കൊച്ചി: ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് മൂന്നുനേതാക്കള്‍ രാജി വച്ചിരിക്കുകയാണ്. നിലവില്‍ വടവോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് മുന്‍ പഞ്ചായത്ത് മെമ്പര്‍ ജീല്‍ മാവേലി, മഴുവന്നൂര്‍ പഞ്ചായത്തിലെ ട്വന്റി ട്വന്റിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന രഞ്ജു പുളിഞ്ചോടന്‍ എന്നിവര്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. സാബുവിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളില്‍ പലരും രാജിവെക്കുമെന്നാണ് വിവരം.

അതിനിടെ, സാബു എം. ജേക്കബിനെ രാഷ്ട്രീയമായും വ്യക്തിപരമായും വേട്ടയാടാനുള്ള നീക്കങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. കപട രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ഒരു വ്യവസായിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ട്വന്റി 20 നേതാവും തൊടുപുഴ സ്വദേശിയുമായ 'റിജോ എബ്രഹാം എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

എന്തുകൊണ്ട് സാബു എം. ജേക്കബ് വേട്ടയാടപ്പെടുന്നു?

രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന, ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു ബിസിനസ് മാഗ്‌നറ്റാണ് ഇദ്ദേഹമെന്നും, നികുതി വെട്ടിപ്പോ പൊതുമുതല്‍ നശിപ്പിക്കലോ നടത്താത്ത ഒരു വ്യക്തിയെ എന്തിനാണ് 14 വര്‍ഷമായി രാഷ്ട്രീയക്കാര്‍ വേട്ടയാടുന്നത് എന്നും പോസ്റ്റ് ചോദിക്കുന്നു. ട്വന്റി-20 എന്ന പ്രസ്ഥാനം കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ക്ക് ബദലായി വളര്‍ന്നുവരുന്നത് തടയാനുള്ള 'ക്വട്ടേഷന്‍' ആണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.

എന്‍ഡിഎ സഖ്യവും രാഷ്ട്രീയ നിലപാടും

ട്വന്റി-20 യുടെ വികസന ആശയങ്ങള്‍ നടപ്പിലാക്കാന്‍ ദേശീയ താല്പര്യമുള്ള ഒരു മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ എന്താണ് തെറ്റെന്ന് കുറിപ്പിലൂടെ ചോദ്യമുയരുന്നു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും ഒത്താശ ചെയ്യുമ്പോള്‍, വികസനത്തിന് മുന്‍ഗണന നല്‍കുന്ന ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയുമായി ചര്‍ച്ച നടത്തിയത് നാടിന്റെ ക്ഷേമത്തിന് വേണ്ടിയാണെന്നും കുറിപ്പ് സമര്‍ത്ഥിക്കുന്നു.

ട്വന്റി-20-യിലെ പൊട്ടിത്തെറിയും കൊഴിഞ്ഞുപോക്കും

പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ വിട്ടുപോകുന്നത് സംഘടനയെ തകര്‍ക്കില്ലെന്നും, സ്ഥാനമാനങ്ങള്‍ക്കും പണത്തിനും വേണ്ടി വന്നവര്‍ പുറത്തുപോകുന്നത് നല്ലതാണെന്നും കുറിപ്പ് വ്യക്തമാക്കുന്നു. 'നനഞ്ഞ പടക്കങ്ങള്‍ ചീറ്റുന്നത് പോലെയാണ് ഈ പൊട്ടിത്തെറികള്‍' എന്നാണ് വിമതരെ പരിഹസിച്ചുകൊണ്ട് ഇദ്ദേഹം വിശേഷിപ്പിച്ചത്. ആശയങ്ങളെ സ്‌നേഹിക്കുന്നവര്‍ സാബു ജേക്കബിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഒരാള്‍ പോയാല്‍ ഒമ്പത് പേര്‍ വരാന്‍ തയ്യാറാണെന്നും പോസ്റ്റ് അവകാശപ്പെടുന്നു.

