ടിബറ്റ്: മൗണ്ട് എവറസ്റ്റ് കീഴടക്കാന്‍ കയറിയ സഞ്ചാരികള്‍ക്ക് വെല്ലുവിളിയായി കനത്ത മഴയും മഞ്ഞ് വീഴ്ചയും. ഒക്‌ടോബറില്‍ ഹൈക്കിങ്ങിന് പറ്റിയ കാലാവസ്ഥാണ്. എന്നാല്‍ ഈ വര്‍ഷം അവസ്ഥ മാറി എത്തിയിരിക്കുകയാണ്. പ്രദേശത്ത് ഏകദേശം ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇത് വെല്ലുവിളിയാണ്. എങ്കിലും ഏകദേശം 100 ആളുകളെ രക്ഷിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, ഖുഡാങ്ങ് മേഖലയില്‍ ഏകദേശം 350 പര്‍വതാരോഹകരെ സുരക്ഷിതമായി എത്തിച്ചിരിക്കയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥലത്തെ ഒറ്റപ്പെട്ട ക്യാമ്പുകളിലേക്കുള്ള വഴി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഇതുവരെ അനുഭവിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ കാലാവസ്ഥയെന്നാണ് ട്രെക്കര്‍മാര്‍ കൊടുങ്കാറ്റിനെ വിശേഷിപ്പിച്ചത്. തുടര്‍ച്ചയായി മഞ്ഞുവീഴ്ചയുണ്ടായി, ടെന്റുകളില്‍ മഞ്ഞ് വന്ന് മൂടി, ട്രക്കിങ് നടത്തുന്നവര്‍ക്ക് ശ്വാസംമുട്ടല്‍ ഒഴിവാക്കാന്‍ ഓരോ പത്ത് മിനിറ്റിലും മഞ്ഞ് നീക്കം ചെയ്യേണ്ടിവന്നു; ചിലര്‍ക്ക് ഹൈപ്പോഥെര്‍മിയ ബാധിച്ചു, അവരുടെ വിന്‍ഡ് ബ്രേക്കറുകള്‍ നനഞ്ഞു എന്നാണ് ട്രക്കിങ്ങിന് പോയവര്‍ പറയുന്നത്. ആളുകള്‍ മരിക്കാതിരിക്കാന്‍ ഓരോ 90 മിനിറ്റിലും നടക്കുന്ന സ്ഥലത്തെ മഞ്ഞ് നീക്കിക്കൊണ്ടേ ഇരുന്നു എന്നും ആളുകള്‍ പറയുന്നുണ്ട്.

പര്‍വതാരോഹകര്‍ രയിട്ടേഴ്സിന് പറഞ്ഞതനുസരിച്ച്, ''ഇത്ര വലിയ മഞ്ഞുവീഴ്ചയും തണുപ്പും ഒക്ടോബറില്‍ ഇതുവരെ ഉണ്ടായിട്ടില്ല. യാത്ര വളരെ അപകടകരമായിരുന്നു.'' കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മഞ്ഞുവീഴ്ച രൂക്ഷമായി ആരംഭിച്ചത്. ഈ പ്രദേശം ശരാശരി 4,200 മീറ്റര്‍ (13,800 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും ജനപ്രിയ പര്‍വതാരോഹണ കേന്ദ്രങ്ങളിലൊന്നാണ്. ചൈനയിലെ ദേശീയ അവധിക്കാലത്തെത്തുടര്‍ന്ന് നൂറുകണക്കിന് സന്ദര്‍ശകര്‍ താഴ്വരയില്‍ എത്തുകയും, എവറസ്റ്റിന്റെ സീനിക് ഏരിയയിലേക്ക് ടിക്കറ്റ് വില്‍പ്പനയും പ്രവേശനവും ശനിയാഴ്ച വൈകുന്നേരം മുതല്‍ നിര്‍ത്തിവച്ചിട്ടുണ്ട്. വടക്കന്‍ ഭാഗത്ത് ട്രക്കിങ് നടത്തുന്നവരെ എങ്ങനെ ബാധിച്ചു എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാ ഹൈക്കര്‍മാരെയും സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേപ്പാളിലും ഇന്ത്യയിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയില്‍ ഉണ്ടായ ഹിമപാതംനേപ്പാളിലും അയല്‍രാജ്യമായ ഇന്ത്യയിലും ശക്തമായ മഴയ്ക്ക് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു. നേപ്പാളില്‍ കുറഞ്ഞത് 47 പേരും ഇന്ത്യയില്‍ 20 ലധികം പേരും മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ മര്‍ദ്ദമാണ് മണ്‍സൂണ്‍ നീണ്ട് നില്‍ക്കാന്‍ കാരണമായത്. ഇത് എവറസ്റ്റിലേക്ക് തണുത്തതും ഈര്‍പ്പമുള്ളതുമായ വായു കൊണ്ടുവന്നു.

