- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യിലുണ്ടായിരുന്ന ഫ്ലാസ്കിലെ വെള്ളം കുടിച്ചു; പിന്നെ ബോധം തെളിഞ്ഞത് ആശുപത്രിയിൽ; ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ പണവും സ്വർണവും മോഷണം പോയി; നഷ്ടമായത് 12 പവനോളം സ്വർണവും 10000 രൂപയും
കായംകുളം: ദമ്പതികളെ ബോധം കെടുത്തി ട്രെയിനിൽ വെച്ച് സ്വർണവും പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹുസൂർ സ്വദേശികളായ രാജുവിന്റെയും ഭാര്യ മറിയാമ്മയ്യും കവർച്ച ചെയ്യപ്പെട്ടത്. 12 പവനോളം സ്വർണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. എട്ടര മണിക്കാണ് ഇവർ കായംകുളത്ത് നിന്ന് ട്രെയിനിൽ കയറിയത്. രാത്രി ഇരുവരും ഫ്‌ളാസ്‌കിൽ കരുതിയിരുന്ന വെള്ളവും കുടിച്ചിരുന്നു തുടർന്ന് ഇവർ ബോധരഹിതരാവുകയായിരുന്നു. ഈ സമയം കൂടെ യാത്ര ചെയ്തിരുന്ന ആൾ സ്വർണവും പണവുമായി കടന്നുകളഞ്ഞുവെന്നാണ് നിഗമനം.
രാത്രി ഒമ്പതോടെ ഇരുവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ മറിയാമ്മ ചുമച്ചതിനെ തുടർന്ന് ഇരുവരും എണീറ്റു. ശേഷം കൈയിൽ കരുതിയ ഫ്ലാസ്കിലെ വെള്ളം മറിയാമ്മയും രാജുവും കുടിച്ചു. പിന്നാലെ ഇരുവരും ബോധരഹിതരാവകയായിരുന്നു.
നേരത്തെ, യാത്ര ആരംഭിക്കുന്ന സമയത് ട്രെയിനിൽ വെച്ച് ബിസിനസുകാരനാണെന്ന് പറഞ്ഞ് ഒരാൾ ഇരുവരെയും പരിചയപ്പെട്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇയാൾ ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇയാളാണ് വെള്ളത്തിൽ മയങ്ങുന്നതിനായുള്ള എന്തോ കലർത്തിയതെന്നാണ് സംശയിക്കുന്നത്.
ഇരുവരെയും ഇറങ്ങേണ്ട സ്റ്റേഷനിൽ കാണാതായതോടെ മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ജോലാർപേട്ട് സ്റ്റേഷനിലാണ് ഇവർ ട്രെയിൻ ഇറങ്ങേണ്ടിയിരുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും ബോധരഹിതരായി ട്രെയിനിൽ കണ്ടെത്തി. ശേഷം റെയിൽവേ പോലീസ് ദമ്പതികളെ കട്പാടി സ്റ്റേഷനിൽ ഇറക്കി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇരുവരുടെയും ബോധം തെളിഞ്ഞത്.
രാജുവിന്റെ വാച്ച് രണ്ട് മോതിരം, മറിയാമ്മയുടെ മാല, വള, രണ്ട് മോതിരം എന്നിവടക്കം 12 പവനോളം സ്വർണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്നും രാജു പറയുന്നു. പക്കലുണ്ടായിരുന്ന ബാഗും നഷ്ടമായി.