അണികളുടെ ആവശ്യം

തൊഴില്‍ മേഖലയില്‍ മാറ്റം കൊണ്ടുവരികയും പുതിയ വ്യവസായങ്ങള്‍ നാടിന് നല്‍കുകയും ചെയ്യുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും തുണയാകുന്ന ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുക.നാട് നശിപ്പിക്കുന്ന 'കുറുവാ സംഘം' പോലുള്ള രാഷ്ട്രീയ ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തുക.

സാബു എം. ജേക്കബ് ഒരു ക്രാന്തദര്‍ശിയാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കാന്‍ സാധിക്കുമെന്നുമാണ് അനുയായികളുടെ പ്രതീക്ഷ. രാഷ്ട്രീയത്തെ കച്ചവടമായി കാണാത്ത, പാരമ്പര്യമായി സാമ്പത്തിക ഭദ്രതയുള്ള ഒരാള്‍ക്ക് മാത്രമേ നാടിനെ മാറ്റാന്‍ കഴിയൂ എന്ന വാദമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

റിജോ എബ്രഹാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ ഉറച്ചത് മറ്റൊന്നും കൊണ്ടല്ല......എഴുതണം എന്ന് കുറെ നാളുകള്‍ ആയി ചിന്തിക്കുന്ന ഒന്നാണ്....

കപട കച്ചവട രാഷ്ട്രീയക്കാരും അവരുടെ പിന്ബുകള്‍ ആയ ഹിജഡ മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് സാബു എം ജേക്കബിനെ കൊത്തി വലിക്കാന്‍ ആണ് ആഹ്വാനം നടത്തിയിരിക്കുന്നത്....

ആര്‍ക്കു വേണ്ടി ആവും? എന്തിന് വേണ്ടി ആവും?

ഇദ്ദേഹം ചെയ്ത തെറ്റ് എന്താണ്?

14 വര്‍ഷം കൊണ്ട് വേട്ടയാടാന്‍ മാത്രം രാജ്യദ്രോഹിയോ, നികുതി വെട്ടിപ്പുകാരനോ, കൊലപാതകിയോ, പൊതുമുതല്‍ നശിപ്പിച്ചവനോ, അഴിമതി നടത്തിയവനോ,ആരാധനാലയങ്ങളെ കൊള്ളയടിച്ചവനോ, അന്യ മത വിദ്വേഷിയോ, പീഡകനോ, കപട രാഷ്ട്രിയ കുപ്പായം അണിഞ്ഞവനോ ആണോ ഇദ്ദേഹം? എനിക്ക് സത്യത്തില്‍ മനസിലാകുന്നില്ല?

ഇദ്ദേഹം ഇന്ന് ലോകം അറിയുന്ന ഒരു പ്രമുഖ വ്യവസായി ആണ്, ഈ രാജ്യത്തിന് മുതല്‍ക്കൂട്ട് ആകുന്ന ഒരു പ്രോഡക്റ്റ് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ബിസിനസ് മാഗ്നറ്റ്

ഈ രാജ്യത്തേക്ക് വിദേശ പണവും, സര്‍ക്കാരുകള്‍ക്ക് നികുതിയും നല്‍കി വരുന്നു....മാന്യമായി ആ ബിസിനസ് നടത്തി മുന്നോട്ട് പോകുന്നു....അദ്ദേഹം ഒരു രാഷ്ട്രിയ പാര്‍ട്ടി രൂപീകരിച്ചു അതൊരു തെറ്റ് ആണോ?ആരുടെയെങ്കിലും കുത്തക ആണോ ഇതു വല്ലതും?

അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പിലാക്കുവാന്‍, ഈ നാടിന് വേണ്ടി ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി വികസനവും അതോടൊപ്പം ജനങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം....

അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടാല്‍ മനസിലാക്കാന്‍ സാധിക്കും. അദ്ദേഹത്തിനു രാഷ്ട്രിയം കച്ചവടം അല്ല, പൈസ കണ്ട് അറപ്പ് തീര്‍ന്നവന്‍ ആണ് എന്റെ അറിവില്‍ സാബു എം ജേക്കബ് അദ്ദേഹത്തിന്റെ പിതാമഹാന്മാര്‍ ആയി ഒരുപാട് സാമ്പാദിച്ചു നല്‍കിയിട്ടുണ്ട്...

