപി നായകനായി എത്താനും സാധ്യതയുണ്ട്.
ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളര്‍ത്തിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതുവരെ ഷൂട്ട് തുടങ്ങാനായിട്ടില്ല. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി തന്നെയാണ് പ്രധാന തടസ്സം. സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്പന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്.
അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്പന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല.
എന്നാല്‍ പക്ഷേ സെപ്റ്റംബര്‍ ആറാം തിയതി ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആ പേപ്പര്‍ കെട്ടുകള്‍ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജുമേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വര്‍മ ആയിരുന്നു. വരാഹം ആണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. നടന്റെ കരിയറിലെ 257മത് ചിത്രമായ വരാഹം സംവിധാനം ചെയ്യുന്നത് സനല്‍ വി ദേവന്‍ ആണ്. സുരാജ് വെഞ്ഞാറമൂട്, നവ്യ നായര്‍, ?ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും.