- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് വാട്‌സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചത് പിതാവിന്; സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന യുവതി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം
വാട്‌സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
കാസര്‍കോട്: മുത്തലാഖ് നിരോധിത രാജ്യമാണെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും സ്ത്രീകളെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്നത് തുടരുകയാണ്. സാമൂഹികമായ മികച്ചതെന്ന് കരുതുന്ന കേരളത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കാസര്‍കോട് 21കാരിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്.
കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു. ഈ മാസം 21 നാണ് പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്‌സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിന്റെ വാട്‌സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം ലഭിച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചുവെന്ന് യുവതി പറഞ്ഞു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. ഇന്ത്യയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു.
മുസ്ലീം പുരുഷന്മാര്‍ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന മുത്തലാഖ് എന്ന നടപടി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറിയിട്ടുണ്ട്. മുത്തലാഖ് മൂലം കഷ്ടത അനുഭവിച്ച മുസ്ലീം വനിതകള്‍ക്ക് സല്യൂട്ട് ചെയ്യാനുള്ള അവസരമാണിതെന്നും സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അഭിമാനം നേടുന്നതിലും മുത്തലാഖ് നിരോധനം സഹായിക്കുമെന്നുമാണ് പ്രധാനമന്ത്രി മോദി ഇതേക്കുറിച്ച് പറഞ്ഞ്.
അതേസമയം മുത്തലാഖ് നിയമം നിലവില്‍ വന്നതിന് ശേഷം തലാഖ് ചൊല്ലാതെതന്നെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവരുന്നിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാനോ പുനര്‍വിവാഹം കഴിക്കാനോ കഴിയുന്നുമില്ല.