- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടാസ് കള്ളം പറയുന്നു; കേരളത്തിലേക്ക് ആത്മീയ ടൂറിസം പദ്ധതി വരും; വര്‍ക്കലയില്‍ എന്തുപറ്റി? സുരേഷ് ഗോപിയുടെ സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് വൈറല്‍
ന്യൂഡല്‍ഹി: രാജ്യസഭയിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിപിഎം അംഗം ജോണ്‍ബ്രിട്ടാസും തമ്മിലെ വാക്ക് പോര് വൈറല്‍. വയനാടിന്റെ കാര്യത്തില്‍ പരിഗണന തേടുമ്പോള്‍ കേന്ദ്ര വനംമന്ത്രി ഭൂപേഷ് യാദവ് കേരളത്തെ അപമാനിച്ചെന്ന് അടക്കം പറഞ്ഞാണ് രാജ്യസഭയില്‍ സി.പി.എം. അംഗം ജോണ്‍ ബ്രിട്ടാസ് കടന്നാക്രമണം നടത്തിയത്. സംസ്ഥാനത്തെ ചേര്‍ത്തുനിര്‍ത്തേണ്ട ദുരന്തകാലത്ത് അവഹേളനമാണ് അരങ്ങേറുന്നതെന്ന് കഴിഞ്ഞദിവസം കേരളത്തിനെതിരേ പ്രസ്താവന ഇറക്കിയ മന്ത്രിയെ ചൂണ്ടി ബ്രിട്ടാസ് പറഞ്ഞു. ഇതിനൊപ്പം കേരളത്തിനെതിരായ പല അവഗണനയും പറഞ്ഞു. ഇതിന് മറുപടി പറയവേ ജോണ്‍ബ്രിട്ടാസ് കള്ളം പറയുന്നുവെന്ന് […]
ന്യൂഡല്‍ഹി: രാജ്യസഭയിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിപിഎം അംഗം ജോണ്‍ബ്രിട്ടാസും തമ്മിലെ വാക്ക് പോര് വൈറല്‍. വയനാടിന്റെ കാര്യത്തില്‍ പരിഗണന തേടുമ്പോള്‍ കേന്ദ്ര വനംമന്ത്രി ഭൂപേഷ് യാദവ് കേരളത്തെ അപമാനിച്ചെന്ന് അടക്കം പറഞ്ഞാണ് രാജ്യസഭയില്‍ സി.പി.എം. അംഗം ജോണ്‍ ബ്രിട്ടാസ് കടന്നാക്രമണം നടത്തിയത്. സംസ്ഥാനത്തെ ചേര്‍ത്തുനിര്‍ത്തേണ്ട ദുരന്തകാലത്ത് അവഹേളനമാണ് അരങ്ങേറുന്നതെന്ന് കഴിഞ്ഞദിവസം കേരളത്തിനെതിരേ പ്രസ്താവന ഇറക്കിയ മന്ത്രിയെ ചൂണ്ടി ബ്രിട്ടാസ് പറഞ്ഞു. ഇതിനൊപ്പം കേരളത്തിനെതിരായ പല അവഗണനയും പറഞ്ഞു. ഇതിന് മറുപടി പറയവേ ജോണ്‍ബ്രിട്ടാസ് കള്ളം പറയുന്നുവെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. വര്‍ക്കലയിലെ അടക്കം നിര്‍മ്മാണ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി
കേന്ദ്ര ബജറ്റില്‍ ഒട്ടേറെ വിനോദസഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ മാനം രക്ഷിക്കാനെങ്കിലും കേരളത്തിന് ഒന്ന് അനുവദിക്കാമായിരുന്നെന്നുമുള്ള ബ്രിട്ടാസിന്റെ പരാമര്‍ശവും വിവാദമായി. കേരളത്തില്‍വന്ന് ആകൃഷ്ടനായി ട്വീറ്റ് ചെയ്തയാളാണ് ഉപരാഷ്ട്രപതി. താങ്കളെക്കൂടി അപമാനിക്കുന്നതായി ഇത്തവണത്തെ ബജറ്റെന്നും രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറെ അഭിസംബോധന ചെയ്ത് ബ്രിട്ടാസ് പറഞ്ഞു. കേരളത്തില്‍ ഒട്ടേറെ ടൂറിസം സര്‍ക്യൂട്ടുകള്‍ സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ട് അദ്ദേഹത്തിന്റെ മാനം സംരക്ഷിക്കാനും ഒരു സര്‍ക്യൂട്ട് ബജറ്റില്‍ വേണമായിരുന്നെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങളോട് വിയോജിക്കുന്നതായി വ്യക്തമാക്കിയ സുരേഷ് ഗോപി അടുത്ത ബജറ്റ് വിദൂരമല്ലെന്നും