- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്കോര്‍ട്ടായി ജോലി ചെയ്ത സ്കൂള്‍ ടീച്ചറെ പുറത്താക്കി ടീച്ചിംഗ് റെഗുലേറ്റിംഗ് അഥോറിറ്റി; അധ്യാപിക കുട്ടികളെ വഴിതെറ്റിക്കുമെന്ന് കണ്ടെത്തല്‍
ലണ്ടന്‍: പങ്കാളിക്കൊപ്പമുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ സ്വിംഗേഴ്സ് സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രൈമറി സ്കൂള്‍ അധ്യാപികയെ പുറത്താക്കി ടീച്ചിംഗ് റെഗുലേറ്റിംഗ് അഥോറിറ്റി. പ്രൈമറി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോള്‍ തന്നെ ഇവര്‍ ഒരു രാത്രിക്ക് 1,600 പൗണ്ട് ചാര്‍ജ്ജ് ഈടാക്കി എസ്കോര്‍ട്ടായി പ്രവര്ത്തിക്കാറുമുണ്ടായിരുന്നു. ബിര്‍മ്മിംഗ്ഹാമിലെ ഹോള്‍ ഗ്രീന്‍ ഇന്‍ഫാന്റ് സ്കൂളിലെ സമന്ത ബാര്ഗസ്സ് എന്ന 30 കാരിയാണ് ഇപ്പോള്‍ നടപടികള്‍ക്ക് വിധേയയായിരിക്കുന്നത്.
2019 സെപ്റ്റംബറില്‍ ആയിരുന്നു ഇവര്‍ സ്കൂള്‍ അധ്യാപികയായി ജോലിക്ക് കയറിയത്. 2022 ല്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ച ഒരു ഊമകത്താണ് ഇവര്‍ ഇന്റനെറ്റില്‍ ഇവര്‍ ഒരു എസ്കോര്‍ട്ട് പ്രൊഫൈല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. സമന്തയുടെ നിലവിലെ ഫേസ്ബുക്ക് പേജുമായി താരതമ്യം ചെയ്താല്‍ ഈ എസ്കോര്‍ട്ട് പ്രൊഫൈല്‍ അവരുടേത് തന്നെയാണെന്ന് അറിയാന്‍ കഴിയും എന്നും ഊമകത്തില്‍ പറഞ്ഞിരുന്നു.
2023 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നപ്പോള്‍, ആരോപണങ്ങളെല്ലാം ആദ്യമെ നിഷേധിച്ചെങ്കിലും, പിന്നീട് അതില്‍ ചിലതെല്ലാം സത്യമാണെന്ന് അധ്യാപിക സമ്മതിച്ചു. തുടര്‍ന്ന് അവര്‍ ഉടനടി രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വിവരം ടീച്ചിംഗ് റെഗുലേഷന് അഥോറിറ്റിയെ അറിയിക്കുകയായിരുന്നു. സമന്തയുടെ പ്രൊഫൈലിലെ ഗ്യാലറിയില്‍ ഒരു അധ്യാപികക്ക് നിരക്കാത്ത നിരവധി ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന് ഇന്നലെ നടന്ന വിചാരണയില്‍ അഥോറിറ്റി പാനല്‍ കണ്ടെത്തി. അതില്‍ സമന്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു.
അതേസമയം, താന്‍ അധ്യാപിക ആയിരുന്ന സമയത്ത് ഉണ്ടായ കോവിഡ് ലോക്ക്ഡൗണില്‍ തനിക്ക് ഗുരുതരമായ പ്രതികൂലാവസ്ഥ സൃഷ്ടിച്ചു എന്നും അതാണ് തന്നെ ഈ വഴിയിലേക്ക് നയിച്ചതെന്നുമായിരുന്നു അധ്യാപികയുടെ വാദം. ആ സമയത്ത് സമാന ചിന്താഗതിയുള്ളവരെ കണ്ടെത്തുന്നതിനായി താനും പങ്കാളിയും ചേര്‍ന്ന് വെബ്സൈറ്റില്‍ ഒരു പ്രൊഫൈല്‍ നിര്‍മ്മിച്ചെന്നും അവര്‍ പറഞ്ഞു.
അരമണിക്കൂര്‍ നേരത്തേക്ക് 120പൗണ്ടും, ഒരു മണിക്കൂറിന് 220 പൗണ്ടും, ഒരു രാത്രിക്ക് 1600 പൗണ്ടുമായിരുന്നു പ്രൊഫൈലില്‍ ഇവര്‍ ഇവര്‍ക്ക് നിശ്ചയിച്ച നിരക്കുകള്‍. ഇത് മാത്രമല്ല തന്റെ ജോലി എന്നും, വേറെ ജോലി ചെയ്യുന്നതിനാല്‍, പെട്ടെന്ന് വിളിച്ചാല്‍ താന്‍ ലഭ്യമായേക്കില്ലെന്നും അതുകൊണ്ട് മുന്‍കൂട്ടിബുക്ക് ചെയ്യണമെന്നും അതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അതുവഴി തനിക്ക് വരുമാനമൊന്നും ലഭിച്ചില്ലെന്നും ഇവര്‍ അഥോറിറ്റിക്ക് മുന്‍പാകെ പറഞ്ഞു.