- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറി; മരണത്തെ മുഖാമുഖം കണ്ട് ഞെട്ടിവിറച്ച യാത്രക്കാര്‍; അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തതോടെ ആശ്വാസം; യാത്രക്കാര്‍ ഭയന്നുവിറച്ച ലാന്‍ഡിംഗ് നടന്നത് തായ്വാനിലെ കാവോസിയുങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറി
തായ് പേയി: തായ്വാനിലെ കിന്‍മെന്‍ ദ്വീപുകളിലേക്ക് പോയ വിമാനത്തിലെ യാത്രക്കാര്‍ ശരിക്കും മരണത്തെ മുഖാമുഖം കണ്ടു. യാത്രക്കാര്‍ ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറുന്നത് നേരിട്ടു കാണുകയായിരുന്നു. യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി വിറയ്ക്കുകയായിരുന്നു. എ.ടി.ആര്‍ 72-600 ഇനത്തില്‍ പെട്ട വിമാനത്തിന്റെ ലോഹപാനലുകള്‍ ശക്തമായി പറന്നുപോകുന്നതും എഞ്ചിന്റെ ഘടകങ്ങള്‍ തുറന്ന് കാട്ടപ്പെടുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കാവോസിയുങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് കുറച്ച് സമയത്തിന് ശേഷമാണ് സംഭവം ഉണ്ടായത്. എഞ്ചിനിലെ തകരാര്‍ മൂലം വിമാനം വല്ലാതെ കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ ആദ്യം പരിഭ്രാന്തരാകുകയായിരുന്നു. ജാനല വഴി പുറത്തേക്ക് നോക്കിയ യാത്രക്കാര്‍ കാണുന്നത് വിമാനത്തിന്റെ എന്‍ജിന്റെ കവര്‍ ശക്തമായ കാറ്റില്‍ ഇളകി മുകളിലേക്കും താഴേക്കും ആടുന്നതാണ്. ടേക്ക് ഓഫ് ചെയ്ത് അധികം താമസിയാതെ തന്നെ വിമാനം കുലുങ്ങാന്‍ തുടങ്ങിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.
എല്ലാവരും പേടി്ചച് ജനാലയിലൂടെ പുറത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന യാത്രക്കാര്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരെ വിളിച്ചു വരുത്തി. ഒരു യാത്രക്കാരന്‍ പറയുന്നത് ഫ്ളൈറ്റ് അറ്റന്‍ഡന്റുകള്‍ ഒന്നും തന്നെ പറഞ്ഞില്ല എന്നാല്‍ അവരുടെ കണ്ണുകളില്‍ ഭയം കാണാമായിരുന്നു. ഇത് യാത്രക്കാരെ കൂടുതല്‍ ഞെട്ടിച്ചു. എന്നാല്‍ പൈലറ്റുമാര്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം കാവോസിയുങ്ങിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
അവിടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറിനെ കുറിച്ച് വിദഗ്ധ സംഘം ഇപ്പോള്‍ അന്വേഷണം നടത്തുകയാണ്. ചൈന എയര്‍ലൈന്‍സിന്റെ ഉപസ്ഥാപനമായ മണ്ഡാരിന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. തെയ്വാനിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് സര്‍വ്വീസുകള്‍ നടത്തുന്ന സ്ഥാപനത്തിന് 12 വിമാനങ്ങളാണ് സ്വന്തമായിട്ടുള്ളത്.
കഴിഞ്ഞ ഇത് പോലെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഒരു ബോയിംഗ് വിമാനത്തിന്റെ എഞ്ചിന്‍ കവര്‍ ഇളകി വീണ സംഭവം ഉണ്ടായിരുന്നു. ഹ്യൂസ്റ്റണിലേക്ക് പുറപ്പെട്ട വിമാനം ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചെത്തുകയായിരുന്നു.