- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില്‍ അമര്‍ന്നിരുന്ന മന്ത്രി സജി ചെറിയാന്; കണ്‍മുന്നില്‍ ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില്‍ തുടര്‍ന്ന നിയമസഭയിലെ സഹയാത്രികന്; ആ ദൃശ്യങ്ങള്‍ സജി ചെറിയാന്റെ മുന്‍ വാദം പൊളിച്ചു; കലൂരില്‍ സംഭവിച്ചത്
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായത് എങ്ങനെയെന്ന വസ്തുത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരുമ്പോള്‍ തെളിയുന്നതും മന്ത്രി സജി ചെറിയാന്‍ പറഞ്ഞ പച്ചക്കള്ളം. ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണപ്പോള്‍ ഇത്ര വലിയ അപകടമാണ് നടന്നതെന്ന് മനസ്സിലായിരുന്നില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. അപകടം നടന്നതിന് ശേഷം എട്ട് മിനിറ്റ് മാത്രമേ പരിപാടി നടത്തിയുള്ളൂവെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉമാ തോമസിന് പരിക്കേറ്റിട്ടും മന്ത്രിയും എംപിയും പോലീസുകാരും ആ പരിപാടിയില്‍ തുടര്‍ന്നതിന്റെ അസ്വാഭാവികത മറുനാടന്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു മന്ത്രി ന്യായീകരണ പ്രതികരണം നടത്തിയത്. എന്നാല്‍ ഉമാ തോമസ് വീണിട്ട കുറേ സമയം മന്ത്രി വേദിയിലിരുന്നു. അതിന് ശേഷമായിരുന്നു എട്ടു മിനിറ്റ് പരിപാടി. അതായത് കണ്‍മുന്നില്‍ ഉമാ തോമസ് വീണത് നേരിട്ട് കണ്ട മന്ത്രിയാണ് അന്ന് അപകട വ്യാപ്തി അറിഞ്ഞില്ലെന്ന് പറഞ്ഞു വച്ചത്. ഇപ്പോള്‍ പുറത്തു വന്ന വീഡിയോ പൊലെയൊന്ന് ഉണ്ടെന്ന് മന്ത്രി വിചാരിച്ചു കാണില്ല. ഏതായാലും എത്ര ക്രൂര മനസ്സുള്ളവര്‍ക്കേ ഇത്രയും വലിയ അപകമുണ്ടായിട്ടും വേദിയില്‍ തുടരാന്‍ കഴിയാന്‍ ഒരാള്‍ക്ക് കഴിയൂവെന്നതാണ് വസ്തുത.
വേദിയിലേക്ക് എംഎല്‍എ വരുന്നു. മുന്നില്‍ കണ്ട സീറ്റില്‍ ഇരിക്കുന്നു. കുറച്ചകലെ മന്ത്രി സജി ചെറിയാന്‍ ഉണ്ട്. മന്ത്രിയെ കണ്ടപ്പോള്‍ തന്നെ എംഎല്‍എ അഭിവാദ്യം ചെയ്തിരുന്നു. സംഘാടകനായ സിജോ വര്‍ഗ്ഗീസ് എംഎല്‍എയുടെ അടുത്തെത്തുകയും മന്ത്രിക്ക് അടുത്ത് സീറ്റൊരുക്കാമെന്നും പറഞ്ഞെന്നും വ്യക്തമാണ്. ആദ്യം വേണ്ടെന്ന് ഉമാ തോമസ് പറയുന്നു. ഇതെല്ലാം നോക്കിയിരിക്കുകായണ് മന്ത്രി സജി ചെറിയാന്‍. സിജോയ് വര്‍ഗ്ഗീസിന്റേയും മറ്റൊരു യുവതിയുടേയും സമ്മര്‍ദ്ദത്തില്‍ ഇരുന്ന സീറ്റില്‍ നിന്നും ഉമാ തോമസ് എഴുന്നേറ്റു. അതും മന്ത്രി നോക്കിയിരിക്കുന്നു. വേദിയില്‍ കസേര ഇട്ടതിന്റെ പ്രശ്‌നം കാരണം കസേരയ്ക്ക് തൊട്ടു മുന്നില്‍ ഒരാള്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ല. എംഎല്‍എ കടന്നു പോകേണ്ട വഴിയില്‍ ഒരു യുവതിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിക്ക് അടുക്കേത്ത് പോകുവാനുള്ള സ്ഥല പരിമിതി പ്രശ്‌നായി. ഇതിനിടെ ഉമാ തോമസ് വീഴുന്നു. കണ്ടിരിക്കുന്നത് മന്ത്രി. താഴെ ഉമാ തോമസ് വീണതും എണീറ്റു നോക്കുന്നുണ്ട്. താഴെയുണ്ടായ അപകടവും നേരിട്ട് ബോധ്യപ്പെട്ടു. പക്ഷേ ആരും ആ വേദി വിട്ടില്ല. മന്ത്രി അടക്കം അവിടെ തുടര്‍ന്നു. എംഎല്‍എയ്ക്ക് ഇത്രയടി താഴ്ചയില്‍ വീണാലുണ്ടാകുന്ന അപകടം എത്ര ഗുരുതരമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധ്യം മാത്രം മതി. അതാണ് മന്ത്രി സജി ചെറിയാന് ഉണ്ടാകാതെ പോയത്. നിയമസഭയിലെ സ്വന്തം സഹപ്രവര്‍ത്തകയാണ് സജി ചെറിയാന്‍ കണ്‍ മുന്നില്‍ താഴേയ്ക്ക് പതിച്ച് ജീവന് വേണ്ടി പിണഞ്ഞത്. ഭാഗ്യം കൊണ്ട് അവരുടെ ജീവന് പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇപ്പോഴും മലയാളികള്‍ അവരുടെ ജീവന് വേണ്ടി പ്രാര്‍ത്ഥനയിലാണ്.