ഇന്ന് കാണുന്ന ഏതൊരു രാഷ്ട്രിയ നേതാക്കളെ എടുത്താലും രാഷ്ട്രിയ പ്രവര്‍ത്തന്നതിനു ഇറങ്ങുമ്പോള്‍ എത്ര ഉണ്ടായിരുന്നു ആസ്തി എന്ന് ചിന്തിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും...

എല്ലാ കാലത്തും സാബു എം ജേക്കബിന്റെ മുന്നില്‍ കൈ നീട്ടി നിന്ന തിണ്ണ നിരങ്ങികളായ രാഷ്ട്രീയക്കാരുടെ ഒരു നീണ്ട നിര തന്നെ കാണാം....അവരുടെ വരുമാനം നിലച്ചു ഒന്നാമത്തെ കാരണംട്വന്റി 20 കേരളത്തില്‍ മറ്റൊരു രാഷ്ട്രിയ ബതല്‍ ആയി ഉയര്‍ന്നു വരുന്നു.

അപ്പൊ സ്വഭാവികമായും ഇടത് വലത് കുറുവാ സംഘ രാഷ്ട്രീയത്തില്‍ പെട്ടവര്‍ വെറുതെ ഇരിക്കുമോ?ഈ കുറുവാ സംഘങ്ങള്‍ കലാകാലങ്ങള്‍ ആയി വെച്ച് അനുഭവിച്ച് വരുന്ന ഓരോന്നും ജനങ്ങള്‍ ട്വന്റി 20 എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നഷ്ടപെടും എന്നാ ചിന്തയില്‍ നിന്ന്, വര്‍ഗീയ നിലപാടുകള്‍, ഈ രാജ്യത്തെ നശിപ്പിക്കണം എന്ന ചിന്തയില്‍ നടക്കുന്ന ശിദ്ര ശക്തികളെ യും കൂട്ട് പിടിച്ച്, ട്വന്റി 20 പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ കൊട്ടെഷന്‍ എടുത്തിട്ടുണ്ട്, കാരണം കമ്മിഷന്‍ നല്ല പോലെ വിദേശ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്ന് ഇവറ്റകള്‍ക്ക് ഒഴുകുന്നുണ്ട്...

പൈസ മുഖ്യം ബിഗിലെ...

ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് എന്നെങ്കിലും ഈ നാടിനോട് പ്രതിബദ്ധത ഉണ്ടായിട്ടുണ്ടോ?ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ട്വന്റി 20 ചെയ്ത കാര്യങ്ങള്‍ പോലെ ഇവര്‍ എന്നെങ്കിലും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ?

ഇവറ്റകളുടെ കച്ചവടം പൂട്ടി പോകേണ്ടിയ ഘട്ടത്തില്‍ ഇവര്‍ ഒരുമിച്ചു ചേര്‍ന്ന് സാബു എം ജേക്കബിനെ കൊത്തി പറിക്കുവാന്‍ ഹിജഡ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഇറങ്ങിയിരിക്കുന്നു....

ഒറ്റക്ക് നിന്നാല്‍ ഇവറ്റകള്‍ അദ്ദേഹത്തെ നിലം തൊടുവിക്കില്ല, നശിപ്പിക്കുവാന്‍ ആണല്ലോ പ്ലാന്‍, തന്റെ ആശയങ്ങള്‍ നടപ്പിലാക്കുവാന്‍ തക്കവണ്ണം ഏതൊരു മുന്നണിയില്‍ ചേരുവാന്‍ അദ്ദേഹം താല്പര്യം എടുത്തു

എല്ലാവര്‍ക്കും സ്വീകരയമായത് NDA ആണ് അതിലെന്താ തെറ്റ്....