ടിബറ്റന്‍ ഭാഗത്ത് തണുത്തതും നനഞ്ഞതുമായ മഞ്ഞിന്റെ സംയോജനം ഹൈപ്പോഥെര്‍മിയയ്ക്കും ഹിമപാതത്തിനും ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിച്ചുവെന്ന് പര്‍വതാരോഹകയായ റെബേക്ക സ്റ്റീഫന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ഹിമാലയത്തിലെ വേനല്‍ക്കാല-ശേഖരണ ഹിമാനികള്‍ ദുര്‍ബലമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം വാര്‍ഷിക മഴയുടെ 75% മണ്‍സൂണ്‍ കാലത്താണ് വീഴുന്നത്. ചൂടുള്ളതും വരണ്ടതുമായ ശൈത്യകാലം സപ്ലിമേഷന്‍ വര്‍ദ്ധിപ്പിക്കുകയും മഞ്ഞ് ശേഖരണം കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പഠനങ്ങള്‍ കാണിക്കുന്നത് ഈ പ്രദേശത്തെ ശൈത്യകാലം വരണ്ടതും ചൂടുള്ളതുമായി മാറിയെന്നും ഇത് 2025 ജനുവരിയോടെ ശരാശരി മഞ്ഞുവീഴ്ചയെ ഏകദേശം 6,100 മീറ്ററായി ഉയര്‍ത്തിയെന്നും - 2024 ഡിസംബറിനേക്കാള്‍ ഏകദേശം 150 മീറ്റര്‍ കൂടുതലാണെന്നുമാണ്.

2021-2025 ല്‍ ആവര്‍ത്തിച്ചുള്ള ഉയര്‍ന്ന മഞ്ഞുവീഴ്ചകള്‍ അസ്ഥിരമായ കാലാവസ്ഥയുടെ ഒരു സൂചനയായിരിക്കുമെന്ന് ഹിമാനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. എവറസ്റ്റ് വര്‍ഷം തോറും ആയിരക്കണക്കിന് ട്രെക്കര്‍മാരെയും മലകയറ്റക്കാരെയും ആകര്‍ഷിക്കുന്നത്. 2024-ല്‍ ടിബറ്റില്‍ 540,000-ത്തിലധികം സന്ദര്‍ശകരെ ലഭിച്ചു, 2025-ല്‍ 468 പേര്‍ക്ക് നേപ്പാളില്‍ നിന്ന് ക്ലൈംബിംഗ് പെര്‍മിറ്റ് ലഭിച്ചത്. അഞ്ച് മില്ല്യണ്‍ യുഎസ് ഡോളറാണ് ഇതിലൂടെ നേപ്പാള്‍ വരുമാനം നേടിയത്. എന്നാല്‍ ഈ തിരക്ക് ലിനീകരണം, സുരക്ഷാ ആശങ്കകള്‍ എന്നിവയിലേക്കാണ് നയിച്ചത്. തുടര്‍ന്ന് പര്‍വതാരോഹകര്‍ ആദ്യം 7,000 മീറ്റര്‍ കൊടുമുടി കയറണമെന്നും ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് നല്‍കണമെന്നും റീഫണ്ട് ചെയ്ത് നല്‍കില്ലെന്നും നേപ്പാള്‍ ഒരു നിയമം കൊണ്ടുവന്നു. വര്‍ഷം തോറം ആളുകളുടെ എണ്ണം കൂടുന്നതും ഇവരെ സുരക്ഷിതമായി മല കയറ്റുന്നത് റിസ്‌ക് ആണ് എന്നുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു നിയമം വരുന്നത്.