വാഷിംഗ്‌ടൺ: സുനിത വില്യംസും ബുച്ചും ബഹിരാകാശത്ത് മാസങ്ങളായി തുടരുകയാണ്. ഇവരുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിൽ ഇപ്പോഴും ആശങ്കയാണ്. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട് പ്രകാരം യാത്രികരുടെ മടങ്ങിവരവ് എന്തായാലും മാർച്ച് ആകുമെന്നാണ് പറയുന്നത്. ഇതോടെ ക്രിസ്മസ് ആഘോഷവും ഇനി സ്പേസിൽ തന്നെ. ഇപ്പോഴിതാ നാസയുടെ രണ്ട് ബഹിരാകാശയാത്രികരുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് .

അവരുടെ ശരീരഭാരം കുറയുന്നതായും. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായും ഡോക്ടർമാർ പറയുന്നു. എല്ലാം സേഫ് ആണെന്ന് നാസ പറയുമ്പോഴും വലിയ ആശങ്കയാണ് ഉയർത്തുന്നത്. വില്യംസും വിൽമോറും അവരുടെ മാനസിക ആരോഗ്യത്തിന് അപകടസാധ്യതകൾ നേരിടുന്നുണ്ടെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു സൈക്യാട്രിസ്റ്റായ ഡോ. കരോൾ ലിബർമാൻ പറഞ്ഞു.

ഇനി ഇവർ ഭൂമിയിലേക്ക് തിരിച്ചു വന്നാലും അവരുടെ ജീവിതം സാധാരണ രീതിയിലാകാൻ സമയം എടുക്കുമെന്നും അവർ പറയുന്നു. ചിലപ്പോൾ സ്വന്തമായി നടക്കാൻ സാധിക്കില്ലെന്നും മാസങ്ങൾ കിടക്കയിൽ തന്നെ ചിലവഴിക്കേണ്ടി വരുമെന്നും പറയുന്നു.

മുമ്പ് പലതവണ ഇതുപോലെ ബഹിരാകാശ നിലയത്തില്‍ ദൗത്യത്തിനായി പോയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായാണ് ഇത്തവണ സുനിത വില്യംസിന് ബഹിരാകശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥം നിലയത്തില്‍ എത്തിയ സുനിത വില്യംസിനും ബച്ച് വില്‍മോറിനും പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം അതില്‍ തിരിച്ചുവരാന്‍ സാധിച്ചില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇരുവരെയും തിരികെ എത്തിക്കുക.


അതേസമയം, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പുതിയ ചിത്രം ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. സുനിത വില്യസും ബച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിലെ സുനിത വില്യംസിന്റെ രൂപമാണ് അതിന് കാരണമായത്.

സുനിതയുടെ ശരീരം വല്ലാതെ മെലിഞ്ഞതായും കവിളുകള്‍ ഒട്ടിയതായും ചിത്രത്തില്‍ കാണുന്നു. ദീര്‍ഘകാല ബഹിരാകാശ വാസം സുനിത വില്യസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക വര്‍ധിപ്പിക്കുകയാണ്.

മര്‍ദ്ദം ക്രമീകരിച്ച കാബിനിലാണെങ്കിലും വളരെയധികം ഉയരത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദങ്ങള്‍ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാവുമെന്നാണ് ചിത്രം നല്‍കുന്ന സൂചനയെന്ന് സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഡോ. വിനയ് ഗുപ്ത ഡെയ്‌ലി മെയിലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

ചിത്രം കാണുമ്പോള്‍ സുനിത വില്യംസ് കലോറി അപര്യാപ്തത നേരിടുന്നതായി തോന്നുന്നുണ്ടെന്നും ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്ടമാകുന്നത് കൊണ്ടായിരിക്കാം എതെന്നും ഡോ. ഗുപ്ത പറഞ്ഞു.

ശരീരഭാരം നഷ്ടമാവുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകള്‍ കുഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കുറച്ച് നാളുകളായി അവര്‍ ഭക്ഷണം കുറച്ചിട്ടുണ്ടാവുമെന്നും ബഹിരാകാശത്തെ ഭാരമില്ലായ്മയില്‍ ജീവിക്കുന്നതിനും ശരീര താപം നിലനിര്‍ത്തുന്നതിനുമായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം പറയുന്നു.

ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേന 2.5 മണിക്കൂര്‍ വ്യായാമം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ദിനചര്യ പിന്തുടര്‍ന്നാണ് ബഹിരാകാശ നിലയത്തില്‍ ആളുകള്‍ താമസിക്കുന്നത്.


സുനിതാ വില്യസിന് പെട്ടെന്നൊരു അത്യാഹിതമുണ്ടാവുമെന്ന് പേടിക്കേണ്ടെന്നും. നിലവിലെ അവരുടെ ശരീരഭാരം ആരോഗ്യകരമാണെന്നും വിനയ് ഗുപ്ത പറഞ്ഞു. അതേസമയം 200 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ് നവംബര്‍ അഞ്ചിന് ഭൂമിയില്‍ തിരിച്ചെത്തിയ നാസയുടെ ക്രൂ 8 അംഗങ്ങളെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ആശങ്ക വര്‍ധിപ്പിച്ച് സുനിത വില്യംസിന്റെ പുതിയ ചിത്രം പുറത്തുവന്നിട്ടുണ്ട്.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ഇപ്പോള്‍ 150 ദിവസത്തോളമായി ബഹിരാകാശത്ത് തുടരുകയാണ് ഇരുവരും. സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ തിരികെ മടങ്ങുന്ന ഫെബ്രുവരി അവസാനം വരെ ഇരുവരും ഐഎസ്എസിൽ തുടരാൻ പോകുകയാണ്.

മൈക്രോ ഗ്രാവിറ്റിയിലെ വർദ്ധിച്ച ഊർജ ഉപഭോഗം കാരണം ബഹിരാകാശ യാത്രികരുടെ ഭാരം കുറയുക സാധാരണമാണത്രെ. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില്‍ കുറയാതെ ഇവര്‍ വ്യായാമവും ചെയ്യും.

ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ശരീരം ക്ഷീണിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ആരോഗ്യം അപകടാവസ്ഥയിലാണെന്ന് പറയാന്‍ കഴിയില്ലെന്നും ഐഎസ്എസിലുള്ള വില്യംസും വിൽമോറും സുഖമായിരിക്കുന്നുവെന്ന് നാസ അവകാശപ്പെടുന്നു.

സുനിതാ വില്യംസിൻ്റെ ആരോഗ്യം നാസ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഈ അപകടസാധ്യതകൾ ലഘൂകരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.എന്നിരുന്നാലും, വിപുലമായ ബഹിരാകാശ ദൗത്യങ്ങളുടെ ദീർഘകാല ഫലങ്ങൾ ഇപ്പോഴും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

ഇതിനിടെ, സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. വലിയൊരു ദൗത്യവുമായി പോയ സ്റ്റാർലൈനർ ക്രൂ മൊഡ്യൂൾ, കാലി സീറ്റുമായി തിരികെ മടങ്ങുകയും ചെയ്തു.