പക്ഷെ കാര്യം അതൊന്നും അല്ല ഒരു പക്ഷത്ത് രാജ്യദ്രോഹികളും , തീവ്രവ ശക്തികളും ആയി ഇടത് വലത് മുന്നണികള്‍ ഉണ്ടാക്കിയ ഡീല്‍... അവര്‍ എങ്ങനെ ട്വന്റി 20 യേ സ്വീകരിക്കും?

അവരുടെ കച്ചവടം പൂട്ടി പോകും....കമ്മിഷന്‍ നില്‍ക്കും...

ദേശിയ താല്പര്യതിനും രാജ്യത്തിന്റെ വികസനത്തിനും അതോടൊപ്പം ജനങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നില കൊള്ളുന്ന രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയും ഒരു മുന്നണിയും ആയി ചര്‍ച്ച ചെയ്തു, ട്വന്റി 20 ആശയങ്ങളില്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചു ഇന്ത്യ ഒട്ടാകെ നടപ്പിലാക്കുവാന്‍ മുന്നോട്ടുള്ള യാത്രയില്‍ തീരുമാനം എടുത്തു....

ഇതല്ലേ ഒരു രാഷ്ട്രിയ പാര്‍ട്ടി എന്ന നിലക്ക് ട്വന്റി 20 എടുക്കേണ്ട നിലപാട്?

എന്ത് കൊണ്ട് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് അങ്ങനെ ചെയ്യുന്നില്ല അവര്‍ രാജ്യ ദ്രോഹത്തിനും, അഴിമതി ക്കും, കൊള്ളക്ക് ആണ് പ്രാധാന്യം നല്‍കുന്നത് അതാണ് അവരും ഈ പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം,

ഇനി ട്വന്റി 20 യില്‍ പൊട്ടിത്തെറി എന്ന് പറഞ്ഞ് കാട്ടി കൂട്ടുന്ന കോപ്രായങ്ങളോട്...ഞാന്‍ ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ കണ്ട് അറിഞ് ഈ പാര്‍ട്ടിയില്‍ വന്നതാണ്,

അദ്ദേഹത്തിന്റെ സൗന്ദര്യത്തിനോ, പണത്തിനോ, ബിസിനസ്സില്‍ പങ്കാളി ആവാനോ അദ്ദേഹത്തില്‍ നിന്ന് അനാവശ്യ മായ ഒരു നേട്ടങ്ങളും,സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചു വന്ന ആളല്ല...

അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഈ നാടിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ്, സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആണ് സാബു ജേക്കബ് പറയുന്നത്, അതിന് പരിഹാരം കണ്ടെത്തുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യം, അതല്ലേ പൊതു പ്രവര്‍ത്തനം ആയിട്ട് ഇറങ്ങുമ്പോള്‍ ഒരു വ്യക്തി ചിന്തിക്കേണ്ടത്, ഈ പാര്‍ട്ടി വിട്ട് പോയവര്‍ അങ്ങനെ അല്ല എന്നാണ് എന്റെ അഭിപ്രായം അവര്‍ എന്തൊക്കെയോ ലക്ഷ്യമാക്കി കൂടെ വന്നു, മുഴുവനായി അല്ലെങ്കില്‍ ഭാഗീകമായി അവര്‍ക്ക് കിട്ടാതായപ്പോള്‍ അവര്‍ പുറത്ത് ചാടി, ഇനി എതിര്‍ പാര്‍ട്ടികളില്‍ നിന്ന് ഒരുപാട് മോഹന വാഗ്ദാനങ്ങള്‍, പണം, മറ്റു കാര്യങ്ങള്‍ ഓക്കേ കിട്ടിയിട്ടുണ്ടവും, കാര്യം ഈ പ്രസ്ഥാനത്തില്‍ ഒരു പൊട്ടി തെറി ഉണ്ടാക്കുക എന്നതാണല്ലോ ലക്ഷ്യം,നാടിന് വേണ്ടി പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ മുഖം മൂടി അണിഞ്ഞു വരുന്നവര്‍ ആണ് കൂടുതല്‍ പേരും, പണം, സ്ഥാനം, ഇവക്ക് ആണ് കൂടുതല്‍ ആളുകളും പ്രാധാന്യം കൊടുക്കൂക

