- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വന്‍ നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല്‍ തകര്‍ന്നത് 300 വര്‍ഷം മുമ്പ്; കപ്പലില്‍ ഉണ്ടായിരുന്നത് സ്വര്‍ണ്ണവും വെള്ളിയും മരതകത്തിന്റെയും അമൂല്യ ശേഖരം; കടലില്‍ ആണ്ടുപോയ ആ നിധിയുടെ ചിത്രങ്ങള്‍ പുറത്ത്; നിധിശേഖരത്തിന്റെ മതിപ്പുവില 20 ബില്യണ്‍ ഡോളര്‍ കവിയും
വന്‍ നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല്‍ തകര്‍ന്നത് 300 വര്‍ഷം മുമ്പ്
ലണ്ടന്‍: വന്‍ നിധിശേഖരവുമായി മുന്നൂറ് വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ തകര്‍ത്ത ഒരു സ്പാനിഷ് കപ്പലിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നു. സാന്‍ജോസ് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി, മരതകം എന്നിവയുടെ വന്‍ ശേഖരമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 1708 ജൂണിലാണ് കൊളംബിയയുടെ തീരത്ത് വെച്ച് ബ്രിട്ടീഷുകാരുടെ ആക്രമണത്തിലാണ് സാന്‍ ജോസ് മുങ്ങിയത്.
ഇന്നത്തെ കണക്കനുസരിച്ച് ഇരുപത് ബില്യണ്‍ ഡോളര്‍ വിലയുള്ള നിധിശേഖരമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന അറുനൂറോളം നാവികരില്‍ പതിനൊന്ന് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കൊളംബിയന്‍ നാവികസേന 2015 ല്‍ തന്നെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആന്റിക്വിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കപ്പല്‍ അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
കടലിനടിയില്‍ 1970 അടി താഴ്ചയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നത്. ഇതിന് ചുറ്റും ഒട്ടേറെ നാണയങ്ങളും ചിതറിക്കിടക്കുന്നതായി കാണാം. നൂതനമായ അണ്ടര്‍വാട്ടര്‍ ഇമേജിംഗ് സംവിധാനം ഉപയോഗിച്ചാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച
അന്വേഷണം നടത്തുന്നത്. വലിയ തോതില്‍ കപ്പലില്‍ വെള്ളിനാണയങ്ങള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കോബ്സ് അല്ലെങ്കില്‍ മാകുക്വിനാസ് എന്നറിയപ്പെടുന്ന നാണയങ്ങളാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഈ നാണയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് 1707 ല്‍ ആണെന്നാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ചില നാണയങ്ങളില്‍ പെറുവിലെ ലിമയുടെ അടയാളങ്ങളും സ്പെയിന്‍ സാമ്രാജ്യത്തിന്റെ ചിഹ്നങ്ങളായ കാസ്റ്റൈലിന്റെയും ലിയോണിന്റെയും രാജകീയ ചിഹ്നങ്ങളും മുദ്രകുത്തിയിട്ടുണ്ട്. കൈകൊണ്ട് നിര്‍മ്മിച്ചതാണ് ഈ നാണയങ്ങള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ തെളിവുകള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത് സാന്‍ജോസിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് കണ്ടെടുത്തത് എന്നാണ്. 1662 മുതല്‍ 1722 വരെയുള്ള കാങ്‌സി കാലഘട്ടത്തിലെ ചൈനീസ് പോഴ്സലൈന്‍ പാത്രങ്ങളും 1665 വരെയുള്ള 17-ാം നൂറ്റാണ്ടിലെ പീരങ്കികളും കപ്പലിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. '
2015 ല്‍ കൊളംബിയന്‍ നാവികസേന ഇത്തരത്തിലുള്ള ഒരു കപ്പല്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ 2022 ല്‍ മറ്റൊരു സംഘം കപ്പലില്‍ ഉണ്ടായിരുന്ന വസ്തുക്കളുടെ ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. 1981 ല്‍ സാന്‍ ജോസ് കണ്ടെത്തിയതായി അമേരിക്കന്‍ ഗവേഷണ കമ്പനിയായ ഗ്ലോക്ക മോറ അവകാശപ്പെട്ടിരുന്നു. കപ്പല്‍ വീണ്ടെടുത്തുകഴിഞ്ഞാല്‍ അതിലുള്ള പകുതി സമ്പത്ത് തങ്ങള്‍ക്ക് വേണമെന്നായിരുന്നു അവരുടെ ആവശ്യം. കൊളംബിയയുടെ അന്നത്തെ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് ഇതിനെ എതിര്‍ക്കുകയായിരുന്നു. ബ്രി്ട്ടനും സ്പെയിനുമായുള്ള യുദ്ധം നടക്കുന്ന സമയത്താണ് സാന്‍ജോസിനെ ബ്രിട്ടീഷ് സൈന്യം തകര്‍ത്തത്.