- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അറബ് രാജ്യങ്ങളില്‍ ആകെയുള്ള ഭീകരവാദികളേക്കാള്‍ ബ്രിട്ടനില്‍ ഇപ്പോഴുണ്ട്; പാശ്ചാത്യ ലോകത്തെ സ്വാതന്ത്ര്യം മുതലെടുത്ത് അവര്‍ പെരുകുന്നു; ഭീകരവാദികളുടെ നഴ്സറിയായി ബ്രിട്ടന്‍ മാറുന്നു: അറബ് ലോകത്തെ അതിശക്തന്‍ പറയാനുള്ളത്
അറബ് രാജ്യങ്ങളില്‍ ആകെയുള്ള ഭീകരവാദികളേക്കാള്‍ ബ്രിട്ടനില്‍ ഇപ്പോഴുണ്ട്
ലണ്ടന്‍: അറബ് രാജ്യങ്ങളില്‍ ആകെയുള്ള തീവ്രവാദികളേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ബ്ര്ിട്ടനിലാണ് ഉള്ളതെന്ന അഭിപ്രായവുമായി അറബ് ലോകത്തെ അതിശക്തന്‍. ഭീകരവാദികളുടെ നഴ്സറിയായി ബ്രിട്ടന്‍ മാറുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും ശ്രദ്ധേയനായ ഇന്‍ഫ്ളുവന്‍സറായ അംജദ് താഹ അഭിപ്രായപ്പെടുന്നത്. പാശ്ചാത്യ ലോകത്ത് ലഭിക്കുന്ന സ്വാതന്ത്യം മുതലെടുത്താണ് അവര്‍ ബ്രിട്ടനില്‍ പെരുകുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ആഗോള തീവ്രവാദത്തിന് എതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അംജദ് താഹ. ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടന്‍ തീവ്രവാദികളുടെ ആഗോള ആസ്ഥാനമായി മാറുമെന്നും അദ്ദേഹം ജി.ബി.എന്‍ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക തീവ്രവാദം സൗദി അറേബ്യയും യു.എ.ഇയും പോലെയുളള ഇസ്ലാമിക രാജ്യങ്ങളില്‍ തകരുമ്പോള്‍ ബ്രിട്ടനില്‍ കൂടുതല്‍ ശക്തമായി വളരുന്ന കാര്യം അംജദ് താഹ ചൂണ്ടിക്കാട്ടുന്നു.
മധ്യപൂര്‍വ്വ ദേശത്തേക്കാള്‍ തീവ്രവാദികള്‍ ബ്രിട്ടനില്‍ ഉണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ബ്രിട്ടനിലെ ഗാസ അനുകൂലികള്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന കാര്യവും അംജദ് താഹ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളായ എക്സിലും ഇന്‍സ്റ്റഗ്രാമിലുമായി 1.6 മില്യണ്‍ ഫോളവേഴ്സ് ഉള്ള വ്യക്തിയാണ് അംജദ് ഹസന്‍. പല സ്‌ക്കൂളുകളിലും കു്ട്ടികളെ മതമൗലികവാദം പഠിപ്പിക്കുന്നതായും അ്ദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇസ്ലാമിക തീവ്രവാദവും വിഘടനവാദവും എല്ലാം നേരിടുന്നതിനായി ഉദ്യോഗസ്്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് എം.പിയും മുന്‍ അറ്റോര്‍ണി ജനറലുമായ ഡൊമിനിക്് ഗ്രീവിനാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
ബ്രിട്ടനില്‍ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നവര്‍ പറയുന്ന പല കാര്യങ്ങളും അവര്‍ക്ക് അഫ്ഗാനിസ്ഥാനിലോ ഇറാഖിലോ പോലും പറയാന്‍ കഴിയില്ലെന്നാണ് അംജദ് താഹ പറയുന്നത്. ഏത് കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായിട്ടാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ അംജദ് താഹ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ അതിനെ ചില ഇസ്ലാമിസ്റ്റുകള്‍ അനുകൂലിച്ചത് നാം കണ്ടതാണെന്നും അഭിപ്രായപ്പെടുന്നു.
ഹമാസ് ആ ദിവസം ഇസ്രയേലില്‍ നടത്തിയത് വംശഹത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ പിന്തുണക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിനെ യു.എ.ഇ നിരോധിച്ചു എങ്കിലും ബ്രിട്ടന്‍ നിരോധിച്ചിട്ടില്ലെന്നും അംജദ് കുറ്റപ്പടുത്തുന്നു. ചാരിറ്റിയുടെ പേരില്‍ ഈ സംഘടന പിരിക്കുന്ന തുകകള്‍ പാവങ്ങള്‍ക്കല്ല തീവ്രവാദികള്‍ക്കാണ്ട ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.