ഇനിയും പലതും വരാനുണ്ടെന്നും പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വലിയ ആത്മീയ ടൂറിസം ശൃംഖല രൂപകല്പന ചെയ്യുകയാണ്. ഇത് സംസ്ഥാന വിഷയമായതിനാല്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമോ എന്നുനോക്കാമെന്നും കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭരണകൂടം വര്‍ക്കല പാപനാശത്തിനായി എന്ത് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു. തുടക്കക്കാരന്റെ പതര്‍ച്ചയൊന്നും കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. വ്യക്തമായി തന്നെ ഇംഗ്ലീഷില്‍ മറുപടി നല്‍കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദുഃഖത്തിലമര്‍ന്ന നാടിനൊപ്പം രാജ്യമൊന്നാകെ കൈകോര്‍ക്കേണ്ട സമയത്ത് പഴിപറഞ്ഞ് അപമാനിക്കുന്നത് ഖേദകരമാണ്. നിങ്ങള്‍ അപമാനിക്കുന്നത് നിങ്ങള്‍ക്കൊപ്പം ഇരിക്കുന്ന മന്ത്രി സുരേഷ്‌ഗോപിയടക്കമുള്ള?വരെയാണെന്നും ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞു. കേരളത്തോട് എല്ലാ വിധത്തിലും വിവേചനമാണ്. കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിച്ച ശേഷം 40 ശതമാനം സംസ്ഥാനം നല്‍കണമെന്നും മോദിയുടെ ചിത്രം പതിച്ച് ബ്രാന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെടുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.
എന്നാല്‍, ബ്രിട്ടാസ് കള്ളം പറയുകയാണെന്ന് ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ 15 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വലിയ വീഴ്ചയുണ്ടായി. വര്‍ക്കല പാപനാശം ബീച്ചില്‍ പ്രാദേശിക ഭരണകൂടം എന്താണ് ചെയ്യുന്നത്. ജിയോളജി വകുപ്പ് നേരത്തെ നല്‍കിയ മുന്നറിയിപ്പുകള്‍ സംസ്ഥാനം ഏതുതരത്തിലാണ് കണക്കിലെടുത്തത് എന്ന് വ്യക്തമാക്കണം. എങ്ങനെയാണ് ?പകൃതി നാശം ഉണ്ടായതെന്ന് പഠിക്കാന്‍ കേരളത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതിനിടെ ബ്രിട്ടാസ് പറഞ്ഞതു പോലെ കേരളത്തെ അപമാനിച്ചിട്ടില്ലെന്നും പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കണമെന്നും ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു. അത് രാജ്യസഭാധ്യക്ഷന്‍ അംഗീകരിച്ചു. വയനാട്ടില്‍ തുരങ്കപാത നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ വനംമന്ത്രി കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളസര്‍ക്കാര്‍ വയനാട് മേഖലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയിരുന്നെന്നും അതിനാലാണ് അനധികൃത മനുഷ്യവാസവും ഖനനവും നടന്നതെന്നും ആവര്‍ത്തിച്ചു. വയനാടിന്റെ കാര്യത്തില്‍ കേരളസര്‍ക്കാര്‍ അനുകമ്പയോടെ പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണിക്കരുതെന്നും വനംമന്ത്രി ആവശ്യപ്പെട്ടു.