- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടത്, ആ ഇഷ്ടത്തെയാണ് ഭയപ്പെടുന്നത്; അയാം ഭരത് ചന്ദ്രന്‍, ജസ്റ്റ് റിമമ്പര്‍ ദാറ്റ്..! മാസ് ഡയലോഗുമായി സുരേഷ് ഗോപി
കൊച്ചി: കേന്ദ്രമന്ത്രി ആണെങ്കിലും സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് പ്രകാരം സുരേഷ് ഗോപിയുടേതായി സിനിമകള്‍ ഇനിയും റിലീസ് ചെയ്യാനുണ്ട് താനും. സുരേഷ് ഗോപിയെ ജനങ്ങള്‍ക്ക് ഇഷ്ടമാക്കാന്‍ ഇടയാക്കിയത് അദ്ദേഹം ചെയ്ത കമ്മീഷണര്‍ പോലുള്ള സിനിമകളും അതിലെ ഇടിവെട്ട് ഡയലോഗുകളുമാണ്. ഇന്നും ആ ഡയലോഗുകള്‍ ഹിറ്റാണ്. കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ ഡയലോഗുകളെല്ലാം ഹിറ്റാണ്. ഇപ്പോഴിതാ കേന്ദ്രമന്ത്രിയായ ശേഷവും പൊതുവേദിയില്‍ സിനിമയിലെ മാസ് ഡയലോഗുമായി സുരേഷ് ഗോപി എത്തി. ഐ […]
കൊച്ചി: കേന്ദ്രമന്ത്രി ആണെങ്കിലും സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് പ്രകാരം സുരേഷ് ഗോപിയുടേതായി സിനിമകള്‍ ഇനിയും റിലീസ് ചെയ്യാനുണ്ട് താനും. സുരേഷ് ഗോപിയെ ജനങ്ങള്‍ക്ക് ഇഷ്ടമാക്കാന്‍ ഇടയാക്കിയത് അദ്ദേഹം ചെയ്ത കമ്മീഷണര്‍ പോലുള്ള സിനിമകളും അതിലെ ഇടിവെട്ട് ഡയലോഗുകളുമാണ്. ഇന്നും ആ ഡയലോഗുകള്‍ ഹിറ്റാണ്. കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ ഡയലോഗുകളെല്ലാം ഹിറ്റാണ്.
ഇപ്പോഴിതാ കേന്ദ്രമന്ത്രിയായ ശേഷവും പൊതുവേദിയില്‍ സിനിമയിലെ മാസ് ഡയലോഗുമായി സുരേഷ് ഗോപി എത്തി. ഐ സി എസ് ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയില്‍ 'കമ്മീഷണര്‍' സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ പി എസിന്റെ ഡയലോഗാണ് സുരേഷ് ഗോപി പറഞ്ഞത്.സുരേഷ് ഗോപിയോട് ഈ ഡയലോഗ് പറയാന്‍ പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു.
'അയാള്‍ ഇപ്പോഴും ഭരത് ചന്ദ്രനില്‍ നിന്ന് ഇങ്ങ് വന്നിട്ടില്ലെന്ന് പറയുന്ന കുറേയെണ്ണമുണ്ട്. അവരെക്കൊണ്ട് പറയിക്കാനാണല്ലേ. പക്ഷേ ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടത്. നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ടത്. ഭരത് ചന്ദ്രനിലൂടെയും തൊമ്മിക്കുഞ്ഞിലൂടെയും ചാക്കോച്ചിയിലൂടെയും നിങ്ങള്‍ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് ആഗ്രഹിക്കുന്നു, നിങ്ങളുടെയിടയില്‍, നിങ്ങളുടെ നടുവില്‍, നിങ്ങളുടെ മുന്നിലും ചുറ്റിലുമെന്ന് തന്നെയാണ് അത് വ്യക്തമാക്കുന്നത്. ആ നിങ്ങളുടെ ഇഷ്ടത്തെയാണ് ഇവരൊക്കെ ഭയപ്പെടുന്നത്.
ഇനി ഞാന്‍ ഡയലോഗ് പറയാം. പ്ഫാ പുല്ലേ, മോഹന്‍ തോമസുമാരുടെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച്, വാരിത്തിന്ന് ഏമ്പക്കവും വിട്ട് ആസനത്തില്‍ വാലും ചുരുട്ടിവച്ച്, അവരുടെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന നിന്നപ്പോലുള്ള പരമ….. ആ പേര് ചേരൂ. എനിക്കത് ഒരിക്കലും ആകാന്‍ സാധിക്കില്ല. അയാം ഭരത് ചന്ദ്രന്‍.ജസ്റ്റ് റിമമ്പര്‍ ദാറ്റ്. താങ്ക്യൂ.'- സുരേഷ് ഗോപി പറഞ്ഞു. ഇതിനുശേഷം തമിഴ് ചിത്രം ദീനയിലെ ആദികേശവന്റെ ഡയലോഗും മന്ത്രി പറഞ്ഞു.
നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ചു സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. മുല്ലപ്പെരിയാര്‍ ഭീതിയായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാല്‍ ആര് ഉത്തരവാദിത്വം പറയും? കോടതി പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമായിരിക്കും, പൊട്ടില്ലായിരിക്കും. പൊട്ടിയാല്‍ ആര് ഉത്തരം പറയും. കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല - സുരേഷ് ഗോപി പറഞ്ഞു.