- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന് പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും 'ധര്‍മ്മ ശാസ്താ' ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്‍
തൃശ്ശൂര്‍: മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയിലാകുമ്പോള്‍ പുറത്തു വരുന്നതും അവിഹിതം. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യയെയും കാമുകനായ നിധിനെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും വളര്‍ത്തിയ ഏകമകള്‍ തന്നെ ഒടുവില്‍ അമ്മയുടെ ജീവനെടുത്തുവെന്നതാണ് വസ്തുത. തങ്കമണിയ്ക്ക് മകളും മകനും ഉണ്ടായിരുന്നു. മകന്‍ നേരത്തെ മരിച്ചു. പിന്നെ മകളെ പൊന്നു പോലെ വളര്‍ത്തി. ഉരലില്‍ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകള്‍ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാല്‍ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാനായി കൊന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് അസ്വാഭാവികത തോന്നി. തങ്കമണി ശ്വാസംമുട്ടി മരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ സത്യം പുറത്തേക്ക് വന്നു.
ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിധിനും ചേര്‍ന്ന് രാത്രിയോടെ മൃതദേഹം പറമ്പില്‍ കൊണ്ടിട്ടു. വിവരം പൊലീസില്‍ അറിയിച്ചു. നെറ്റിയിലുള്ള മുറിവ് ശ്രദ്ധയില്‍പ്പെട്ടു. സമീപത്തുള്ള ഉരലില്‍ ഇടിച്ചതാകാമെന്ന് മൊഴി നല്‍കി. സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതുമില്ല. ഇത് മകളുടെ തന്ത്രമായിരുന്നു. സന്ധ്യയ്ക്ക് ഭര്‍ത്താവും മകനുമുണ്ട്. മകനുമായി നിധിന്‍ സൗഹൃദത്തിലായിരുന്നു. ഇവിടെയും ഒരു ശബരിമല ഇടപെടലുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണ പാളി തട്ടിയെടുത്ത് കോടികളുണ്ടാക്കിയവരെല്ലാം ജയിലിലാണ്. ഇവര്‍ അഴിക്കുള്ളിലായിട്ടും നിധിന് കാര്യങ്ങള്‍ പിടികിട്ടിയില്ല. ആ അമ്മയെ കൊന്ന് നിധിന്‍ പോയത് ശബരിമലയ്ക്കായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാനുള്ള അതിബുദ്ധി. പക്ഷേ ഇത് കുരുക്കായി. കൊലപാതകത്തിന് ശേഷം ശബരിമലയിലേക്ക് പോയ നിതിന്‍, സന്ധ്യയുടെ മകനെ വിളിച്ച് പൊലീസ് എത്തിയോ, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വന്നോ എന്നെല്ലാം നിരന്തരം അന്വേഷിച്ചു. ഇത് പോലീസ് തിരിച്ചറിഞ്ഞു. എന്തിനാണ് ഇങ്ങനെ വിളിക്കുന്നതെന്ന ചോദ്യം പോലീസിന് സംശയമായി.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊല തെളിഞ്ഞതോടെ ശബരിമലയില്‍ നിന്നും തിരികെയെത്തിയ നിധിനെ കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ നിധിന്‍ സമ്മതിച്ചില്ല. ഇതിനിടെ സന്ധ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സന്ധ്യ കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചതോടെ നിധിനുമായി നിരന്തരം സംസാരിച്ചതിന്റെ വിവരങ്ങളും സ്വര്‍ണ്ണവും പണവും കൈമാറിയതിന്റെ വിവരങ്ങളും ലഭിച്ചു. ഇതോടെ ആ ശബരിമല പോക്കില്‍ സത്യം തെളിഞ്ഞു. തെളിവുകള്‍ പൊലീസ് നിരത്തിയതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. സ്വര്‍ണ്ണാഭരണം കൈക്കലാക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്നും സന്ധ്യ പറഞ്ഞു. രണ്ട് കമ്മലും മാലയും സന്ധ്യയും നിധിനുമെടുത്തു. പിടിവലിയില്‍ മാലയുടെ ഒരുഭാഗം നിധിനു കിട്ടി. കമ്മലും മാലയുടെ കഷണവും പണയം വച്ച് ഒന്നര ലക്ഷം രൂപ നിധിന്‍ എടുത്തു. നിധിന്റെ കടബാധ്യത തീര്‍ക്കുന്നതിനായിരുന്നു ഇതെല്ലാം.
തങ്കമണിയുടെ അയല്‍വാസിയാണ് നിധിന്‍. ആ വീടുമായി അടുത്ത ബന്ധമുള്ള ആള്‍. തങ്കമണിയുടെ മകന്റെ കൂട്ടുകാരന്‍. ഈ സാഹചര്യത്തില്‍ തങ്കമണി മരിച്ചാല്‍ വീട്ടിലുണ്ടാകേണ്ട അയല്‍വാസിയായിരുന്നു നിധിന്‍. എന്നിട്ടും ശബരിമലയില്‍ പോയി എന്നത് പോലീസിന്റെ സംശയമായി മാറി. ആ സംശയമാണ് കസ്റ്റഡിയില്‍ എടുക്കലായത്. നിധിന്റെ ഫോണ്‍ പരിശോധനയില്‍ തന്നെ തെളിവും കിട്ടി. ഇതിന് ശേഷമാണ് സന്ധ്യയെ കസ്റ്റഡിയിലും എടുത്തത്. തലയടിച്ചുവീണ് അമ്മ മരിച്ചുവെന്നാണ് സന്ധ്യ മൊഴി നല്‍കിയത്.പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. 75 വയസാണ് കൊല്ലപ്പെട്ട തങ്കമണിക്കുണ്ടായിരുന്നത്. 45-കാരിയായ മകള്‍ സന്ധ്യയും അയല്‍വാസിയായിരുന്ന 27-കാരനായ നിധിനും അടുപ്പത്തിലായിരുന്നു. സന്ധ്യയ്ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിധിന്‍ അവിവാഹിതനാണ്.
കൊലപാതകം നടത്തിയതിന് ശേഷം തലയടിച്ച് വീണ് മരിച്ചതാണെന്ന് ഭര്‍ത്താവിനെയും കുടുംബക്കാരെയും വിശ്വസിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണ്ണായകമായത്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 5.30 ന് അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ മുഖത്തു ചെറിയ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അത് വീഴ്ചയില്‍ സംഭവിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനിടെയാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. പേരാമംഗലം പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അയല്‍ക്കാരനുമായുള്ള തങ്കമണിയുടെ അവിഹിതം കണ്ടെത്തിയതും കൊലയ്ക്ക് പ്രേരണയായി എന്നാണ് സൂചന.




