- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ മുഖ്യമന്ത്രി അമര്‍ഷത്തില്‍; ദുരന്തനി വാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം നല്‍കേണ്ടി വരും
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് നല്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമര്‍ഷത്തില്‍. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രത്യേക കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ ടിങ്കു ബിസ്വാളിനെ സര്‍ക്കാര്‍ ശാസിച്ചേക്കും.
അത്തരത്തില്‍ ഒരു നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇത് പിന്‍വലിക്കാന്‍ ഇടപെടണമെന്നും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരമൊരു നിര്‍ദ്ദേശം പുറത്തു വന്ന സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും. കേരളത്തിന്റെ ദുരന്ത നിവാരണത്തെ കുറിച്ച് പരാതികള്‍ ഉയരുമ്പോഴാണ് വിവാദ നിര്‍ദ്ദേശം ചര്‍ച്ചകളിലെത്തിയത്. ഇത് സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടി. ഇതോടെയാണ് മുഖ്യമന്ത്രി തിരുത്തലിന് തയ്യാറായത്.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് നല്കിയ നിര്‍ദേശം. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ദുരന്തബാധിത പ്രദേശത്ത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയതോടെയാണ് വിവാദം തുടങ്ങിയത്.
സര്‍ക്കാറിനെ വെള്ളപൂശാന്‍ നിയുക്തരായ ഉദ്യോഗസ്ഥരും മാത്രം സംസാരിക്കാനുള്ള നീക്കമായി വ്യാഖ്യാനിച്ചു. ശാസ്ത്രജ്ഞരും ഗവേഷകരും മിണ്ടാതിരിക്കണമെന്ന നിലപാടും ചര്‍ച്ചയായി. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
മുഖ്യമന്ത്രിയുടെ കുറിപ്പ്:
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.
അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പിക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.