- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയത്തില്‍ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാര്‍; പൊട്ടിയാല്‍ ആര് ഉത്തരം പറയും? ഡാം ആശങ്ക മോദിയെ ബോധ്യപ്പെടുത്തും; സുരേഷ് ഗോപി രക്ഷകനാകുമോ?
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന ചോദ്യവും മന്ത്രി ഉയര്‍ത്തുകയുണ്ടായി. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. "ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപറ്റി ആ തിരുമാനങ്ങളുമായി […]

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന ചോദ്യവും മന്ത്രി ഉയര്‍ത്തുകയുണ്ടായി. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
"ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല." സുരേഷ് ഗോപി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമായിരിക്കും, പൊട്ടില്ലായിരിക്കും. പൊട്ടിയാല്‍ ആര് ഉത്തരം പറയും. കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല - സുരേഷ് ഗോപി പറഞ്ഞു.
'ഇന്നും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണത്. പൊട്ടും പൊട്ടുമായിരിക്കും എന്നൊക്കെ പറയുന്നു. ഒരുപക്ഷേ പൊട്ടിയാല്‍ ആര് ഉത്തരവാദിത്തം പറയും? കോടതി പറയുമോ, അതല്ല കോടതിയില്‍ നിന്ന് ഇത്തരം ഉത്തരവുകള്‍ വാങ്ങി ഇന്നത്തെ സ്ഥിതിവിശേഷം അതേപടി തുടരുന്നവര്‍ ഉത്തരം പറയണം' സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി സൂചിപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനിയും കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വലിയ രീതിയില്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെം?ഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. ഐഎസ്ആര്‍ഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ജൂണ്‍ മാസത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി സംബന്ധിച്ച് മേല്‍നോട്ട സമിതി പരിശോധന നടത്തിയിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടലിന് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രചരണവും ചര്‍ച്ചകളും ആരംഭിച്ചത്.
ഡാം ഡികമ്മീഷന്‍ ചെയ്യണമെന്നും പുതിയ ഡാം നിര്‍മ്മിക്കണം എന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ക്യാമ്പയിന്‍ അടക്കം സംഘടിപ്പിച്ചു വരുന്നുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാര്‍ വാദം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് വേണമെന്നത് തന്നെയാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.


