തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വന്തം മണ്ഡലമായ തൃശ്ശൂരിലെത്തി. 27 ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തില്‍ എത്തിയത്. രാവിലെ 9.30തോടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്.

കാത്തു നിന്ന ബിജെപി പ്രവര്‍ത്തകര്‍ ധീര വീര സുരേഷ് ഗോപി ധീരതയോടെ നയിച്ചോളു എന്ന മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതേസമയം മാധ്യമങ്ങളെ കാണാന്‍ മടിക്കകയാണ് മന്ത്രി. തൃശൂരില്‍ എത്തിയിട്ടും മൗനം തുടരുകയാമ് അദ്ദേഹം. സംസാരം ബിജെപി പ്രവര്‍ത്തകരോട് മാത്രമാണ്. ആവര്‍ത്തിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും ഇതേ നിലപാടില്‍ തന്നെയായിരുന്നു സുരേഷ് ഗോപി. വന്ദേഭാരതില്‍ വന്നിറങ്ങിയപ്പോഴും അവിടെ വച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഒന്നും മിണ്ടിയല്ല. കാറില്‍ കയറി വേഗത്തില്‍ പോവുകയാണ് ചെയ്തത്.

പോലീസ് ചാത്തിചാര്‍ജില്‍ പരിക്കേറ്റ് ആശ്വനി ആശുത്രിയില്‍ ചികിത്സയിലുള്ള പ്രവര്‍ത്തകരെ കണ്ടു. പ്രവര്‍ത്തകരോട് മാത്രമായിരുന്നു കേന്ദ്രമന്ത്രി മൗനം വെടിഞ്ഞ് സംസാരിച്ചത്. അവിടെ നിന്നും മടങ്ങും വഴിയാണ് മാധ്യമങ്ങളോട് നന്ദി പറഞ്ഞുളള പ്രതികരണം വന്നത്. പിന്നാലെ ചോദ്യങ്ങളും ഉന്നയിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. പിന്നാലെ കരി ഓയില്‍ പ്രതിഷേധം നടന്ന എംപിയുടെ ക്യാംപ് ഓഫീസില്‍ സുരേഷ് ഗോപി എത്തി.

സഹോദരന്റേയും ഡ്രൈവറുടേയും വോട്ട് ക്രമക്കേട്, കന്യാസ്ത്രീകളുടെ അറസ്റ്റ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിലൊന്നും നിലാപ്ട് പറയാതെ ഓടുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. ഓരോ സ്ഥലത്തും എത്തുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. ക്രമക്കോട് ആരോപണം പാര്‍ട്ടി തള്ളിയിരുന്നു.

ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയില്‍ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. കേന്ദ്രമന്ത്രിക്കായി പോലീസും കേന്ദ്രസേനയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.