- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു വര്‍ഷം മുന്‍പ് പ്രസിഡന്റായപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അമേരിക്കന്‍ ടൈക്കൂണുകളും അട്ടിമറിക്കാര്‍ക്കൊപ്പം; ഇന്ന് അവരെല്ലാം ട്രംപിന്റെ കാലില്‍ പിടിക്കാന്‍ ഓടി നടക്കുന്നു; സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷം: ട്രംപിന്റെ രണ്ടാം വരവില്‍ വോക്കിസ്റ്റുകള്‍ ഞെട്ടുന്നത് ഇക്കാരണങ്ങളാല്‍
എട്ടു വര്‍ഷം മുന്‍പ് പ്രസിഡന്റായപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അമേരിക്കന്‍ ടൈക്കൂണുകളും അട്ടിമറിക്കാര്‍ക്കൊപ്പം
വാഷിംഗ്ടണ്‍: എട്ട് വര്‍ഷം മുമ്പ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായപ്പോള്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അമേരിക്കയിലെ വന്ഡ വ്യവസായികളും എല്ലാം ട്രംപിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാമൂഴത്തി്ല# ട്രംപ് പ്രസിഡന്റായി എത്തുമ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി മറിഞ്ഞിരിക്കുന്നു. എല്ലാവരും ട്രംപിന്റെ കാല് പിടിക്കാന്‍ നടക്കുകയാണ് ഇപ്പോള്‍.
സെനറ്റിലും കോണ്‍ഗ്രസിലും ഇപ്പോള്‍ ട്രംപിന് ഭൂരിപക്ഷമുള്ളതും ഇതിന് ഒരു കാരണമായി കണക്കാക്കാം. ആദ്യമായി ട്രംപ് പ്രസിഡന്റായി ചമുമതലയേല്‍ക്കുമ്പോള്‍ പലരും ഏറ്റവും മോശപ്പെട്ട പ്രസിഡന്റായിരിക്കും ട്രംപ് എന്നാണ് വിലയിരുത്തിയത്. റഷ്യയുടെ സഹായത്തോടെയാണ് ട്രംപ് പ്രസിഡന്റ് ആയതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ട്രംപിന് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല എന്ന് എതിരാളികള്‍ പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. 2017ല്‍ അമേരിക്കയിലെ ഫെമിനിസ്റ്റ് സംഘടനകള്‍ ട്രംപിനെതിരെ പ്രകടനം നടത്തിയതും ഇതിന്റ ഭാഗമായിട്ടായിരുന്നു.
ട്രംപുമായി ബന്ധപ്പെട്ട്് നിരവധി ലൈംഗികാപവാദ കഥകള്‍ പുറത്തു വന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തില്‍ ഒരു പ്രകനം നടത്തിയത്. അമേരിക്കന്‍ മാധ്യമങ്ങള്‍ അന്ന് ട്രംപിന് എതിരെ നിരന്തരമായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ട്രംപിനെ രണ്ട് തവണ പ്രസിഡന്റ് പദവിയില്‍ നിന്ന് ഇംപീച്ച് ചെയ്യാനും ശ്രമം നടന്നിരുന്നു. 2020 ല്‍ ജോബൈഡനോട് നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടതിന് ശേഷം ട്രംപ് രാഷ്ട്രീയ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇന്ന് ആകെ മാറിയിരിക്കുന്നു. ട്രംപ് അതിശക്തനായിട്ടാണ് ഒരിടവേളക്ക് ശേഷം പ്രസിഡന്റായി തിരികെ വരുന്നത്.
ട്രംപിനെ എതിര്‍ത്തിരുന്ന മാധ്യമങ്ങളും ഇപ്പോള്‍ അന്തംവിട്ട അവസ്ഥയിലാണ്. ട്രംപിനെ ഒരു കാലത്ത് ചെകുത്താനായി കണ്ടവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റ മോതിരം മുത്താന്‍ നടക്കുകയാണ് എന്നാണ് ഇപ്പോള്‍ എല്ല്ാവരും പറയുന്നത്. നേരത്തേ ട്രംപിനെ എതിര്‍ത്തിരുന്ന മെറ്റാ തലവന്‍ സക്കര്‍ബര്‍ഗും ഇപ്പോള്‍ ട്രംപിനെ വാഴ്ത്തുകയാണ്. ആമസോണ്‍ തലവന്‍ ജെഫ് ബെസോസും ഇപ്പോള്‍ ട്രംപിന് ഒപ്പമാണ്.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സക്കര്‍ബര്‍ഗും ബെസോസും ഒരു മില്യണ്‍ ഡോളര്‍ സംഭാവനയായും നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ വന്‍കിട വാഹന കമ്പനികളും വന്‍ വ്യവസായ സംരംഭകരും എല്ലാം രണ്ടാമൂഴത്തില്‍ ട്രംപിന് ഒപ്പം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവ വികാസങ്ങള്‍. ട്രംപിന് രണ്ടും കല്‍പ്പിച്ച്് ഇനി അമേരിക്കയെ മുന്നോട്ട് നയിക്കാം എന്നത് ഉറപ്പായിരിക്കുകയാണ്.