പിന്നെ ചില സന്ദര്‍ഭങ്ങളില്‍ ചില പാര്‍ട്ടികളുടെ ചാരന്മാര്‍ ആയിട്ടും വരും....കുറെ കഴിയുമ്പോള്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങും, വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കി പുറത്ത് ചാടി വലിയ എന്തോ നടക്കുന്നു എന്നാ പ്രതീതി സൃഷ്ടിക്കുന്നു...പക്ഷെ ഇവിടെ നേരെ ചീറ്റി പോയി നനഞ്ഞ പടക്കങ്ങള്‍ മാത്രം ആയി ചിലര്‍ മാറി ??

പടക്കങ്ങള്‍ നനഞ്ഞാല്‍ അറിയാല്ലോ ചിലപ്പോള്‍ ഒന്ന് ചീറ്റും അതോടെ പുകയും അത്രേ ഒള്ളു ... പക്ഷെ പുറത്ത് നില്‍ക്കുന്നവര്‍ കരുതുന്നത് എന്താ ഇപ്പൊ വലിയ സ്‌ഫോടനം ഉണ്ടാകും മുഴുവന്‍ കത്തി ചമ്പല്‍ ആകും എന്നൊക്കെ

ഒരാള്‍ പോയാല്‍ വേറെ ഒമ്പത് പേര് വരും എന്നെ കൂടി ഉള്‍പ്പെടുത്തി ആണ് ഞാന്‍ പറഞ്ഞത്...നമുക്കൊക്കെ ഒരു തോന്നല്‍ ഉണ്ട് ഞാന്‍ പോയാല്‍ ഈ പ്രസ്ഥാനം തകരും എന്ന് പക്ഷെ ഒന്നും സംഭവിക്കില്ല....

ഇതൊക്കെ തോന്നലുകള്‍ ആണ് വെറും തോന്നലുകള്‍ഞാന്‍ ട്വന്റി 20 യുടെ ആശയത്തെ ആണ് സ്‌നേഹിച്ചത് എങ്ങനെ നാട്ടില്‍ അത് വ്യാപിക്കാന്‍ ആകും എന്നതില്‍ ആണ് എന്റെ ശ്രദ്ധ....

ഇങ്ങനെ ഒരു ആശയം ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ക്രാന്ത ദര്‍ശി ആയ ശ്രീ സാബു എം ജേക്കബ് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് എങ്ങനെയൊക്കെ എനിക്ക് ശക്തി പകരാന്‍ ആവുമോ അതാണ് ഞാന്‍ കാണുന്ന എന്റെ രാഷ്ട്രിയം, ജനങ്ങളുടെ രാഷ്ട്രിയം ഈ നാടിന് വേണ്ടത് അതാണ് വേറെ ഒന്നിനും ഞാന്‍ പ്രാധാന്യം നല്‍കുന്നില്ല. സാബു എം ജേക്കബിന് എന്റെ പിന്തുണ

ധീരമായി മുന്നേറുക

ഈ നാടിന്റെ കാവലാളായി അങ്ങ് ഉണ്ടെങ്കില്‍ എന്നെ പോലുള്ള ഒരുപാട് യുവാക്കള്‍ക്ക് അതൊരു പ്രചോദനം ആണ്...

ഞങ്ങള്‍ക്ക് പക്ഷം ഇല്ല

സ്വാര്‍ത്ഥത ഇല്ല

ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നതും ഇല്ല

ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ക്ക് പരിഹാരം ആവണം

വികസനം എത്തണം തൊഴില്‍ മേഖലയില്‍ നല്ലൊരു മാറ്റം കൊണ്ടുവരണം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വയോജനങ്ങള്‍ക്കും

തുണയാവണം

നാട് വളരണം

നന്മ ഉണ്ടാകണം

ഐക്യം വേണം

നാട് നശിപ്പിക്കുന്ന കുറുവാ സംഘങ്ങളെ ജയിലില്‍ അടക്കണം

റിജോ എബ്രഹാം ഇടുക്കി