- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ മലയാളി ജെബിന്‍ സെബാസ്റ്റ്യന് അപ്രതീക്ഷിത വിയോഗം; കുറവിലങ്ങാടുകാരനെ തേടി ഇന്ന് പുലര്‍ച്ചെ മരണമെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തില്‍; പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ മാറോടണച്ച് കരഞ്ഞ് ഭാര്യ
യുകെ മലയാളി ജെബിന്‍ സെബാസ്റ്റ്യന് അപ്രതീക്ഷിത വിയോഗം
വിഥിന്‍ഷോ: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ മലയാളി ജെബിന്‍ സെബാസ്റ്റ്യന് അപ്രതീക്ഷിത വേര്‍പാട്. 40 വയസ് മാത്രമായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് മരണമെത്തിയത്. ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജെബിന്‍ നാലു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. അല്‍ഫോന്‍സ മറ്റേണിറ്റി ലീവിലായിരുന്നതിനാല്‍ ജോലിയ്ക്ക് പോയിരുന്നില്ല.
നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ്. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും. ജെബിന്റെ മരണ വിവരമറിഞ്ഞ് ഫാ. ജോസ് കുന്നുംപുറം അടക്കമുള്ള മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി ആശുപത്രിയിലുണ്ട്.