പന്ത്രണ്ടായിരത്തോളം കലാകാരന്‍മാര്‍ പങ്കെടുത്ത പരിപാടിയാണ്. നല്ല രീതിയിലാണ് അത് സംഘടിപ്പിച്ചത്. പണപ്പിരിവിനെ കുറിച്ച് പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്. അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല. ഇവരെല്ലാം അണിനിരന്ന് പരിപാടി തുടങ്ങുന്ന സമയത്താണ് ഈ അപടകമുണ്ടായത്. എട്ട് മിനിറ്റാണ് ഈ പരിപാടി ഉണ്ടായിരുന്നത്. ആ സമയത്ത് എട്ട് മിനിറ്റ് ഈ പരിപാടി നടത്തിയേ പറ്റൂ എന്ന അന്തരീക്ഷമായിരുന്നു. അപകടം നടന്ന ഉടനെ തന്നെ എം.എല്‍.എയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.- സജി ചെറിയാന്‍ പറഞ്ഞു. ഇത്ര ഗൗരവമേറിയ ഒരു അപകടമാണ് അവര്‍ക്ക് സംഭവിച്ചതെന്ന് അപ്പോള്‍ മനസ്സിലായിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ ഭാഗത്ത് നിന്നിരുന്ന കുറച്ച് ആളുകള്‍ മാത്രമാണ് അത് കണ്ടത്. എട്ട് മിനിറ്റ് കഴിഞ്ഞതോടെ എല്ലാ പരിപാടികളും അവസാനിപ്പിച്ചതായാണ് മനസ്സിലാക്കുന്നത്. പരിപാടി കഴിയുന്നതിന് മുന്‍പ് തന്നെ ആശുപത്രിയിലേക്ക് പോയിരുന്നുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എട്ടു മിനിറ്റ് കഴിഞ്ഞിട്ടും ആ പരിപാടി തുടര്‍ന്നുവെന്ന് സംഘാടകരുടെ ഫെയ്‌സ് ബുക്ക് ലൈവില്‍ വ്യക്തമാണ്. എംഎല്‍എയ്ക്ക് അപകടമുണ്ടായിട്ട് എട്ട് മിനിറ്റേ ആ വേദിയില്‍ സജി ചെറിയാന്‍ ഉണ്ടായിരുന്നുള്ളൂവെന്നതും ആ ഫെയ്‌സ് ബുക് ലൈവ് നോക്കിയാല്‍ വ്യക്തമാകും. അതായത് ഉദ്ഘാടന ഭാഗമായി തിരി കൊളുത്തിയ ശേഷം ആ പരിപാടി എട്ട് മിനിറ്റ് മാത്രമേ റിക്കോര്‍ഡിനായുള്ള പരിപാടിയുണ്ടായിരുന്നുള്ളൂ. എംഎല്‍എ വീണപ്പോള്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമാകേണ്ട മന്ത്രിയാണ് കുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട ശേഷം വേദിയില്‍ അമര്‍ന്നിരുന്നത്.
ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന തരത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നില്‍ക്കുകയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതിനിടെയിലും ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രതീക്ഷയാണ്. കഴിഞ്ഞ ദിവസം രാവിലെ കണ്ണ് തുറന്നു. കാലു ചലിപ്പിക്കാനും കയ്യില്‍ മുറുകെ പിടിക്കാനും പറഞ്ഞപ്പോള്‍ അനുസരിച്ചു. ട്യൂബിട്ടതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. തലച്ചോറിലെ ക്ഷതങ്ങളില്‍ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ പരുക്കാണ് വെല്ലുവിളി. എക്‌സ്‌റേയില്‍ നേരിയ പുരോഗതിയുണ്ട്.
വാരിയെല്ല് പൊട്ടിയതിനാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂര്‍ണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററില്‍നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ ഗുരുതരാവസ്ഥയില്‍നിന്ന് മാറി എന്നു പറയാന്‍ കഴിയൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 11,600 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. മസ്തിഷ്‌കത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്‌ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണം എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. എന്നാല്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകളും നിയമപരമെന്നുമാണ് നിഗോഷ് കുമാറിന്റെ നിലപാട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.